ബാംബൂ ബയോ ചാർ കാർഷിക മേഖലയിൽ മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാൻ ഉത്തമം

    തൃക്കൈപ്പറ്റ: കാർഷിക മേഖലയിൽ മണ്ണിന്റെ ഫലഭൂയിഷ്ടിത വർദ്ധിപ്പിക്കാനും ജലസംഭരണശേഷി കൂട്ടാനും ഉപയോഗിക്കാൻ ബാംബൂ ബയോ ചാർ ഏറ്റവും ഉത്തമാണെന്ന് ബാംബൂ ബയോ ചാർ നിർമ്മാണ ശില്പശാല അഭിപ്രായപ്പെട്ടു. ഗുണകരമായ സൂക്ഷ്മജീവികളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ദ വേൾഡ് ഓഫ് ബാംബൂ തൃക്കൈപ്പറ്റ ബാംബൂ ഗ്രോവിൽ സംഘടിപ്പിച്ച ശില്പശാല കേരള വന ഗവേഷണ ക്രേന്ദ്രം മുൻ ശാസ്ത്രഞ്ഞൻ ഇ.എം. മുരളീധരൻ നേതൃത്വം നൽകി.   ഉൽപ്പന്ന നിർമ്മാണത്തിന് ശേഷം പാഴായി പോകുന്ന മുള കഷ്ണങ്ങൾ ഉപയോഗിച്ച് ബാംബൂ ബയോ ചാർ ചെറിയ…

    Read More

    പിതൃസ്മരണയിൽ തിരുനെല്ലിയിൽ ബലിതർപ്പണം; ആയിരങ്ങൾ പങ്കെടുത്തു

    തിരുനെല്ലി: ബ്രഹ്മവിഷ്ണു മഹേശ്വര സംഗമത്താൽ പവിത്രമായ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. പുലർച്ചെയോടെ ആരംഭിച്ച ചടങ്ങുകളിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. ഇന്നലെ രാത്രിമുതൽ തന്നെ ക്ഷേത്രത്തിൽ തമ്പടിച്ച ഭക്തർ പുലർച്ചെയോടെ ബലിതർപ്പണങ്ങൾ നടത്തി. പത്തോളം മുഖ്യകാർമ്മികരുടെ നേതൃത്വത്തിലാണ് ഇത്തവണ ചടങ്ങുകൾ പുരോഗമിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ ബലിതർപ്പണ ചടങ്ങുകൾ തുടരും. പിതൃസ്മരണയിൽ ബലിതർപ്പണത്തിനായി ദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരങ്ങളാണ് തിരുനെല്ലിയിലെത്തിയിട്ടുള്ളത്. ബലിതർപ്പണത്തിനെത്തുന്നവർക്കായി വിവിധ വകുപ്പുകളുടെ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. പുലർച്ചെ മൂന്നുമണി മുതൽ…

    Read More

    വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി

    മാനന്തവാടി: വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി. പിലാക്കാവ്, മണിയൻ കുന്ന് ഊന്ന്കല്ലിങ്കൽ ലീലയെ (70) ആണ് മണിയൻ കുന്ന് മലയിൽ വനമേഖലയിൽ നിന്നും ആർ ആർ ടി സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആണ് ഇവർ വനത്തിൽ പ്രവേശിച്ചിരുന്നത്. വനം വകുപ്പ് ആർആർടി , പൊലീസ്, ഡോഗ് സ്ക്വാഡ്, ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവർ ചൊവ്വാഴ്ച മുതൽ തിരച്ചിൽ നടത്തുകയായിരുന്നു.

    Read More

      കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബോധവത്കരണ റാലി ആരംഭിച്ചു. 

      കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പുകളുടെ പ്രചാരണാര്‍ത്ഥം ഇന്നും നാളെയും വയനാട് ജില്ലയില്‍ നടക്കുന്ന വാഹന പ്രചരണ- ബോധവത്കരണ റാലി ആരംഭിച്ചു.   കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്ക് വാഹന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.   ജില്ലാ ഉപദേശക സമിതിയംഗം കെ. സുഗതന്‍ അധ്യക്ഷനായി. . കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി.കുറുപ്പ്,…

      Read More

        ജാഗ്രത സമിതി പെൺ സുരക്ഷയ്ക്ക്; പരിശീലന പരിപാടി സംഘടിപ്പിച്ചു

        കാവുംമന്ദം: സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുമായി പ്രവർത്തിക്കുന്ന ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജാഗ്രത സമിതി അംഗങ്ങൾക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലികോട് അധ്യക്ഷത വഹിച്ചു. നിയമ വിദഗ്ധൻ അഡ്വ എ പി മുസ്തഫ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായി പഞ്ചായത്ത് തലത്തിലും വാർഡ്…

