രാഷ്ട്രീയ വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം: കെ കെ അഹമ്മദ് ഹാജി

മുട്ടിൽ : രാഷ്ട്രീയ വിദ്യാഭ്യാസം നേടേണ്ടത് പുതിയ കാലത്ത് അനിവാര്യമാണെന്നും പുതുതലമുറ രാഷ്ട്രീയ ബോധമുള്ളവരായി മാറണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു. സീതി സാഹിബ് അക്കാദമി സംഘടിപ്പിച്ച പൊളിറ്റിക്കൽ സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സായാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തിലൊരിക്കൽ രണ്ട് സെഷനുകളായാണ് ക്ലാസ് സംഘടിപ്പിക്കുക. സെപ്തംബറിൽ നടക്കുന്ന കോൺ വൊക്കേഷനിൽ ആദ്യ ബാച്ച് കോഴ്സ് പൂർത്തിയാക്കി , സർട്ടിഫിക്കറ്റ് കൈപ്പറ്റും. ചടങ്ങിൽ…

Read More

    ആലിക്കുട്ടി ഉസ്താദ് അനുസ്മയം സംഘടിപ്പിച്ചു

    മീനങ്ങാടി : മീനങ്ങാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിന്റെ കീഴിൽ ആലിക്കൂട്ടി ഉസ്താദ് അനുസ്മരണ പ്രാർഥനാ സംഗമം സംഘടിപ്പിച്ചു. ആലിക്കുട്ടി ഉസ്താദ് ജീവിത വിശുദ്ധി കൊണ്ട് മാതൃക സൃഷ്ടിച്ചവരായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച സമസ്ത വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഉസ്താദ് അബൂബക്കർ ഫൈസി മണിച്ചിറ അഭിപ്രായപ്പെട്ടു. ചെണ്ടക്കുനി മദ്രസ ഹാളിൽ നടന്ന അനുസ്മരണ പ്രാർഥനാ സംഗമത്തിൽ റെയ്ഞ്ച് പ്രസിഡന്റ് മുബാറകലി മിസ്ബാഹി അധ്യക്ഷത വഹിച്ചു. പ്രാർത്ഥനാ സംഗമത്തിന് വൈസ് പ്രസിഡണ്ട് ഉമർ നിസാമി നേതൃത്വം നൽകി. അലി…

    Read More

      മെഡിക്കൽ കോളേജിലെ എക്സ്റേ മെഷീൻ തകരാർ ഉടൻ പരിഹരിക്കണം: വി സുലൈമാൻ

      മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ എക്സ്റേ മെഷീൻ ദിവസങ്ങളായി തകരാറിലായിരിക്കുന്ന സാഹചര്യത്തിൽ രോഗികൾ അനുഭവിക്കുന്ന ദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ ആവശ്യപ്പെട്ടു. സർക്കാർ മെഡിക്കൽ കോളേജ് എന്ന നിലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാത്തത് ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപകടത്തിൽപ്പെട്ട് എത്തുന്നവർക്കും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും എക്സ്റേ സൗകര്യം ലഭിക്കാത്തതിനാൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്. ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. മെഷീൻ ഉടൻ…

      Read More

        തെരുവുനായ ആക്രമണം; കോഴികൾ ചത്തു

        പയ്യമ്പള്ളി: പയ്യമ്പള്ളി തറപ്പേൽ ലിസ്സിയുടെ മുട്ടക്കോഴി ഫാമിൽ തെരുവുനായ ആക്രമണത്തിൽ 10 ഓളം കോഴികൾ ചത്തു. 10 കോഴികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ വീട്ടിൽ ആളില്ലാത്ത സമയത്താണ് ആക്രമണമുണ്ടായത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

        Read More

          ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

          ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു   വി.എസ് അച്യുതാനന്ദൻ സ്മാരക ബഡ്സ് റിഹാബിലിറ്റേഷൻ ആൻഡ് തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്തിലെ മൂളിത്തോടിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.കെ ജയഭാരതി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, മാനന്തവാടി…

          Read More

            നിത്യോപയോഗ സാധനങ്ങളുടെ വിപണി വില നിര്‍ണയിക്കാനാവുന്ന ശക്തിയായി സപ്ലൈകോ മാറി: മന്ത്രി ജി.ആര്‍ അനില്‍

            വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി നിത്യോപയോഗ സാധനങ്ങളുടെ വില നിര്‍ണയിക്കാന്‍ കഴിയുന്ന ശക്തിയായി സപ്ലൈകോ മാറിയെന്ന് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മാനന്തവാടി പയ്യമ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ച മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുര്‍ബലരെയും സാധാരണക്കാരെയും വിലക്കയറ്റത്തില്‍ നിന്ന് പരിരക്ഷിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ സപ്ലൈകോ, സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന നടപ്പാക്കുന്നത്. സംസ്ഥാനത്ത് 50 ലക്ഷത്തോളം കുടുംബങ്ങളാണ് സപ്ലൈകോ സ്റ്റോറുകളില്‍ നിന്നും എല്ലാ മാസവും സാധനങ്ങള്‍ വാങ്ങുന്നത്.   ഇക്കഴിഞ്ഞ ഓണക്കാലത്തും ഉത്സവസമയങ്ങളിലും…

            Read More

            കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

            മുള്ളൻകൊല്ലി: മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ്ണ ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഇ എ ശങ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും ലൈഫ് ഭവന പദ്ധതി നടപ്പിലാക്കാത്തിനെതിരെയും ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ധർണ നടത്തിയത്. ആശാവർക്കർമാരോട് കാണിക്കുന്ന ക്രൂരതകൾക്കെതിരെ സർക്കാർ ഉത്തരവ് കത്തിച്ചും പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ യു ഉലഹന്നാൻ, ബീന ജോസ് കരുമാകുന്നേൽ,…

            Read More

            എറണാകുളത്ത് പുലർച്ചെ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു

            കൽപ്പറ്റ: മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടിൽ ശിവൻറെ മകൾ കെ. നിവേദിത (21) കൊല്ലം പള്ളിമൺ വെളിച്ചിക്കാല സുബിൻ ഭവനത്തിൽ സുനിലിൻറെ മകൻ എസ്. സുബിൻ (19),എന്നിവരാണ് മരിച്ചത്. എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. നിവേദിത കോൾ സെന്റർ ജീവനക്കാരിയും സുബിൻ കോഫി ഷോപ്പ് ജീവനക്കാരനുമാണ്.

            Read More

              കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ്:- കെ രാജൻ

              തിരുവനന്തപുരം: മുണ്ടകൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോടിക്കണക്കിനു രൂപയുടെ കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ് – മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.     2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി അതി തീവ്ര ദുരന്തമായി…

              Read More

              കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍.

              കല്‍പ്പറ്റ: കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍. തളിപ്പുഴ രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്‍. ഷാനിബാണ്(26) 150 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം ബൈപാസില്‍ അറസ്റ്റിലായത്. 2025 ഏപ്രില്‍ വരെ ഇയാള്‍ക്ക് ജില്ലയില്‍ പ്രവേശനവിലക്കുണ്ട്. ഷാനിബിനെതിരേ കല്‍പ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുല്‍പ്പള്ളി സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കസ്റ്റഡിയിലിരിക്കേ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലും പ്രതിയാണ്.

              Read More