പുൽപ്പള്ളി മേഖലയിൽ ഭീതി വിതച്ച കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം
പുൽപ്പള്ളി: മേഖലയിൽ ഭീതി വിതച്ച് അഞ്ച് പാവപ്പെട്ട മനുഷ്യരുടെ ജീവനോപാധിയായ ആടുകളെ കൊന്ന കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു. കഴിഞ്ഞ പത്തു ദിവസങ്ങളാലേ റെയായി ജനവാസമേഖലയിൽ നാശം വിതയ്ക്കുന്ന കടുവ ജനങ്ങളുടെ സ്വൊര്യ ജീവതം തകർത്തു. കാർഷിക വിളവെടുപ്പ് നടത്താൻ കഴിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. തൊഴിലാളികൾ തൊഴിലിനു പോകാൻ കഴിയാതെ പട്ടിണിയിലായി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയെടുക്കാൻ കഴിയുന്നില്ല.ചുരുക്കത്തിൽ ജനങ്ങൾക്ക് വീടുകളിൽ നിന്നു പുറത്തിറങ്ങാൻ…
