സ്വർണ്ണവില 75,000 ത്തിലേക്ക്, ഒറ്റയടിക്ക് വർദ്ധിച്ചത് 2200 രൂപ

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തു ടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വർ ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വർധിച്ചത്. ഇതോടെ പവൻ വില 74000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. 74,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 275 രൂപയാണ് വർ ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഉടൻ തന്നെ ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്‌ധർ പറയുന്നത്.

Read More

ഡിഎംസി അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം നടത്തി

കണിയാമ്പറ്റ: ഡിസാസ്റ്റർ മാനേജ്മെന്റ് കോപ്സ് എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ഡി എം സി ചെയർമാൻ അബ്ദുൽ ഗഫൂർ പുൽപറമ്പിൽ കൺവീനർ ജംഷീദ് കിഴക്കയിൽ എന്നിവർ ചേർന്ന് കോഡിനേറ്റർ അജിത്ത് കാരാട്ടിന് നൽകി വിതരണം നടത്തി. കഴിഞ്ഞ നാല് വർഷമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമാണ് ഡിസാസ്റ്റർ മാനേജ്മെന്റ് കോപ്സ് കണിയാമ്പറ്റ കോവിഡ്. പ്രളയം.മുണ്ടക്കൈ ചൂരൽമല ദുരന്തം എന്നീ മേഖലകളിൽ നിസ്വാർത്ഥമായ സേവനങ്ങൾ നൽകുന്നതിന് ഡിഎംസി അംഗങ്ങൾക്ക് സാധ്യമായിട്ടുണ്ട് എക്സിക്യൂട്ടീവ്…

Read More

    വാഹനങ്ങൾ കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

    സുൽത്താൻബത്തേരി മൂലങ്കാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മൂലങ്കാവ് 64ലാണ് സംഭവം. മൈസൂർ ഭാഗത്തുനിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് മാങ്ങ കയറ്റി വന്ന പിക്കപ്പ് വാനും എതിരെ വന്ന ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാഹന ഡ്രൈവറെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More

      ഭക്ഷ്യവിഷബാധ; മന്ത്രി ടി സിദ്ദിഖ് ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു

      ഭക്ഷ്യവിഷബാധ; മന്ത്രി ടി സിദ്ദിഖ് ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു +ഡിസ്ചാർജ് ചെയ്ത മുഴുവൻ കുട്ടികളെയും നിരീക്ഷിക്കാൻ നിർദ്ദേശം ഭക്ഷ്യ വിഷബാധയെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് സന്ദർശിച്ചു. ഡിസ്ചാർജ് ചെയ്ത കുട്ടികൾ വീണ്ടും തിരികെ ആശുപത്രിയിൽ എത്തിയ സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യപ്പെടുന്ന മുഴുവൻ കുട്ടികളെയും നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന് മന്ത്രി ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. മരുന്നുകളുടെ ലഭ്യത…

      Read More

      കേരളോത്സവം സമാപിച്ചു

      മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും ബ്ലോക്ക് കേരളോത്സവത്തില്‍ പങ്കെടുക്കേണ്ട ടീം അംഗങ്ങള്‍ക്കുമുള്ള ജേഴ്സികളും ബ്ലോക്ക് പ്രസിഡണ്ട് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ…

      Read More

      മഴക്കാല മുന്നൊരുക്കം: സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം

      കൽപ്പറ്റ:- ഗ്രാമപഞ്ചായത്ത് പരിധികളിൽ സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത്തരം കേന്ദ്രങ്ങൾക്കെതിരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. സുരക്ഷിതമായ രീതിയിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകണം. എന്നാൽ സുരക്ഷിതമല്ലാത്തവ ക്കെതിരെ നടപടി കൈക്കൊള്ളണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി-വാർഡ് സഭ യോഗങ്ങൾ അടിയന്തരമായി ചേരാനും…

      Read More

      പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍.

      കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുക, ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി കണക്കിലെടുത്ത് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. ഷാജി ചുള്ളിയോട്, സുന്ദര്‍രാജ് എടപ്പെട്ടി, സി.ഡി. തങ്കച്ചന്‍, പി.കെ. കുഞ്ഞഹമ്മദ്, സിസി തങ്കച്ചന്‍, ജോസ് ആരിശേരി, യു. മാത്യു, ആര്‍. ഉണ്ണിക്കൃഷ്ണന്‍, വി. സെബാസ്റ്റ്യന്‍, പി.ജി. സുനില്‍കുമാര്‍,…

      Read More

      അങ്കന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണാ സമരം നടത്തി.

      മാനന്തവാടി: ഐ.സി.ഡി.എസ് പദ്ധതിക്കും, അങ്കന്‍വാടി ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അങ്കന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി പ്രോജക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എലിസബത്ത് അധ്യക്ഷത വഹിച്ചു, പി.എസ് രമാദേവി, ഷീബ, പി.വി ഗ്രേസി, മഞ്ജുഷ എന്നിവര്‍ സംസാരിച്ചു, സി.പി ഷൈല, മല്ലിക, രത്‌നമ്മ, ജ്യോതി, ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി.

      Read More

        നല്ലൂര്‍നാട് വില്ലേജിലെ സര്‍വ്വെ റെക്കോര്‍ഡുകള്‍ ഇനി ഡിജിറ്റലായി ലഭിക്കും

        നല്ലൂര്‍നാട് വില്ലേജിലെ സര്‍വ്വെ റെക്കോര്‍ഡുകള്‍ ഇനി ഡിജിറ്റലായി ലഭ്യമാകും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വ്വെയുടെ ഭാഗമായാണ് നല്ലൂര്‍നാട് വില്ലേജിലെ എല്ലാ സര്‍വ്വെ റെക്കോര്‍ഡുകളും ഡിജിറ്റലായി നല്‍കുന്നത്. ഭൂനികുതി, രജിസ്‌ട്രേഷന്‍, ഭൂരേഖ പരിപാലനം തുടങ്ങിയ എല്ലാ സേവനങ്ങളും ഡിജിറ്റല്‍ സര്‍വ്വെ റെക്കോര്‍ഡ് പ്രകാരം എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട്, മാനന്തവാടി, പേരിയ, വാളാട്, തൃശ്ശിലേരി വില്ലേജുകളും സുല്‍ത്താന്‍…

        Read More

        റിലീസിനൊരുങ്ങി ഫാന്റസി സയൻസ് ഫിക്ഷൻ മ്യുസിക് വീഡിയോ

        കൽപ്പറ്റ: വയനാടിൻ്റെ വശ്യഭംഗിയിൽ ചിത്രീകരിച്ച ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിർമ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കൽപ്പനകളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും. മനുഷ്യനിൽ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവ്വ യാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിൻ്റെ അർഥ തലങ്ങൾ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്.  സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കുന്നത്. 2019-ൽ…

        Read More