വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ ചൊവ്വാഴ്ച തുറക്കും, കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം നല്‍കി: മന്ത്രി കെ രാജൻ
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. ചൊവ്വാഴ്ച മുതല്‍ സ്കൂള്‍ തുടങ്ങും. വിദ്യാർത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്‌ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221…