        Read More

        ദര്‍ശനം സാംസ്‌കാരിക വേദി പുസ്തകങ്ങള്‍ നല്‍കി

        കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വായനയ്ക്ക് ലഭ്യമാക്കുന്നതിന് കോഴിക്കോട് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി 167 പുസ്തകം ജില്ലാ ലൈബ്രറി കൗണ്‍സിലിനു കൈമാറി. ജില്ല ലൈബ്രറി കൗണ്‍സിലിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുസ്തകങ്ങള്‍ എത്തിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ദര്‍ശനം സെക്രട്ടറി എം.എ. ജോണ്‍സണില്‍നിന്ന് വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം നിര്‍വാഹക സമിതി അംഗങ്ങളായ നമ്പ്യാലത്ത് ബാബു, വി. ഹരികൃഷ്ണന്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറക്കല്‍ സതീശന്‍, സുമേഷ്…

        Read More

        വന്യജീവി -മനുഷ്യ സംഘർഷം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

        കൽപ്പറ്റ : വയനാട്ടിലെ വന്യജീവി ആക്രമണത്തിന് തടയിടാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വന്യജീവികളുമായുള്ള സംഘർഷത്തിൽ സാധാരണക്കാരൻ്റെ ജീവിതം ഇല്ലാതാക്കുന്നത് അവസാനിപ്പിക്കാൻ കൃത്യമായ പദ്ധതികളും അതിനാവശ്യമായ സംഘത്തെയും രുപീകരിക്കണമെന്നും എംപി പറഞ്ഞു. വന്യജീവി-മനുഷ്യ സംഘർഷത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ ജോലിയും നഷ്ടപരിഹാരവും നൽകണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ജനങ്ങളുടെ സംരക്ഷണത്തിനാവശ്യമായ പദ്ധതി നിർവഹണത്തിനുള്ള ഫണ്ട് എത്രയും വേഗം നൽകണമെന്നും കത്തിൽ പരാമർശിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വരുത്തുന്ന കാലതാമസവും…

        Read More

        ഒഴുകിയകലട്ടെ ദുരന്തോര്‍മകള്‍; പല വഴി ചിതറി പോയവരെ ചേര്‍ത്ത് പിടിച്ച് വയനാട് പോലീസ്. _’ഒപ്പം ചിരിക്കാം’- ആദ്യ ഘട്ടം അവസാനിച്ചു

        കല്‍പ്പറ്റ: ഇരുള്‍ നിറഞ്ഞ ഒരു രാത്രി നല്‍കിയ ദുരിതങ്ങളും സങ്കടങ്ങളും വേദനകളും പങ്കുവെക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലായിരുന്ന പല വീടുകളും നിശബ്ദമായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പല വഴി ചിതറിയ കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കാനെത്തിയ സൈക്കോളജിസ്റ്റുകളുടെയും കൗണ്‍സിലര്‍മാരുടെയും പോലീസുകാരുടെയും മുമ്പില്‍ അവരുടെ സങ്കടങ്ങള്‍ പെയ്തു. ഒരുപാട് സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും കഴിഞ്ഞ കുടുംബങ്ങള്‍ പല വഴിക്കായതിന്റെയും, ഉറ്റവരും അയല്‍വാസികളും സുഹൃത്തുക്കളും നഷ്ടമായതിന്റെയും വേദനയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പോലീസ് സംഘത്തിന്റെ സന്ദര്‍ശനം ആശ്വാസമായി. ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കും…

        Read More

          യുവാവിൻ്റെ മരണം: നിഷ്പക്ഷ അന്വേഷണം വേണം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ

          മാനന്തവാടി: എരുമത്തെരുവിൽ യുവാവ് കാറിനുള്ളിൽ തീ കൊളുത്തി മരിക്കാനിടയായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹതകൾ നീക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ യുവാവിന്റെ ഭാര്യയ്ക്കും മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റത് അങ്ങേയറ്റം ദാരുണമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. യുവാവിന്റേതായി പുറത്തുവന്ന വീഡിയോ സന്ദേശത്തിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന വസ്തുതകൾ പുറത്തുകൊണ്ടുവരികയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്ത്രീയ്ക്കും കുട്ടികൾക്കും…

          Read More

            പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

            കൽപറ്റ:ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായുള്ള തുള്ളി മരുന്ന് വിതരണം ജൂണ്‍ 28ന് നടക്കും. അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അന്നേദിവസം പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 28ന് രാവിലെ ഒമ്പതിന് പ്രിയങ്ക ഗാന്ധി എം.പി പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ നിര്‍വഹിക്കും. ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് അന്നേ ദിവസം പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 561 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുള്ള…

            Read More