സംസ്ഥാനത്ത് പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ്

കൽപറ്റ: സംസ്ഥാനത്ത് പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) കൽപറ്റ നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. സർവീസ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28 ന് കാലത്ത് 10 മണിക്ക് കൽപറ്റ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലാ പ്രസിഡൻ്റ് എം ഹമീദ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. അബ്ദുറഹിമാൻ സുല്ലമി അധ്യക്ഷത വഹിച്ചു….

Read More

സൗഹൃദ ദിനാചരണം നടത്തി

കൽപറ്റ: കൽപറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ദിനാചരണം നടത്തി. വൈസ് പ്രിൻസിപ്പൽ എം.പി. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് എം.വിവേകാനന്ദൻ, സൗഹൃദ സ്കൂൾ കോഓർഡിനേറ്റർ ഷാജി. കെ, സ്കൂൾ ചെയർപഴ്സൺ മേഘ മോഹൻ, സൗഹൃദ വിദ്യാർഥി ലീഡർ മുഹമ്മദ് ഷഹൽ, ചാരു ഗൗതം, ജസീന്ത, ശ്രുതി എന്നിവർ സംസാരിച്ചു.

Read More

പടിയൂർ ഊരത്തൂരിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം; രജനിയുടെ ശരീരത്തിൽ പതിമൂന്നോളം പരിക്ക്,ചവിട്ടേറ്റ് കരളിന് ക്ഷതമേറ്റു;ഭർത്താവ് പിടിയിൽ

കണ്ണൂർ: ഇരിക്കൂറിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പടിയൂർ ഊരത്തൂരിൽ കശുവണ്ടി പെറുക്കാനെത്തിയ വയനാട് പേര്യ കാലിമന്ദം ഉന്നതിയിലെ രജനിയാണ്(40) മരിച്ചത്. സംഭവത്തിൽ രജനിയുടെ ഭർത്താവ് പേര്യ മടത്തിൽ ഉന്നതിയിലെ എ കെ ബാബുവിനെ(41) പോലീസ് അറസ്റ്റ് ചെയ്തു രജനിയുടെ ശരീരത്തിൽ പതിമൂന്നോളം പരുക്കുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചവിട്ടേറ്റ് കരളിന് ക്ഷതമേറ്റു. തലച്ചോറിനും പരുക്കുണ്ട്. ചവിട്ടിയും തല നിലത്തടിച്ചുമാണ് രജനിയെ കൊലപ്പെടുത്തിയത്.   നേരത്തെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്…

Read More

രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി

മാനന്തവാടി : 218 -മത് പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തിരാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി. മാനന്തവാടി നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി പഴശ്ശി കുടീരത്തിൽ എത്തിയത്. കൂടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കുടീരത്തിലെ മ്യൂസിയവും രാഹുൽ ഗാന്ധി സന്ദർശിച്ചു. കെ.സി വേണുഗോപാൽ എം.പി, അഡ്വ ടി. സിദ്ധീഖ് എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, നഗരസഭ വൈസ് ചെയർമാൻ…

Read More

മാനന്തവാടി അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവം: പന്തൽകാൽ നാട്ടൽ കർമ്മം നടന്നു.

മാനന്തവാടി : മാനന്തവാടി മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന്റെ ഭാഗമായി ഭൂമിപൂജയോടെ പന്തൽകാൽ നാട്ടൽ കർമ്മം നടന്നു. പൂജകൾക്ക് ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ നേതൃത്വം നൽകി. ഒക്ടോബർ 30, 31 തീയതികളിൽ നടക്കുന്ന ബ്രഹ്മസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക മഹോത്സവത്തിൽ മുഖ്യ കാർമികത്വം വഹിക്കാൻ മാതാ അമൃതാനന്ദമയി ദേവി 29ന് വൈകീട്ട് മാനന്തവാടിയിലെത്തും. ആഘോഷത്തിനായി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതിനായി അതിവിപുലമായ ഒരുക്കങ്ങളാണ് മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ നടക്കുന്നത്. പന്തൽനാട്ടൽ കർമ്മത്തിൽ മഹോത്സവ…

