സാന്ത്വന അദാലത്ത്: ജില്ലയിലെ പ്രവാസിസംഘനകളുടെ യോഗം ചേർന്നു

കൽപ്പറ്റ: നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 2 ന് പനമരത്ത് നടക്കുന്ന പ്രവാസികൾക്കായി നടത്തുന്ന സാന്ത്വന അദാലത്തുമായി ബന്ധപ്പെട്ട് കൂടിയാലോ ചന നടത്തുവാൻ കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ റൗണ്ട് ഓഡിറ്റോറിയത്തിൽ ജില്ലയിലെ പ്രവാസിസംഘനകളുടെ യോഗം ചേർന്നു.നോർക്ക സെന്റർ മാനേജർ സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. നോർക്ക ജില്ലാ കോർഡിനേറ്റർ എ. കെ ലികേഷ് പദ്ധതി വിശദീക രിച്ചു.

Read More

    രണ്ടു കുടുംബങ്ങൾക്ക് കൈത്താങ്ങായി ജയശ്രീ സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി

     പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ഉപജീവനം, പ്രഭ പദ്ധതികളിലൂടെ രണ്ട് കുടുംബങ്ങൾക്ക് ആശ്വാസമേകി ജയശ്രീ സ്കൂളിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ മാതൃകയായി. എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ കലോത്സവം, കായികമേള ദിനങ്ങളിൽ കുട്ടികട നടത്തിയും പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഭാഗമായി ധനസമാഹരണം ചെയ്തും കിട്ടിയ വരുമാനത്തിൽ നിന്നാണ് രണ്ട് കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകാൻ സാധിച്ചത്. ജയശ്രീസ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് ഉപജീവനമായി തയ്യൽ മെഷീൻ നൽകിയും പുൽപ്പള്ളി…

    Read More

      ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

      മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 37 ജനപ്രതിനിധികൾക്കും അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഫാർമേഴ്സ് ബാങ്ക് പരിസരത്തുനിന്ന് വാദ്യമേളങ്ങളോടെ മുഴുവൻ ജനപ്രതിനിധികളെയും മാനന്തവാടി ഗാന്ധി പാർക്കിലേക്ക് ആനയിച്ചു. ഗാന്ധി പാർക്കിൽ നടത്തിയ സ്വീകരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു മാനന്തവാടി മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.   നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വൈസ് ചെയർപേഴ്‌സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ…

      Read More

      ബലാത്സംഗ കേസ്:പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

      നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്ത തൊണ്ടര്‍നാട് കോറോം സ്വദേശി മന്തോണി വീട്ടില്‍ അജ്‌നാസ് (22) എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. 2020 ഡിസംബര്‍ മാസം അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15 സാക്ഷികളെ…

      Read More

      പിണങ്ങോട് ഹൈസ്കൂൾകുന്ന് മഴവെള്ള പ്രശ്നം; ഉപരോധ സമരം ആരംഭിച്ചു

      പിണങ്ങോട്: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 12 -ാം വാർഡ് ഹൈസ്കൂൾകുന്ന് നിവാസികൾ കഴിഞ്ഞ 25 വർഷത്തിലധികമായി അനുഭവിക്കുന്ന ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ നിന്ന് വരുന്ന മഴവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം അടിയന്തിരമായി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം തുടരുകയാണ്.മഴക്കാലത്തും വേനൽമഴ പെയ്യുമ്പോഴും കോമ്പൗണ്ടിലെ വെള്ളം കുത്തിയൊലിച്ച് പരിസരത്തെ വീടുകളിലേക്കും മറ്റും എത്തി വലിയ നാശനഷ്ടം സംഭവിക്കുകയാണ്. വലിയ മഴപെയ്യുമ്പോൾ ഭീകരമാണ് അവസ്ഥ. വീടിൻ്റെ ചുമരിലേക്കും വീടിനകത്തേക്കും കിണറുകളിലേക്കും വെള്ളം എത്തുകയാണ്. ഇതിനിടയിൽ പല വീടുകൾക്കും…

