നവീകരിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം ചെയ്തു

    കുറുമ്പാല ഗവ ഹൈസ്‌കൂളില്‍ നവീകരിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ പദ്ധതി വിഹിതം ഉപയോഗിച്ചാണ്പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്അംഗം ബുഷറ വൈശ്യന്‍ അധ്യക്ഷയായ പരിപാടിയില്‍സ്‌കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുല്‍ റഷീദ്, സീനിയര്‍ അസിസ്റ്റന്റ്ടി.വി സിബി, എം.പി.ടി.എ പ്രസിഡന്റ് റജീന മുനീര്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എസ് ശ്രീനിവാസന്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഇ.സി അബ്ദുള്ള,എസ്.എം.സി ചെയര്‍മാന്‍…

    Read More

      നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

      മാനന്തവാടി : അന്തരാഷ്ട്ര കാഴ്ച്ചാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റും ദ്വാരക ഗവ. ആയുർവേദ ആശുപത്രിയിലെ നേത്ര രോഗവിഭാഗവും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നേത്രവിഭാഗം മെഡിക്കൽ ഓഫീസർ ഡോ. കെ.വി രേഖയുടെ നേതൃത്വത്തിൽ ക്യാമ്പും നേത്ര പരിപാലന ബോധവത്ക്കരണ ക്ലാസും നടത്തി.   ആയുർവേദ ആശുപത്രിയെ എൻ.എസ്.എസ് യൂണിറ്റ് ദത്ത് സ്ഥാപനമായി പ്രഖ്യാപിക്കുകയും ധാരണാപത്രം കൈമാറുകയും ചെയ്തു….

      Read More

      വാകേരിയിലെ കടുവ ആക്രമണം: പന്തം കൊളുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം

      മാനന്തവാടി: ബത്തേരി വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പശുവിന് പുല്ലരിയാൻ പോയ മരോട്ടി പറമ്പിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യർ നിരന്തരം ദാരുണമായി കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് പന്തം കൊളുത്തി പ്രതിഷേധം നടത്തിയത്. മാനന്തവാടി ഗാന്ധി പാർക്കിൽ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നിലംപറമ്പിൽ പ്രസംഗിച്ചു….

      Read More

      പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും, ഗായകസംഘങ്ങളുടെയും സംയുക്ത സംഗമം ‘ഒരുമ 2K24’ നടത്തി.

      താളൂര്‍: മലബാര്‍ ഭദ്രാസത്തിന്‍റെയും കെനോറോയുടെയും ആഭിമുഖ്യത്തില്‍ താളൂര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ഒരുമ 2K24 എന്ന പേരിൽ പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായക സംഘങ്ങളുടെയും സംയുക്ത സംഗമം നടത്തി. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമേനിയും കെനോറോ ഡയറക്ടർ ബെന്നി ചെറിയാനും ശുശ്രൂഷര്‍ക്കും ഗായകസംഘങ്ങള്‍ക്കും ക്ളാസൂം കീബോർഡിസ്റ്റുകള്‍ക്ക് പരിശീലനവും നല്‍കി. മലബാർ…

      Read More

      സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി.

      കല്‍പ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെയും ഗൂഡല്ലൂരിലെയും റോട്ടറി ക്ലബുകളുടെ നേതൃത്വത്തില്‍ ലിയോ മെട്രോ കാര്‍ഡിയാക് സെന്ററില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ-ചികിത്സാ ക്യാമ്പ് നടത്തി. കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ഡോ.വി. നന്ദകുമാര്‍ ഉദ്ഘടാനം ചെയ്തു. ഡോ.ടി.പി.വി. സുരേന്ദ്രന്‍, അഡ്വ.പി. ചാത്തുക്കുട്ടി, റോട്ടറി വയനാട് അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.നന്ദകുമാര്‍, ഡോ.പി.പി. മുഹമ്മദ് മുസ്തഫ, ഡോ. മുഹമ്മദ് ശലൂബ്, ഡോ.അരുണ്‍ ഗോപി, ഡോ.പി.വി. ഗിരീഷ്, ഡോ. ജ്യോതിഷ് വിജയ്, ഡോ. മുസ്തഫ…

      Read More

        വാളയാറിലെ സംഘപരിവാർ ആൾക്കൂട്ടക്കൊല; എസ്ഡിപിഐ പ്രതിഷേധിച്ചു.