Read More

വൻ മാറ്റങ്ങളുമായി കെഎസ്ആർടിസി: സ്പോൺസർഷിപ്പ് പദ്ധതി ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ സേവനം വ്യാപിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സ്പോൺസർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. പഴക്കമുള്ള ബസുകൾക്ക് പകരം പുതിയ വാഹനങ്ങൾ നിരത്തിലിറക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കും വ്യക്തികൾക്കും ബസുകൾ സ്പോൺസർ ചെയ്യാം.   സി.എസ്.ആർ ഫണ്ടുകളും ഇതിനായി വിനിയോഗിക്കാം. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം, എ.സി സീറ്റർ,…

Read More

പുലർകാല ഫിറ്റ്നസ് കൂട്ടായ്മ പുലർകാലം സംഗമം സംഘടിപ്പിച്ചു

കൽപറ്റ : പുത്തൂർ വയൽഎം എസ്. സ്വാമിനാഥൻ ഹാളിൽ നടന്ന സംഗമം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 7 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന പുലർകാല ഫിറ്റ്നസ് കൂട്ടായ്മയുടെ പ്രവർത്തനം ഏറെ മാതൃകാപരവും ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഹിൽത്ത് അഷ്റഫിനെ ഹെൽത്തിന്റെ അംബാസിഡർ ആക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രെയ്നർ ഹിൽത് അശ്‌റഫിനുള്ള പുരസ്‌കാര സമർപ്പണം മുൻസിപ്പാൽ ചെയർമാൻ അഡ്വ. ഐസക് നിർവഹിച്ചു.മുൻസിപ്പാലിറ്റിയിലെ സ്കൂളുകളിൽ ഫിറ്റ്നസ് ട്രെയിനിങ് കൊടുക്കാനുള്ള സൗകര്യം ഉണ്ടാക്കാമെന്ന് അദ്ദേഹം അറിയിച്ചു ജില്ലാ പഞ്ചായത്ത്‌…

Read More

ജുനൈദ് കൈപ്പാണിയുടെ തദ്ദേശപഠനം: ഇംഗ്ലീഷ്പരിഭാഷ പ്രകാശനം ചെയ്തു

തൃശ്ശൂർ:”ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്- തോട്ട് ആൻഡ് പ്രാക്ടീസ് ” എന്ന വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശപഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനകർമ്മം തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍(കില) ആസ്ഥാനത്ത് നടന്നു. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്,എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുൻമന്ത്രി ടി.എം. തോമസ് ഐസകിന് കൈമാറി പ്രകാശനം ചെയ്തു. വികേന്ദ്രികൃതാസൂത്രണത്തെക്കുറിച്ച് ജുനൈദ് കൈപ്പാണി രചിച്ച മലയാള ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്നതിന്റെ…

Read More

    റവന്യു പട്ടയഭൂമികളിലെ അനധികൃത മരംമുറി:പിഴ ഈടാക്കുന്നതിലെ അലംഭാവത്തിനെ തിരേ പരാതി

    കല്‍പ്പറ്റ: റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍നിന്ന് അനധികൃതമായി ഈട്ടി, തേക്ക് മരങ്ങള്‍ മുറിച്ചവര്‍ക്ക് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരം ചുമത്തിയ പിഴ ഈടാക്കുന്നതിലെ അലംഭാവത്തില്‍ പരാതിയുമായി പൊതുപ്രവര്‍ത്തകന്‍. വയനാട് മേപ്പാടി നെടുമ്പാല പോത്തംപാടം പി.കെ. മുരളീധരനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍, റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്ക് പരാതി അയച്ചത്. റവന്യു പട്ടയഭൂമികളില്‍ നിയമാനുസൃതം സംരക്ഷിച്ചുവന്ന മരങ്ങള്‍ മുറിച്ചതുമൂലം പൊതു ഖജനാവിനുണ്ടായ കോടിക്കണക്കിന്…

    Read More

    പനമരം ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി

    പനമരം: പനമരം പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്നുച്ചയോടെ നാട്ടുകാരാണ് പുഴയിൽ പൊങ്ങിയ മൃതദേഹം കണ്ടത്. വടുവൻചാൽ സ്വദേശി പൗലോസാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പനമരം പരിസരത്ത് ചാക്ക് തുന്നുന്ന ജോലി ചെയ്‌ത് വന്നിരുന്ന ആളായിരുന്നു. പരേതനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

    Read More