മാനന്തവാടിയിലെ ജ്വല്ലറിയിൽ തീപിടിത്തം; ആളപായമില്ല

    മാനന്തവാടി: ടൗണിൽ പ്രവർത്തിക്കുന്ന മഹർ ജ്വല്ലറിയിൽ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞെത്തിയ മാനന്തവാടി ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമില്ല.   ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.

    Read More

    സി.കെ. ജാനുവിന്റെ ആത്മകഥ അടിമമക്ക പ്രകാശനം ചെയ്‌തു.

    കല്‍പ്പറ്റ: ആദിവാസി ഭൂസമര ചരിത്ര വഴികളിലൂടെ നടന്ന് ഗോത്രമഹാസഭ സ്ഥാപക അധ്യക്ഷ സി.കെ. ജാനുവിന്റെ ആത്മകഥ. ‘അടിമമക്ക’ എന്ന പേരിലാണ് 430 പേജുകളുള്ള പുസ്തകം ജാനു പുറത്തിറക്കിയത്. കോവിഡ് കാലത്ത് ആരംഭിച്ചതാണ് ഗ്രന്ഥരചന. സമീപകാലത്താണ് പൂര്‍ത്തിയായത്. തന്റെ സമരജീവിതമാണ് പുസ്തകത്തിലൂടെ വായനക്കാരില്‍ എത്തിക്കുന്നതെന്നു ജാനു പറഞ്ഞു. ബാല്യത്തിലും കൗമാരത്തിലും കണ്ട, പച്ചപുതച്ച വയലുകളും നിറഞ്ഞൊഴുകുന്ന പുഴകളും തോടുകളുമുള്ള വയനാടന്‍ ഗ്രാമക്കാഴ്ചകള്‍, ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥകള്‍, ആദിവാസികളെ മണ്ണിന്റെ ഉടയോരാക്കുന്നതിന് വയനാട്ടിലെ പനവല്ലി, മുത്തങ്ങ, തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍, ദിണ്ഡിഗല്‍, വീരപാണ്ഡി…

    Read More

      മനുവിന്റെ മരണം:സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കത്ത് നൽകും – ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

      സുൽത്താൻ ബത്തേരി : പൊൻകുഴി ഉന്നതിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മനുവിന്റെ വീട് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ സന്ദർശിച്ചു.കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച എം.എൽ.എ,മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് ഉൾപ്പെടെ എല്ലാ വശങ്ങളും നിഷ്പക്ഷമായി അന്വേഷിച്ച് യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പട്ടികവർഗ്ഗ വികസന മന്ത്രിക്കും കത്ത്…

      Read More

        എസ്‌റ്റിയു സ്റ്റേറ്റ് സമ്മേളനം വിജയിപ്പിക്കും.

        മാനന്തവാടി കോഴിക്കോട് വെച്ച് നടക്കുന്ന എസ് റ്റി യു സ്റ്റേറ്റ് സമ്മേളനം വിജയിപ്പിക്കാൻ മാനന്തവാടി നിയോജക മണ്ഡലംപാചക തൊഴിലാളി യുനിയൻ കമ്മിറ്റി തീരുമാനിച്ചു യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ്കബീർ മാനന്തവാടി യോഗം ഉദ്ഘാടനം ചെയ്തു പാറക്ക നസീർ അദ്ധ്യക്ഷതവഹിച്ചു ഫൗസിയ കബ്ലക്കാട് മുഖ്യപ്രഭാഷണം നടത്തി സജ്ന ചക്കരതൊടി ‘സഫിയ കബ്ലക്കാട് ‘മറിയം പള്ളിക്കൽ ‘അമ്മദ് പുലിക്കാട് മൊയ്തു തരുവണ എന്നിവർ സംസാരിച്ചു. റഷീദ് ആറുവാൾ സ്വാഗതം പറഞ്ഞു ഹക്കിം കല്ലക്കണ്ടി നന്ദി പറഞ്ഞു

        Read More

        എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമ സന്ദര്‍ശനത്തിന് പുതുക്കിയ നിരക്ക്

        കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം, വാഹന ഷട്ടില്‍ സര്‍വീസ് എന്നിവയ്ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. 3 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും പ്രവേശന നിരക്ക് 50 രൂപയാണ്. മുതിര്‍ന്ന ആള്‍ക്ക് ജീപ്പില്‍ ഇരു വശത്തേക്കും സഞ്ചരിക്കാന്‍ 40 രൂപയും ഒരു വശത്തേക്ക് മാത്രം 30 രൂപയുമാണ്. സ്‌പെഷ്യല്‍ ടൂറിസ്റ്റ് മോട്ടോര്‍ ക്യാബില്‍ ഒരാള്‍ക്ക് ഇരു വശത്തേക്കും 70 രൂപയും ഒരു വശത്തേക്ക് മാത്രം 50 രൂപയുമാണ്. പ്രത്യേക…

        Read More

        ഫോസയും വയനാട്ടിനൊപ്പം

        കൽപ്പറ്റ :ഫാറുഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ) ജില്ലാ ചസ്റ്ററിൻ്റെയും ഫോസ സെൻട്രൽ കമ്മിറ്റി യുടേയും സംയുക്ത യോഗം കൽപ്പറ്റ യിൽ നടന്നു. ‘വയനാട് ദുരിതബാധിതർക്ക് സാന്ത്വനമാകുന്നതിന് കൗൺസലിംഗ് . ഫെസിലിറ്റേഷൻ, വിവിധ വിദ്യാഭ്യാസ പാക്കേജ് തുടങ്ങി സെൻട്രൽ കമ്മിറ്റി മുന്നോട്ടു വെച്ച വിവിധ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജില്ലാ ചാപ്റർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ദുരിതബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് വിവിധ ഏജൻസുകളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം നടന്ന പരിപാടി ഫറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ; കെ…

        Read More

          താലൂക്ക്തല ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

          സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കല്‍ ലക്ഷ്യമിട്ട് വൈത്തിരി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്‌സലേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോര്‍മന്‍സ് റാമ്പ് പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്.   സുല്‍ത്താന്‍ ബത്തേരിയില്‍ ഹോട്ടല്‍ സാഫ്രോണില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നഗരസഭാ…

          Read More

            വിജയോത്സവവും വായന പക്ഷാചരണം ഉദ്ഘാടനവും നടത്തി

            വെള്ളമുണ്ട: ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന പക്ഷാചരണം ഉദ്ഘാടനവും എസ്എസ്എല്‍സി, പ്ലസ് ടു, എന്‍എംഎംഎസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിന് വിജയോത്സവവും നടത്തി. വിജയോത്സവം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിയും വായന പക്ഷാചരണം ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷന്‍ അംഗം മുഫീദ തെസ്‌നിയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു എം. വര്‍ക്കി, ഹെഡ്മിസ്ട്രസ് സി.ടി. ബീന, പോലീസ് ഇന്‍സ്‌പെക്ടര്‍ സി.വി….

            Read More

            കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു

            തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരണ പെട്ടു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരണ പെട്ടത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്. മെഷീനുപയോഗിച്ച് തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നൽക്കൂടിളകി ജോയിയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് ജോയിയെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വൈകുന്നേരത്തോടെ ശാരീരിക ബുദ്ധിമുട്ടുകൾ കുറഞ്ഞെങ്കിലും രാത്രി നില വഷളാകുകയും അർധരാത്രി പിന്നിട്ടതോടെ മരണപെടുകയും ആയിരുന്നു.ഭാര്യ ഷൈല,…

            Read More

            കോഴിക്കോട് മേഖല വോളിബോൾ ടൂർണമെന്റ് മാനന്തവാടി ഫയർ സ്റ്റേഷൻ ജേതാക്കളായി

            കോഴിക്കോട് മേഖല വോളിബോൾ ടൂർണമെന്റ് മാനന്തവാടി ഫയർ സ്റ്റേഷൻ ജേതാക്കളായി വടകര – മെയ്‌ 11 വടകര കിണർ ദുരന്ത അനുസ്മരണവുമായി ബന്ധപ്പെട്ട് വടകരയിൽ വെച്ച് നടത്തിയ വോളിബോൾ ടൂർണമെന്റിൽ മാനന്തവാടി ഫയർ സ്റ്റേഷൻ പേരാമ്പ്ര ഫയർ സ്റ്റേഷൻ ടീമിനെ ഫൈനലിൽ പരിചയപ്പെടുത്തി ജേതാകളായി…. കോഴിക്കോട് വയനാട് മേഖലകളിലെ 8 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വടകര സ്റ്റേഷൻ ഓഫീസർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി

            Read More