വഖഫ് ഭേദഗതി ബിൽ പാർലമെൻറിൽ: ബ്രാഞ്ച് തലങ്ങളിൽ ബിൽ കത്തിച്ച് എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു. വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് എരുമത്തെരുവിൽ നടന്ന ബിൽ കത്തിക്കൽ ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം സെക്രട്ടറി സജീർ എം.ടി പറഞ്ഞു. വിവിധ ബ്രാഞ്ചുകളിലെ ബിൽ കത്തിക്കലിന് മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികൾ നേതൃത്വം നൽകി.

Read More

കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ പിടികൂടി.

സുല്‍ത്താന്‍ ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തികൊണ്ടുവന്ന കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ ബത്തേരി പോലീസ് പിടികൂടി. പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 177 ഗ്രാം കഞ്ചാവും .03 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. തിരുവള്ളൂര്‍, പല്ലവന്‍ സ്ട്രീറ്റില്‍ ഇ. മണികണ്ഠന്‍(30), തിരുവള്ളൂര്‍, വെങ്കിട്ടപുരം, എം. സൂര്യ(30), തിരുവള്ളൂര്‍, എ.വി.എസ്…

Read More

    സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ്; വിജയികളെ അനുമോദിച്ചു

    സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ സ്കൂൾ മാനേജ്മെന്റ് കൗൺസിൽ അനുമോദിച്ചു. കാറ്റഗറി മൂന്നിൽ ഒന്നാം സ്ഥാനവും രണ്ടാം കാറ്റഗറിയിൽ സെക്കൻ്റ് റണ്ണറപ്പും കിഡ്ഡീസ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പും കാറ്റഗറി ഒന്നിൽ നാലാം സ്ഥാനവും നേടിയാണ് ഐഡിയൽ സ്കൂൾ ജേതാക്കളായത്. ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യവും സാഹിത്യാഭിരുചിയും മാറ്റുരക്കുന്ന വിവിധ…

    Read More

    ശ്രേഷ്ഠ കാതോലിക്ക 23 ന് വയനാട്ടിൽ : സ്വീകരണത്തിന് ഒരുങ്ങി മലബാർ

    കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 23ന് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3 ന് മീനങ്ങാടി കത്തീഡ്രലിൽ ശമുവേൽ മാർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ ശ്രേഷ്ഠ ബാവ ധൂപ പ്രാർത്ഥന നടത്തും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി ദൈവാലയത്തിലേയ്ക്ക് ആനയിക്കും….

    Read More

      കാട്ടുപോത്ത് വേട്ട: ഒളിവിലായിരുന്ന നാല് പ്രതികൾ കൂടി അറസ്റ്റിൽ

      കർണാടക വനത്തിൽ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ ഒളിവിലായിരുന്ന നാല് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാപ്പിസെറ്റ് സ്വദേശി ടി.ആർ. വിനേഷ് (39), ചണ്ണോത്തുകൊല്ലി സ്വദേശി കെ.ടി. അഭിലാഷ് (41), കുന്നത്തുകവല സ്വദേശി സണ്ണി തോമസ് (51), മാടപ്പള്ളിക്കുന്ന് സ്വദേശി ഐ.ബി. സജീവൻ (49) എന്നിവരാണ് പിടിയിലായത്.   ശിശുമലയിലെ കുരിശുമലയിൽ ഒളിവിൽ കഴിയുകയായിരുന്ന മൂന്നുപേരെയും, മറ്റൊരാളെ തറവാട്ടുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. നേരത്തെ അറസ്റ്റിലായ…

      Read More

      മഴക്കാല പൂർവ്വ ശുചീകരണത്തിന് കൽപ്പറ്റ നഗരസഭയിൽ തുടക്കമായി

      മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലുള്ള മുഴുവൻ തോടുകളും, നീർച്ചോലകളും തോടുകളിലിറങ്ങി ജെ സി ബി കളും, ഹിറ്റാച്ചികളും ഉപയോഗിച്ച് വൃത്തിയാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കൽപ്പറ്റ നഗരസഭയിൽ തുടക്കമായി. നഗരസഭയുടെ ഫണ്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ ചിലവഴിച്ചാണ് തോടുകളും, നീർച്ചോലകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നഗരസഭ നടപ്പിലാക്കുന്നത്. ” നമ്മുടെ സ്വന്തം കൽപ്പറ്റ” എന്ന പേരിൽ കൽപ്പറ്റയിൽ നടന്നു വരുന്ന നഗരസൗന്ദര്യ, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വരാൻ പോകുന്ന മഴക്കാലത്തുണ്ടാവാൻ…

      Read More

        പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം പ്രതിഷേധാർഹം കെ.സി.വൈ.എം മാനന്തവാടി രൂപത

        മാനന്തവാടി : വയനാട് പുൽപ്പള്ളിയിൽ കൂമൻ എന്ന വയോധികനെ കടുവ പിടിച്ചു കൊന്ന സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്വന്തം നാട്ടിൽ ഭയമില്ലാതെ ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശം ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണെന്ന് രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ പറഞ്ഞു. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. നിലവിൽ നൽകുന്ന തുച്ഛമായ തുക സർക്കാരിനെ സാമ്പത്തികമായി ഒരു തരത്തിലും ബാധിക്കാത്തതുകൊണ്ടാണ് വന്യമൃഗ ശല്യം തടയാൻ ഭരണകർത്താക്കൾ ആത്മാർത്ഥമായി ഇടപെടാത്തതെന്ന് രൂപത…

        Read More

          ഓർമ്മപെരുന്നാൾ തുടങ്ങി

          മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ തുടങ്ങി. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി. തുടർന്ന് നടന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളും ശേഷം നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു. 24ന് വിശുദ്ധ കുർബാനയ്ക്ക് വന്ദ്യ . ശെമവൂൻ ഗീവർഗീസ് റമ്പാച്ചൻ കാർമികത്വം വഹിക്കും . തുടർന്ന് ലേലം , പ്രദക്ഷിണം…

          Read More

            കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും അവസരം: മാർഗങ്ങൾ വിശദീകരിച്ച് ആർ.ബി.ഐ

            ന്യൂഡൽഹി: പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപയുടെ ബാങ്ക് നോട്ടുകൾ കൈവശമുള്ളവർക്ക് അത് മാറ്റിയെടുക്കാൻ ഇനിയും അവസരമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഈ നോട്ടുകൾക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് തങ്ങളുടെ പണം സുരക്ഷിതമായി അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനായി രണ്ട് പ്രധാന മാർഗ്ഗങ്ങളാണ് കേന്ദ്ര ബാങ്ക് നിർദ്ദേശിക്കുന്നത്.നോട്ടുകൾ മാറ്റിയെടുക്കാനുള്ള വഴികൾ: ആർ.ബി.ഐ ഇഷ്യൂ ഓഫീസുകൾ വഴി: രാജ്യത്തുടനീളമുള്ള റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിൽ (Issue Offices) നേരിട്ടെത്തി 2000 രൂപ…

            Read More

            മേപ്പാടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

            മേപ്പാടിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട സ്വദേശി ചീരങ്ങൽ ഫൈസൽ (42) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ മേപ്പാടി സെൻറ് ജോസഫ് സ്കൂളിന് സമീപം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ പരിക്കേൽക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയ്ക്ക് മുൻപിലൂടെ സ്കൂൾ വിദ്യാർത്ഥി ഓടിയപ്പോൾ കൂട്ടിയിടി ഒഴിവാക്കാനായി ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

            Read More