കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു

    കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം.   കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ പി ഡി ഷിബു ജോസഫിനാണ് മർദനമേറ്റത്. ബസ് സ്കൂട്ടറിൽ തട്ടിയെന്നാരോപിച്ചായിരുന്നു മർദനം. വാഹനം കുറുകെയിട്ട് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. വയനാട്ടിൽ നിന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരെത്തി നഞ്ചൻഗോഡ് പൊലീസിൽ പരാതി നൽകി.

    Read More

      ഉപകരണങ്ങൾ വിതരണം ചെയ്തു.

      പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഈസി ത്രാസ്, മഴക്കോട്ട് എന്നിവ വിതരണം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രാമൻ അധ്യക്ഷത വഹിച്ചു. വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന കാളങ്ങാടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത, ശർബിന, വിനീഷ് വി…

      Read More

        ‘കാണാതായത് 4 ദിവസം മുമ്പ്; മൃതദേഹത്തിന് അത്ര പഴക്കമില്ല’: ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

        ബെംഗളൂരു ∙ വിനോദസഞ്ചാരത്തിനിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ശ്രീനന്ദയെ കാണാതായ സമയത്തു തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം പരിശോധിച്ചിരുന്നുവെന്നു വല്യച്ഛൻ ശശിധരൻ പറഞ്ഞു.   അപ്പോള്‍ കണ്ടെത്താൻ കഴിയാത്ത മൃതദേഹം ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. കുട്ടിയെ കാണാതായിട്ടു നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്രയും പഴക്കമില്ലെന്നും ശശിധരൻ വിശദീകരിച്ചു. മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്ന് കയറിവരുന്നയിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. മൃതദേഹം മറുവശത്തായിരുന്നു. എന്നാൽ ഇവിടേക്ക് ശ്രീനന്ദ പോയിട്ടില്ലെന്നും, കാണാതായത്…

        Read More

          ടൗൺഷിപ്പ് ഉദ്ഘാടനം സി പി എം പാർട്ടി പരിപാടിയാക്കി: അഡ്വ. ടി ജെ ഐസക്

          കൽപ്പറ്റ: ടൗൺഷിപ്പ് ഉദ്ഘാടനം സി പി എം പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് കുറ്റപ്പെടുത്തി. ദുരന്തനിവാരണ പ്രവർത്തനത്തെ രാഷ്ട്രീയ സമ്മേളനമാക്കി മാറ്റി കൂലിക്കാളെ കൊണ്ടുവന്ന് കൂകി വിളിക്കുന്നതിലേക്ക് സിപിഎം തരം താഴ്ന്നു. കൂവി വിളിയിൽ ദുരന്തബാധിതരായ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ടി സിദ്ധിഖിനെ സംസാരിക്കാൻ വിളിച്ചപ്പോൾ അവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചതും, കൂകി വിളിക്കെതിരെ പ്രതിഷേധിച്ചതും അതിൻ്റ ഭാഗമാണ്. കൂകി തോൽപ്പിക്കുകയെന്ന പഴയകാല രാഷ്ട്രീയത്തിൽ നിന്നും സി പി എം…

          Read More

          അശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ പൊതു വിദ്യാലയങ്ങളെ തകർക്കും : കെ പി എസ് ടി എ

          ബത്തേരി : പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും പുറത്തിറങ്ങുന്ന ഉത്തരവുകൾ പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ അകറ്റുന്ന തരത്തിലുള്ളവയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ബത്തേരിയിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷനായി.അധ്യാപകരുടെ ചെലവിൽ സർക്കാർ മേനി നടിക്കേണ്ട. പരിഷ്‌കരിച്ച ഉച്ചഭക്ഷണമെനുവിന്റെ സാമ്പത്തികബാധ്യത പ്രധാനാധ്യാപകരുടെ മേൽ കെട്ടിവെക്കാൻ അനുവദിക്കില്ല. സംസ്ഥാനജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, വൈസ് പ്രസിഡന്റ്…

          Read More

          എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമ സന്ദര്‍ശനത്തിന് പുതുക്കിയ നിരക്ക്

          കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം, വാഹന ഷട്ടില്‍ സര്‍വീസ് എന്നിവയ്ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. 3 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും പ്രവേശന നിരക്ക് 50 രൂപയാണ്. മുതിര്‍ന്ന ആള്‍ക്ക് ജീപ്പില്‍ ഇരു വശത്തേക്കും സഞ്ചരിക്കാന്‍ 40 രൂപയും ഒരു വശത്തേക്ക് മാത്രം 30 രൂപയുമാണ്. സ്‌പെഷ്യല്‍ ടൂറിസ്റ്റ് മോട്ടോര്‍ ക്യാബില്‍ ഒരാള്‍ക്ക് ഇരു വശത്തേക്കും 70 രൂപയും ഒരു വശത്തേക്ക് മാത്രം 50 രൂപയുമാണ്. പ്രത്യേക…

          Read More

            നവ കേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ചു

            കൽപ്പറ്റ : വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടവ് മുടങ്ങി കുടിശികയായവർക്ക് വായ്പ കണക്കുകൾ തീർപ്പാക്കാൻ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നടപ്പിലാക്കുന്ന OTS പദ്ധതി ദീർഘിപ്പിച്ചു. 2026 മാർച്ച്‌ 31 നു മുമ്പായി കുടിശിക അടച്ചു തീർക്കുന്നവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2025 ഡിസംബർ 31 വരെ കുടിശികയായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കാലിനായി പരിഗണിക്കും. കാലാവധി കഴിഞ്ഞതും, എക്സിക്യൂഷൻ നടപടികൾക്കു വിധേയമായിട്ടുള്ളതുമായ വായ്പകൾക്ക് പ്രത്യേക പരിഗണന ഉണ്ടാകും. മരണപ്പെട്ടതും, മാരക രോഗം ബാധിച്ചതുമായ…

            Read More

            ജില്ലാ കളക്ടര്‍ ലൈവ് : 36 പരാതികള്‍ക്ക് പരിഹാരം

            കൽപ്പറ്റ : ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഡി.സി ലൈവ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്റെ രണ്ടാം ഘട്ടം നടന്നു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ലഭിച്ച 66 പരാതികളില്‍ 36 പരാതികള്‍ പരിഹരിച്ചു.30 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ആദ്യഘട്ടത്തില്‍ മാനന്തവാടി, വൈത്തിരി താലൂക്കുതല ഓണ്‍ലൈന്‍ അദാലത്ത് നടത്തി. മാനന്തവാടി താലൂക്കില്‍ നിന്നും ലഭിച്ച 44 പരാതികളില്‍ 28 പരാതികള്‍ പരിഹരിച്ചു. 16…

            Read More

            റഫീക്ക് അഹമ്മദിന് പത്മപ്രഭാ പുരസ്‌കാരം സമ്മാനിച്ചു

              കല്പറ്റ: മനസ്സുകളിൽ ആർദ്രതയുടെ വിത്തുമുളപ്പിച്ച കവി റഫീക്ക് അഹമ്മദിന് പത്മപ്രഭാ പുരസ്‌കാരം സമ്മാനിച്ചു. പുതുമയാർന്ന ബിംബങ്ങളും പദങ്ങളും മലയാള ഗാനശാഖയ്ക്കു സമ്മാനിച്ച കവിക്ക് മലയാള സാഹിത്യ – ഗാനരചനാ മേഖലയിലെ പ്രമുഖരും സാഹിത്യാസ്വാദകരായ സദസ്സും ഒത്തുചേർന്ന പ്രൗഡഗംഭീരമായ വേദിയിലായിരുന്നു ആദരം. ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ ഓർമ്മകൾ നിറഞ്ഞ പുളിയാർമല കൃഷ്ണഗൗഡർ ഹാളിലെ വേദിയിൽ എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറാണ് പുരസ്‌കാരം സമർപ്പിച്ചത്. 75000 രൂപയും പ്രശസ്തിപത്രവും പത്മരാഗക്കല്ലു പതിച്ച…

            Read More

            ചെന്നലോട് ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

            ചെന്നലോട്: ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പൊഴുതന സുഗന്ധഗിരി സ്വദേശി സുബിൻ (22) ന് പരിക്കേറ്റത് തുടർന്ന് സുബിനെ കൽപ്പറ്റ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

            Read More