നൗഫൽ മാസ്റ്റർ ആക്രമിക്കപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം: എസ് കെ എസ് എസ് എഫ്

സുൽത്താൻ ബത്തേരി: എസ് കെ എസ് എസ് എഫ് മുൻ വയനാട് ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ മാസ്റ്റർ ആക്രമിക്കപ്പെട്ടതിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്ഥമാവുമ്പോഴും പരസ്പരം ഉൾകൊണ്ടും അംഗീകരിച്ചുമുള്ള പ്രവർത്തനങ്ങളാണ് എല്ലാവരും നിർവ്വഹിക്കേണ്ടതെന്നും സംഘം ചേർന്നും കയ്യേറ്റം ചെയ്തും സംഘടനാ പ്രവർത്തകരെ കൈകാര്യം ചെയ്യാൻ ആര് ശ്രമിച്ചാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അത്തരം ഇടപെടലുകൾ ശക്തമായി പ്രതിരോധിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. യോഗത്തിൽ…

Read More

    സ്ത്രീകള്‍ക്ക് മാത്രമായി കെഎസ്‌ആര്‍ടിസിയുടെ പിങ്ക് ബസ് വരുന്നു ; ജീവനക്കാരും സ്ത്രീകളെന്ന് ഗണേഷ് കുമാർ

    തിരുവനന്തപുരം: സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസ് ഉടൻ കേരളത്തില്‍ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്ത്രീകള്‍ തന്നെയാവും ഈ ബസിലെ ജീവനക്കാരെന്നും മന്ത്രി പറഞ്ഞു. ഇതിനോടനുബന്ധിച്ച്‌ പിങ്ക് ടാക്‌സി എന്നൊരു ആശയവുമുണ്ട്. ബസ് ഇറങ്ങുന്ന സ്ത്രീകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാനായി ഷെയർ ടാക്‌സി രീതിയിലാവും വണ്ടി ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.   പിങ്ക് ബസിനായി ഐക്യരാഷ്ട്രസഭയ്ക്ക് 150 കോടി രൂപയുടെ പദ്ധതിനിർദേശം സമർപ്പിക്കും. അതു ലഭ്യമായ ഉടനെ കേരളത്തിൻ്റെ നിരത്തില്‍ പിങ്ക് ബസ് ഓടുമെന്ന് മന്ത്രി…

    Read More

      ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

      മലപ്പുറം∙ അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ ബെൽരാജാണ് പിടിയിലായത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ഉപദ്രവിച്ചത്. കൽപകഞ്ചേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തത്.   കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകൾ ശ്രിയയ്ക്കാണ് (10)‌ പരുക്കേറ്റത്. പനി ബാധിച്ചു മൂന്നുദിവസം അവധിയെടുത്ത ശേഷം ഇന്നലെ സ്കൂളിലെത്തിയ കുട്ടി കഴിഞ്ഞദിവസത്തെ പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട്ബുക്ക്…

      Read More

      വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

        മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍ പഠിക്കുന്ന 10 കുട്ടികള്‍ക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ദുരന്തബാധിത മേഖലയിലെ 250 വിദ്യാര്‍ത്ഥികള്‍ക്കാണ് സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ലാപ്‌ടോപ്പ് നല്‍കുക. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് കളക്ടറേറ്റില്‍ നിന്നും ലാപ്‌ടോപ്പ് വിതരണം ചെയ്യും.

      Read More

        ചൂരല്‍മലമുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണം: ടി. സിദ്ധിഖ് എം.എല്‍.എ.

        കല്‍പ്പറ്റ: 2024 ജൂലൈ 30-ന് വയനാട് ജില്ലയിലെ ചൂരല്‍മലമുണ്ടക്കൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളുടെ എല്ലാ വായ്പകളും അടിയന്തിരമായി എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയനും, റവന്യു വകുപ്പ് മന്ത്രി കെ. രാജനും കത്ത് നല്‍കി. ദുരന്തത്തില്‍ 10, 11, 12 വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ നിരവധി കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണമായും നശിക്കുകയും വാസയോഗ്യമല്ലാതാകുകയും ചെയ്തതായി എം.എല്‍.എ കത്തില്‍ വ്യക്തമാക്കി. ദുരന്തത്തെ തുടര്‍ന്ന് ഇവര്‍ ഗുരുതരമായ സാമ്പത്തിക…

        Read More

        ചൂരൽമല ദുരന്തം തിരിച്ചടിയായി; വയനാട് ടൂറിസം വീണ്ടെടുക്കാൻ ശ്രമം’; മന്ത്രി മുഹമ്മദ് റിയാസ്.

        കൽപ്പറ്റ: വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട്ടിൽ മുഴുവൻ പ്രശ്‌നമായെന്ന തരത്തിലാണ് എല്ലാവരും എടുത്തതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട് സുരക്ഷിതമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന ക്യാമ്പയിൻ സർക്കാർ ആരംഭിക്കുമെന്ന്…

        Read More

          ക്ലിന്റ് ജില്ലാതല ചിത്രരചന മത്സരം 10ന് ശിശുക്ഷേമ സമിതി യോഗം ചേര്‍ന്നു

          സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ജനുവരി ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സയന്‍സ്, ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സെമിനാര്‍, സിമ്പോസിയം, ചര്‍ച്ച, സംവാദം, പുസ്തകോത്സവം, പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഉണ്ടാവും. എം ഫെസ്റ്റില്‍ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 10ന് മേപ്പാടി ഹയര്‍…

          Read More

          വയനാട് മെഡിക്കൽ കോളജിൽ മാസം തികയാതെ പ്രസവിച്ച ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു

          മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു. തരുവണ പാലിയാണ അരയാല്‍തറ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ശാന്തയെ വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൈകീട്ടോടെ ശാന്ത ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. മാസം തികയാതെയുള്ള പ്രസവമായതിനാല്‍ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട കുഞ്ഞുങ്ങളെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്…

          Read More

          മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ സർക്കാർ രൂപീകരിച്ച ഉന്നതതല സംഘം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു

          തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ സർക്കാർ രൂപീകരിച്ച ഉന്നതതല സംഘം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. രണ്ടുഭാഗങ്ങളായുള്ളതാണ് റിപ്പോർട്ട്. ഇത് അതോറിറ്റിയുടെ ഉപദേശകസമിതി പരിശോധിച്ച്‌ സർക്കാരിനു കൈമാറും. നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ദസംഘം ആഗസ് 12 മുതല്‍ 15 വരെയാണ് ഉരുള്‍പൊട്ടല്‍ ബാധിതമേഖല സന്ദർശിച്ചത്. മന്ത്രിസഭാ ഉപസമിതിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തിയിരുന്നു. അതിശക്ത മഴയാണ് ഉരുള്‍പൊട്ടലിന്…

          Read More

            ടൗൺഷിപ്പ്‌ ഇച്ഛാശക്തിയുടെ പ്രതീകം: എം എസ്‌ വിശ്വനാഥൻ

            കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച കൽപ്പറ്റയിലെ ടൗൺഷിപ്പ് സന്ദർശിച്ച് ബത്തേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ് വിശ്വനാഥൻ. ബുധൻ രാവിലെ ഏഴരയോടെയാണ് ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയവരെയും കണ്ടു സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ് ടൗൺഷിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ദിവസേന ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തുന്നത്. ദുരന്തബാധിതരെ സർക്കാർ ചേർത്തുനിർത്തി. വീടുകളും അനുബന്ധ സൗകര്യങ്ങളും മികച്ചത്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലാണ് നിർമ്മാണ രീതി. കമ്യൂണിറ്റി ലിവിങ്…

            Read More