‘കിടക്കാൻ സ്ഥലമില്ല, കയ്യിൽ പണമില്ല’ സ്റ്റേഷനിൽ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി; കയ്യോടെ പൊക്കി മാനന്തവാടി പോലീസ്
മാനന്തവാടി: പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കയ്യോടെ പൊക്കി മാനന്തവാടി പോലീസ്. കണ്ണൂർ, കണ്ണപുരം, മാറ്റാൻകീൽ തായലേപുരയിൽ എം.ടി. ഷബീറി(40)നെയാണ് പോലീസ് പിടികൂടിയത്. ഇയാൾ കണ്ണൂർ, കണ്ണപുരം സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതിയാണ്. 12.10.2025 രാത്രിയോടെയാണ് ഷബീർ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. കൈയിൽ പണമില്ലാത്തതിനാൽ കിടക്കാൻ സ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജി.ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ്…
