എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു

     കൽപ്പറ്റ :- കല്പറ്റ എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും, കഴിഞ്ഞ എസ്‌.എസ്‌.എൽ. സി, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് സമ്മേളനം ഉത്ഘാടനം ചെയ്തു. ക്യാഷ് അവാർഡുകളും മെമെന്റോകളും വിതരണം ചെയ്തു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കൃഷി ക്ലബ്‌ തുടങ്ങി കൃഷിയുടെ പ്രാധാന്യം വളർന്നു വരുന്ന സമൂഹത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു….

    Read More

    വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി; ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ബത്തേരി കോടതി

    കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനംവകുപ്പ് നല്‍കിയ കുറ്റപത്രം കോടതി മടക്കി. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആവശ്യമായ രേഖകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനത്തില്‍ നിന്നാണോ മരംമുറിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.     ഈ മാസം 17 നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനം വകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വയനാട്ടിലെ മുട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ 2021 ഫെബ്രുവരിയിലാണ് വനംവകുപ്പ്…

    Read More

    ലഹരിക്കെതിരെ വേറിട്ട ബോധവൽക്കരണ പരിപാടിയുമായി പനമരം കുട്ടി പോലീസ്.

    പനമരം : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പുതുതായി സ്കൂളിൽ ചേരുന്ന വിദ്യാർത്ഥികളെ ബോധവൽക്കരിച്ച് അവരെ ലഹരി വിരുദ്ധസേനയിൽ അംഗങ്ങളാക്കുന്ന ‘തിരിച്ചറിവ്’ പദ്ധതിക്ക് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഇതനുസരിച്ച് സ്കൂളിൽ അഡ്മിഷൻ എടുക്കുമ്പോൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുമായി സഹകരിച്ച് ലഹരി വിരുദ്ധസേനയിൽ അംഗങ്ങൾ ആവുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വർഷം സ്കൂളിൽ പുതുതായി ചേരുന്ന എല്ലാ വിദ്യാർത്ഥികളെ കൊണ്ടും ഇതുപോലെ…

    Read More

      ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

      ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകൾക്ക് തുല്യനീതിയും അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴിൽ, ഭരണനേതൃത്വം തുടങ്ങിയ മേഖലകളിൽ ഇന്നും നിരവധി പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നത്. ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങൾ, പരമ്പരാഗത സാമൂഹിക വ്യവസ്ഥിതി തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ ഇന്നും സ്ത്രീകളുടെ പുരോഗതിക്ക് തടസ്സമായി തുടരുന്നു.   സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങളും തുല്യനീതിയും ഉറപ്പുവരുത്തുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകം മുഴുവനുമുള്ള…

      Read More

      വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു

      കൽപ്പറ്റ : വയനാട് വികസനസമിതി യുടെ നേതൃത്വത്തിൽ വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു.കൽപ്പറ്റ നഗരസഭാ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡോ: പി.ലക്ഷ്മണൻ, അഡ്വ. ജവഹർ മാനന്തവാടി ക്ലാസെടുത്തു. വയനാട് വികസമിതി ചെയർമാൻ രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി പിപി ഷൈജൽ,വി.പി വർക്കി, സ്വതന്ത്ര ടീച്ചർ,സിപി റഫീസ്, നിസാർ പള്ളിമുക്ക്, ഷഫീർ റവുത്തർ എന്നിവർ സംസാരിച്ചു.

      Read More

        വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രവേശനോത്സവം നടത്തി.

        വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രവേശനോത്സവം നടത്തി.നല്ലൂർ നാട് ഗവയുപി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ലതിക എ ആധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കമർ ലൈല പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പിടി എ പ്രസിഡൻ്റ് മുഹമ്മദ് റാഫി പുസ്തകവിതരണവും പഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത് എ സി യൂണി ഫോം വിതരണവും ചെയ്തു. വിൽസൻ ടി.എം ലസ്‌ന ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു ഹെഡ്‌മിസ്ട്രസ് ബെറ്റ്സി എ ടോം…

        Read More

          നവീകരിച്ച സ്കൂൾ ഹാളിന്റെയും, “കണ്ണെഴുതി പൊട്ടും തൊട്ട്” പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു

          പനമരം : പാലുകുന്ന് ജി എൽ പി സ്കൂളിൽ നവീകരിച്ച സ്കൂൾ ഹാളിന്റെയും, “കണ്ണെഴുതി പൊട്ടും തൊട്ട്” പദ്ധതിയുടെയും ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ആലക്കാമുറ്റം നിർവ്വഹിച്ചു, പി ടി എ പ്രസിഡന്റ്‌ കെ വി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു, ഹെഡ്മിസ്ട്രെസ് ലിസ്സി ഇ വി സ്വാഗതവും ജോസഫ് മാസ്റ്റർ നന്ദിയും പറഞ്ഞു, എസ് എം സി ചെയർമാൻ റഷീദ്, എം പി ടി എ പ്രസിഡന്റ്‌ ഡാലി തുടങ്ങിയവർ സംസാരിച്ചു

          Read More

            കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ

            കൽപ്പറ്റ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു   61 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം നടപടികൾ പൂർത്തീകരിക്കുന്നത്     സംസ്ഥാന പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും   ജില്ലാ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കും   ജില്ലാ കൗൺസിൽ യോഗം സംസ്ഥാന…

            Read More

            കാറിൽ മധ്യവയസ്‌കനെ വലിച്ചിഴച്ച സംഭവം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ

            മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്‌കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട് വിഷ്ണു (31), പനമരം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന നബീൽ കമർ (25) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്ത‌ത്. കേസി ലെ മറ്റ് പ്രതികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു.

            Read More

              തിരുനബി(സ്വ) കാരുണ്യത്തിന്റെയും സഹിഷ്ണുതയുടേയും പര്യായം:ജുനൈദ് കൈപ്പാണി

              വെള്ളമുണ്ട: സമ്പൂർണ നീതിയും ക്ഷമയും വിനയവും കൈമുതലാക്കിയ പ്രവാചകർ മുഹമ്മദ് നബി(സ്വ) കാരുണ്യത്തിന്റെയും മഹാമനസ്‌കതയുടെയും സഹിഷ്ണുതയുടേയും പര്യായമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. കട്ടയാട് ദാറുസ്സലാം സുന്നി ജുമാ മസ്ജിദ് അങ്കണത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയുമാണെന്ന പ്രവാചകസന്ദേശം സമൂഹം ഏറ്റെടുക്കണമെന്നും ജുനൈദ് പറഞ്ഞു. സുന്നി ജുമാ മസ്ജിദ് പ്രസിഡന്റ്‌ ഹംസ ഹാജി കുറ്റിപ്പുറവൻ, സെക്രട്ടറി ഏരി…

              Read More