ഹായ് ഓട്ടോ പദ്ധതി ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട : ജില്ലാ ഡിവിഷൻ പരിധിയിലെ അഞ്ഞൂറോളം വരുന്ന മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും സ്നേഹോപഹാരവും സൗജന്യ കോഷൻ സ്റ്റിക്കറും വിതരണം ചെയ്യുന്ന വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ പദ്ധതിയായ ‘ഹായ് ഓട്ടോ’ ആരംഭിച്ചു. മൈക്രോടെക് പോളിക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം കെ. കെ മൊയ്‌തീൻ കോയ ജാഗ്രത…

Read More

    11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

    ബഹുമാനപെട്ട എക്‌സൈസ് കമ്മീഷണരുടെ മദ്യം മയക്കുമരുന്നു ഹോട്ട്സ്പോട്ട് കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധനകൾ നടത്തുന്നതിനുള്ള നിർദേശത്തെ തുടർന്ന്‌ വയനാട് എക്‌സൈസ് ഇന്റലിജിൻസും വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡും വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഭാഗങ്ങളായ കൊക്കലാ, ആലക്കണ്ടി എന്നിവിടങ്ങളിൽ സംയുക്ത നടത്തി. ടി പരിശോധനയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ ബോപ്പനം വാളാരം കുന്നു റോഡിൽ കൊക്കല ഭാഗത്തു വെച്ച് 11(പതിനൊന്ന്) ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ…

    Read More

    ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

    കൽപറ്റ: ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് മാനന്തവാടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ എസ്.എ.യു.പി സ്കൂളിലും പിലാക്കാവ് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിലും ആരംഭിച്ച ക്യാമ്പുകളിലേക്ക് 30 കുടുംബങ്ങളെ മാറ്റി. രണ്ട് ക്യാമ്പുകളിലായി 25 പുരുഷന്മാരും 43 സ്ത്രീകളും 28 കുട്ടികളുമുണ്ട്.

    Read More

      എൽ.ഡി.എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ സമാപിച്ചു

      എൽ ഡി എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ സമാപിച്ചു. കെ റഫീഖ് ജാഥ ക്യാപ്റ്റനയും, കെ. ജെ ദേവസ്യ വൈസ് ക്യാപ്റ്റനും, സജി ചെറിയാൻ മേനേജറയും നടക്കുന്ന ജാഥ കോളിയാടി,, ചീരാൽ,കല്ലൂർ,മൂലങ്കാവ്, കൂപ്പാടി സ്‌കൂൾ,വേങ്ങൂർ,ബത്തേരി ചുങ്കം,ബീനാച്ചി,മാടക്കര എന്നി സ്വീകരണത്തിന് ശേഷം,ചുള്ളിയോട് സമാപിച്ചു.

      Read More

        മീനങ്ങാടിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു; യാത്രികന് പരിക്ക്

        മീനങ്ങാടി: മീനങ്ങാടി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിന്റെ പിൻഭാഗത്തിടിച്ച് മറിച്ച് കാർ യാത്രികന് പരിക്കേറ്റു. മീനങ്ങാടി മൂന്നാനക്കുഴി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇരുളത്ത് നിന്നും മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.   നിയന്ത്രണം നഷ്ടപ്പെട്ട കാർ മുന്നിലുണ്ടായിരുന്ന കാറിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ യാത്രികനെ ഉടൻ തന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന്…

        Read More

          കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണമെന്ന സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

          കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ നിന്നും വണ്ടിക്കടവിലേക്കും അവിടെ നിന്നും കോഴിക്കോട്ടേക്കും സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണമെന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ അനിവാര്യമാക്കുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളൊന്നും ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് പരാതി തീർപ്പാക്കിയത്. പരാതിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ആവശ്യമെങ്കിൽ പരാതി കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു. ബത്തേരി പൂമല സ്വദേശി എ. അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി….

          Read More

            സംസ്ഥാന ഗെയിംസിൽ ജൂഡോയിൽ വെങ്കലമെഡൽ നേടി ശിവാനന്ദ ആർ

            തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ഗെയിംസിൽ വയനാട് ജില്ലയെ പ്രതിനിധീകർച്ച് സീനിയർ പെൺക്കുട്ടികളുടെ ജൂഡോ 36 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി ശിവനന്ദ ആർ. കണിയാരം ഫ:.ജി.കെ.എം ഹയർ സെക്കണ്ടറിസ്കൂളിലെ കോമേഴ്സ് വിദ്യാർത്ഥിനിയാണ് മുതിരേരി നെല്ലിക്കൽ വടക്കേ വീട് രാജന്റെയും ജയശ്രീ യുടെയും മകളാണ്. മുൻ വർഷങ്ങളിലും ശിവനന്ദ സംസ്ഥതലത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനിയാണ്

            Read More

              കെ പി എസ് ടി എ വിദ്യാഭാസ ഉപഡയറക്ടർ ഓഫീസ് മാർച്ച് നടത്തി

              കൽപ്പറ്റ: സർവ്വീസിലുള്ള മുഴുവൻ അധ്യാപകരെയും ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കുക, ടെറ്റ് സുപ്രീം കോടതി വിധിയിൽ സർക്കാർ ഇടപെടൽ നടത്തുക, ഭിന്നശേഷി പ്രശ്നം പരിഹരിച്ച് എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, എല്ലാ പ്രീ-പ്രൈമറി അധ്യാപികമാർക്കും ശമ്പളസ്കെയിൽ അനുവദിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, 1:250 അനുപാതത്തിൽ സ്പെഷ്യലിസ്റ്റ് – കായികാധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ പി എസ് ടി എ വയനാട് ജില്ലാ…

              Read More

                ശ്രേയസ് അക്ഷയ സ്വാശ്രയ സംഘം വാർഷികം നടത്തി.

                മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യപ്രഭാഷണം നടത്തി.ബത്തേരി നഗരസഭ കൗൺസിലർ പ്രമോദ്,യൂണിറ്റ് പ്രസിഡന്റ്‌ അനീഷ് ആന്റണി,സി ഡി ഒ പുഷ്പലത,സുലൈഖ എന്നിവർ സംസാരിച്ചു.മികച്ച സംരംഭക രായ ബിന്ദു,സുശീല,രാജമ്മ,സുജ എന്നിവരെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ…

                Read More

                  കാപ്പ പ്രകാരം നാടുകടത്തി

                  മീനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കൃഷ്‌ണഗിരി, കൊളഗപ്പാറ, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്കെതിരെ സുൽത്താൻ ബത്തേരി സ്റ്റേഷനിൽ വധശ്രമം, ആക്രമിച്ചു പരിക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, സംഘം ചേർന്ന് ആക്രമണം എന്നിങ്ങനെ നിരവധി…

                  Read More