മാനന്തവാടി മെഡിക്കൽ കോളജ് റോഡുകൾ, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ- പഴശ്ശി കുടീരം റോഡ് നവീകരിക്കുന്നതിന് 2 കോടിയുടെ ഭരണാനുമതി

    മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ക്യാമ്പസിലെ റോഡുകളും മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഴശ്ശി കുടീരം വരെ റോഡ് നവീകരിക്കുന്നതിനും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഒ ആർ കേളു അറിയിച്ചു. നിലവിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡ് തകർച്ചയിലാണ്. ആധുനിക രീതിയിൽ ബിഎം & ബിസി നിലവാരത്തിലായിരിക്കും റോഡ് നവീകരിക്കുക. മെഡിക്കൽ കോളജ് കവാടം മുതൽ മോർച്ചറി വരെ ഉള്ള റോഡും തകർന്ന നിലയിലാണ്. നിരവധി…

    Read More

    സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി

    മേപ്പാടി: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഹരിത ടൂറിസം പ്രഖ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വന സംരക്ഷണ സമിതി സെക്രട്ടറി സംഗീതിന് കൈമാറി. ജൈവ-അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, സൗന്ദര്യവത്കരണം, വൃത്തിയുള്ള പരിസരം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്

    Read More

    മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി

    കൽപ്പറ്റ : കാലിതീറ്റ, സൈലേജ്, ചോളം, പുല്ല് എന്നിവയ്ക്ക് മിൽമ നൽകി വന്നിരുന്ന സബ്സിഡി നിർത്തലാക്കിയത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിൽമ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സബ്‌സിഡി നിർത്തലാക്കിയതോടെ ക്ഷീരകർഷകർ വലിയ ദുരിതത്തിലാണ്. പലരും കന്നുകാലി വളർത്തൽ ഉപേക്ഷിക്കാൻ നിർബദ്ധിതരായിരിക്കുകയാണ്. സബ്സിഡി പുന:സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും. മാർച്ച് സംസ്ഥാന സെക്രട്ടറി താജ്മൺസൂർ ഉദ്ഘാടനം ചെയ്തു. മിൽമ ഓഫീസിന് മുന്നിൽ നടത്തിയ…

    Read More

      സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായിമാറി: ജംഷീദ റിപ്പൺ.

      മൂപ്പൈനാട് : ലോകത്ത് എഴുന്നൂറ്റി മുപ്പത്തിആറ് ദശലക്ഷം സ്ത്രീകൾ അതായത് മൂന്നിൽ ഒരു സ്ത്രീ ആക്രമണത്തിന് ഇരയാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായി മാറിയെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ . ആഗോള വനിതാദിനം മാർച്ച് എട്ട് . മൗനം വെടിയു സ്ത്രീ സുരക്ഷയ്ക്കായ് പോരാടൂ എന്ന പ്രമേയത്തിൽവിമൺ ഇന്ത്യ മൂവ്മെൻറ് മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടം വെറും…

      Read More

      റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

      മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ടി ബിജു റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. വിജോള്‍, ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍,…

      Read More

        12 കോടിയോളം രൂപയുടെ കഞ്ചാവുമായി വിമാനത്താവളത്തിൽ, മുൻ മിസ്സിസ് കേരള മത്സരാർഥിയായ മാനന്തവാടി സ്വദേശി അറസ്റ്റിൽ.

        മുംബൈ: 12കോടിയോളം രൂപയുടെ കഞ്ചാവ് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാ-നത്താവളത്തിൽ പിടിയിൽ. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ മത്സരാർഥിയായിരുന്ന മാനന്തവാടി പുതുശ്ശേരി സ്വദേശ്ശിനി ഹർഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ കഞ്ചാവുമായി അറസ്റ്റിലായത്.ജൂൺ പത്തിന് രാത്രിയിൽ ബാങ്കോ-ക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ (TG-351) മും-ബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഹർഷ. വി-മാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവ-രുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലി-ജൻസ് യൂണിറ്റിലെയും…

        Read More

        സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഹെഡ് പോസ്റ്റോഫീസ് കൂട്ട ധര്‍ണ്ണ നടത്തി

        കല്‍പ്പറ്റ :- വയനാട് ജില്ലയിലെ മുണ്ടക്കൈ പ്രദേശത്ത് ജൂലായ് 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് പ്രധാനമന്ത്രി വാന നിരീക്ഷണം കൂടി നടത്തിയിട്ടും ഇത്രയും വലിയ പ്രകുതി ദുരന്തത്തെ L3 പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം നടത്തുവാനോ , ആവശ്യമായ സഹായ ധനം പ്രഖ്യാപിക്കുവാനോ തയ്യാറാകാത്തതില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ് കൂട്ട ധര്‍ണ്ണ നടത്തി. വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു….

        Read More

          പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ 54 മത് നാഷണൽ ഡേ വിപുലമായി വിക്ടോറിയ കോളേജിൽ ആഘോഷിച്ചു.

          ഷാർജ: യുഎഇ യുടെ 54 മത് വാർഷിക ദിനാഘോഷത്തിൽ പ്രവാസി വയനാട് യുഎഇ ഷാർജയും പങ്കാളികളായി. രാജ്യത്തോടുള്ള ആദരസുചകമായി വർണ്ണശബളമായ നാഷണൽ ഡേ റാലി സംഘടിപ്പിച്ചു. 54 മത് വാർഷികത്തിന്റെ പ്രതീകമായി വിവിധ തരം ഭക്ഷണങ്ങൾ ഒരുക്കി നാഷണൽ ഡേ ആഘോഷം വിത്യസ്തമാക്കി. യുഎഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ നിധീഷ് പി എം, അഡ്വൈസറി ബോർഡ് ചെയർമാൻ യു സി അബ്ദുല്ല, ബിനോയ് എം. നായർ ചടങ്ങിൽ മുഖ്യാതിഥികളായി. യുഎഇ എന്ന രാജ്യം നമ്മുക്ക് ഈറ്റില്ലവും പോറ്റിലവും…

          Read More

          ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിനായി അന്വേഷണം ഊർജിതമാക്കി എക്സൈസ്; മുൻകൂർ ജാമ്യത്തിനായി കൽപ്പറ്റ കോടതിയെ സമീപിച്ച് ലില്ലി ജോസ്

          കൽപ്പറ്റ: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയ കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് കൽപ്പറ്റ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കോടതി ഈ ജാമ്യാപേക്ഷ ഒക്ടോബർ ഏഴിന് പരിഗണിക്കും.   രണ്ടാഴ്ച മുൻപാണ് ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതോടെ സുൽത്താൻ ബത്തേരി…

          Read More

            ‘നങ്കമക്ക’ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന്

            മാനന്തവാടി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്ത് പിടിക്കുന്നതിന് മാനന്തവാടി നഗരസഭ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ‘നങ്കമക്ക’ ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന് മാനന്തവാടി ഗവ.യു.പി സ്‌ക്കൂളിൽ വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നഗരസഭ പരിധിയിലെ 13 വിദ്യാലയങ്ങളിലെയും ഗോത്ര വിദ്യാർത്ഥികൾ കലാ മത്സരങ്ങളിൽ പങ്കെടുക്കും.രാവിലെ 10 മണി മുതൽ പരിപാടികൾ ആരംഭിക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ചെയർപേഴ്സൻ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ,…

            Read More