        മാനന്തവാടി : വാളയാറിൽ ദലിത് യുവാവിനെ ആർഎസ്എസ് പ്രവർത്തകർ വിചാരണ നടത്തി അടിച്ചുകൊന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.   വാളയാർ അട്ടപ്പള്ളത്ത് രാമനാരായണൻ എന്ന ദലിത് യുവാവിനെ തല്ലികൊന്ന സംഘപരിവാർ ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയവരെയും കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും വിദ്വേഷത്തിന്റെ ഭാഗമായി നടന്ന ആൾക്കൂട്ടക്കൊല ആവർത്തിക്കാതിരിക്കാൻ ഉള്ള കർശന നടപടി സർക്കാർ സ്വീകരിക്കണമെന്നും സർക്കാർ നിസംഗത വെടിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.   പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി, സെക്രട്ടറി സജീർ എം…

        Read More

        പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് സമയപരിധി അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ.

        കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് 2024 ഓഗസ്റ്റ് 25 വരെ സമയപരിധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.എസ്.സി സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കി. ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികളും, പി.എസ്.സി ഉദ്യോഗാര്‍ഥികളായ നിരവധി പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, രജിസ്‌ട്രേഷന്‍ സംബന്ധമായ പാസ്വേഡും, മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരിക്കുകയാണ്. ആരെയെങ്കിലും ബന്ധപ്പെട്ട് പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ കഴിയാതെ തളര്‍ന്നിരിക്കുന്ന…

        Read More

          എടപ്പെട്ടി സ്കൂളിൽ യോഗാപരിശീലനം നടത്തി

          എടപ്പെട്ടി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗാപരിശീലനം സംഘടിപ്പിച്ചു. മുട്ടിൽ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറും സംസ്ഥാനതല യോഗാ റഫറിയുമായ വി ശ്യാമിലി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. സീനിയർ അസിസ്റ്റൻ്റ് എം എച്ച് ഹഫീസ് റഹ്‌മാൻ, സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, സജ്ല മുനീർ, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്‌ന എന്നിവർ നേതൃത്വം നല്കി.

          Read More

            ശ്രദ്ധേയമായി ‘നവദിശ’ സംഗമം

            പനമരം: ജനപ്രതിനിധികളും കലാലയങ്ങളും തമ്മിലുള്ള ക്രിയാത്മകമായ ബന്ധം ഉറപ്പാക്കുന്നതിനും പ്രാദേശിക വികസനത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണ് ‘നവദിശ’ സംഗമം സംഘടിപ്പിച്ചതെന്ന് ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി പറഞ്ഞു. ഡബ്ല്യു.എം.ഒ. ഐ.ജി. ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ‘നവദിശ’ സംഗമവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.എം.ഒ. പ്രസിഡന്റ് പി.പി. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.   ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ…

            Read More

              എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു

              എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു ബത്തേരി ഗവ. കോളേജ്‌ ഉടൻ പ്രവർത്തനമാരംഭിക്കണം   കൽപ്പറ്റ: എൽഡിഎഫ്‌ സർക്കാർ ബത്തേരി മണ്ഡലത്തിൽ അനുവദിച്ച ഗവ. കോളേജ്‌ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ്‌ ബത്തേരിയിൽ ഗവ. കോളേജ്‌ അനുവദിച്ചത്‌. എന്നാൽ, എംഎൽഎയുടെ അനാസ്ഥയെ തുടർന്ന്‌ കോളേജ്‌ നഷ്‌ടമാകുന്ന സ്ഥിതിയാണ്‌. വർഷങ്ങൾ പിന്നിട്ടിട്ടും കോളേജിനായി സ്ഥലം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. ബത്തേരിക്കൊപ്പം മാനന്തവാടി മണ്ഡലത്തിൽ അനുവദിച്ച തൃശ്ശിലേരി ഗവ.കോളേജിൽ അധ്യയനം ആരംഭിച്ചു….

              Read More