      Read More

        ‘ശ്രേഷ്ഠ ഇടയൻ’ പ്രത്യേക പതിപ്പ് പ്രകാശനം നാളെ

        കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസനം പ്രസിദ്ധീകരിക്കുന്ന ശ്രേഷ്ഠ ഇടയൻ എന്ന പ്രത്യേക പതിപ്പിൻ്റെ പ്രകാശനം നാളെ നടക്കുമെന്ന് സൺഡേ സ്കൂൾ ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. മൂലങ്കാവ് സെൻ്റ് ജോൺസ് യാക്കോബായ പള്ളി അങ്കണത്തിൽമലബാർ ഭദ്രാസനം ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഒരുക്കുന്ന അനുമോദന യോഗത്തിലാണ്പ്രകാശനം നടക്കുക .പൗലോസ്…

        Read More

        ഗ്രാമീണചരിത്ര പഠനം പ്രോത്സാഹിപ്പിക്കപ്പെടണം:ജുനൈദ് കൈപ്പാണി

        തരുവണ:എസ് വൈ എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണ യിൽ സംഘടിപ്പിച്ച ചരിത്ര സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. ഗ്രാമീണ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രാദേശിക ചരിത്രത്തിൻ്റെ സാംസ്കാരികമായ വശങ്ങൾ ഉൾക്കൊള്ളുവാൻ സമൂഹം തെയ്യാറാകണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി.എഴുത്തുകാരൻ ഒ.എം തരുവണ,മുഹിയിദ്ധീൻ സഅദി,സുബൈർ അഹ്‌സനി,അലി സഖാഫി,അബ്ദുറഷീദ്‌ ഉലൂമി,ഉബൈദ് സഖാഫി,റഫീഖ് കുപ്പാടിത്തറ,…

        Read More

        എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

        പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ്‌ അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടിൽ ഹരിദാസൻ (50), കണിയാമ്പറ്റ അരുണാലയം വീട്ടിൽ അരുൺ (48) ഒറ്റപ്പാലം വാണിയംകുളം മൂച്ചിക്കൽ വീട്ടിൽ മുഹമ്മദ്‌ സാദിഖ് (28) എന്നിവരാണ് പിടിയിലായയത്. 05.04.2025 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ചുണ്ടക്കുന്നുള്ള ഹരിദാസന്റെ വീട്ടിൽ പരിശോധന നടത്തിയതിലാണ് 4.71 ഗ്രാം എം.ഡി.എം. എ യുമായി ഇവർ പിടിയിലാവുന്നത്. പനമരം ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.ജി…

        Read More

          പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കും: എസ്ഡിപിഐ

          കൽപ്പറ്റ: സ്വാതന്ത്ര്യസമര പോരാളികളെ വിസ്മരിക്കുകയും രാജ്യത്തിന്റെ ചരിത്രത്തിൽ നിന്ന് അവരുടെ സംഭാവനകൾ മായ്ച്ചുകളയുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ, സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും സ്മരിച്ചുകൊണ്ട് ആഗസ്റ്റ് 15 ന് ജില്ലയിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ 80-ാം സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. “ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യം സംരക്ഷിക്കുക” എന്ന പ്രമേയത്തിലാണ് സംഗമങ്ങൾ നടക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതവും സമ്പത്തും ത്യജിച്ച വിവിധ ധാരകളിലുള്ള സ്വാതന്ത്ര്യസമര പോരാളികളുടെ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും അവരുടെ ഓർമ്മകൾ…

          Read More

          രാജ്യം മുന്നോട്ട് പോവേണ്ടത് ഭരണഘടനക്ക് വിധേയമായി – മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

          മാനന്തവാടി: ജനാധിപത്യ ഇന്ത്യ അതിന്റെ നിയമങ്ങളും നിലപാടുകളും സ്വീകരിക്കേണ്ടത് ഭരണഘടനക്ക് വിധേയമായിട്ടായിരിക്കണമെന്നും ഭരണ ഘടനക്ക് വിരുദ്ധമായ നിയമങ്ങൾക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിച്ച് ജീവൻ ത്യജിച്ചും പോരാടാൻ എസ്‌ഡിപിഐക്കാർ തയ്യാറാണെന്നും എസ്‌ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി. എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണത്തിൽ കയറിയ മുതൽ മുത്തലാഖ് നിയമം, പൗരത്വനിയമം ഏറ്റവുമൊടുവിൽ വഖഫ്…

          Read More