ജനകീയ ശാസ്ത്രഗാനങ്ങളിലൂടെ ഗാനാവതരണ പരിപാടി സംഘടിപ്പിച്ചു

    കമ്പളക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മേഖലാ കലാ-സംസ്കാരം ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്രഗാനങ്ങളിലൂടെ എന്ന പേരിൽ ശാസ്ത്ര ഗാനാവതരണ പരിപാടി സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി എ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറർ എം പി മത്തായി അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ എ അഭിജിത്ത്, അമ്പി ചിറയിൽ, ഇ അശോകൻ, പി ബി ഭാനുമോൻ, വി കെ ഹംസ, കെ പി കരുണാകരൻ, ബി പത്മാവതി,…

    Read More

    ഡി.എന്‍.എ പരിശോധന: 36 പേരെ തിരിച്ചറിഞ്ഞു.

      കൽപ്പറ്റ: ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത…

    Read More

    വിമാനയാത്രാനിരക്ക് നിയന്ത്രിക്കണം: കേരള പ്രവാസി സംഘം

      പിണങ്ങോട്: ഗൾഫ് സെക്ടറിലെ വിമാന യാത്രാനിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള പ്രവാസി സംഘം വെങ്ങപ്പള്ളി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പിണങ്ങോട് വ്യാപാര ഭവനിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. എ നാഗരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി, മുഹമ്മദ് പഞ്ചാര, മുരളി, കെ സേതുമാധവൻ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. 9 അംഗ കമ്മിറ്റിയെയും ഭാരവാഹികളായി മുജീബ് റഹ്‌മാൻ ബി പി…

    Read More

      ന്യൂനമർദം തീവ്രമാകും; ഇന്നും ഇടിയോടുകൂടി മഴയെത്തും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

       സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. വരും മണിക്കൂറുകളിൽ വടക്ക് -വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി…

      Read More

      ജി.കാര്‍ത്തികേയന്‍ അനുസ്മരണം നടത്തി

      കല്‍പറ്റ: കോണ്‍ഗ്രസ് നിര്‍ണായക കാലഘട്ടങ്ങളിലൂടെ കടന്നുപോയിരുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ യുവജന മേഖലയില്‍ പാര്‍ട്ടിക്ക് അതിശക്തമായ വേരോട്ടം നേടിക്കൊടുത്ത യുവനേതാവായിരുന്നു ജി. കാര്‍ത്തികേയന്‍ എന്ന് ടി.സിദ്ധിഖ് എം എൽ എ . നിലപാടുകളിലെ സുതാര്യതയും കാഴ്ചപ്പാടുകളിലെ തെളിച്ചവും കേരളത്തിലെ ജനങ്ങള്‍ക്ക് ജി. കാര്‍ത്തികേയനെ ഇഷ്ടപ്പെടുന്ന നേതാവാക്കി. ഡി.സി.സി. ഓഫിസില്‍ ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ നടത്തിയ ജി. കാര്‍ത്തികേയന്‍ അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹേം. ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ കണ്‍വീനര്‍ എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍…

      Read More

      വികസന സെമിനാർ സംഘടിപ്പിച്ചു.

      അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധി നിർവ്വഹിച്ചു. കരട് പദ്ധതി രേഖ ക്ഷേമകാര്യ സ്റ്റാൻറിoഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ബാബു ഏറ്റുവാങ്ങി. കരട് പദ്ധതി അവതരണം വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജെസ്സി…

      Read More

        സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: നാളെ അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

        സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ഉള്‍പ്പെടെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നല്‍കിയിരിക്കുന്നത്. കൂടാതെ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ടും നല്‍കിയിട്ടുണ്ട്. ഓറഞ്ച് അലർട്ടുള്ള ജില്ലകളില്‍ അതിശക്തമായ മഴയും മഞ്ഞ അലർട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.   നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിലാണ് മഞ്ഞ അലർട്ട് നല്‍കിയിരിക്കുന്നത്….

        Read More

        നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു.

        മാക്കിയാട് :മക്കിയാട് ചീപ്പാട് നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു. നിരവിൽപ്പുഴ മട്ടിലയം സ്വദേശി പുത്തൻപുരക്കൽ രാജു (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. ചീപ്പാട് മുരുകാലയ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനാണ്.തൊണ്ടർനാട് പാലേരിക്ക് സമീപം താമസിക്കുന്ന കോൺട്രാക്ടർ സണ്ണിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ റോഡിലൂടെ നടന്നു വരികയായിരുന്ന രാജുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികിലെ ഡ്രൈയിനേജിലേക്ക് കയറി മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അതിഗുരുതരമായി പരിക്കേറ്റ…

        Read More

        പ്രകൃതി ദിനാചരണം: പ്രകൃതി നടത്തം സംഘടിപ്പിച്ചു

        ചുണ്ടേൽ: ഒക്ടോബർ 5 പ്രകൃതി ദിനത്തോടനുബന്ധിച്ച് ചുണ്ടേൽ ആർ.സി.എൽ.പി.സ്ക്കൂളിലെ നല്ലപാഠം, എക്കോ ക്ലബ്ബ് അംഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. പ്രകൃതിയുടെ സൗന്ദര്യവും പ്രാധാന്യവും നേരിട്ടറിയുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ വളർത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. വിദ്യാർത്ഥികൾ പ്രകൃതിയിലൂടെ നടന്ന് വിവിധ സസ്യജാലങ്ങളെയും പ്രകൃതിദൃശ്യങ്ങളെയും പരിചയപ്പെടുകയും, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. പ്രകൃതിയോടുള്ള സ്നേഹവും സംരക്ഷണബോധവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് പരിപാടി സഹായകമായി. നല്ലപാഠം കോഡിനേറ്റർ ജൂലി ടീച്ചർ, എക്കോ ക്ലബ്ബ് കൺവീനർമാരായ, നീതു ടീച്ചർ, റിജിഷ…

        Read More

          അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചതിന് യുവാവിനെ അടിച്ചുനുറുക്കി; കാർ പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ; പ്രതിയെ അറസ്റ്റ് ചെയ്ത് യുവാവ്.

          കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം ഏപ്രിൽ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മനു ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പള്ളിക്കണ്ടി സ്വദേശിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് എന്ന യുവാവ് ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു.   ആശുപത്രിയിൽ എത്തിയ മനുവിന്റെ സുഹൃത്തുക്കൾ, സഹായത്തിനെത്തിയ പ്രണവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദിച്ചു. മർദനമേറ്റ പ്രണവിന്റെ നെറ്റിയിൽ നിന്ന് രക്തം വാർന്ന് ബോധം…

          Read More