ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

    സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.   നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന്…

    Read More

      സേവനത്തിന് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു

      കൽപ്പറ്റ :പോലീസ് സേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2026 മേയ് 31 ന് സര്‍വീസില്‍ നിന്നും 12 പേരാണ് വിരമിക്കുന്നത്. കണ്‍ട്രോള്‍ റൂമിലെ എസ്.ഐ ഷറഫുദ്ദീന്‍ വേങ്ങലത്ത്, എസ്.എം.എസ് യുണിറ്റിലെ എസ്.ഐ ഇ.കെ അബൂബക്കര്‍, ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐമാരായ എം.കെ. സാജു, അനീഷ് കൈതേരി വീട്ടില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐ.മാരായ വി.പി. സാജന്‍, സി. ഗിരീഷ്, സൈബര്‍ പി.എസിലെ എസ്.ഐ പി.എം. പുഷ്പരാജന്‍, ഡി.എച്ച്.ക്യുവിലെ എസ്.ഐ. രാജശേഖരന്‍, ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.ടി….

      Read More

      മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഹരിത ടൗൺ പ്രഖ്യാപനം ആലോചനയോഗം ചേർന്നു. പെരിക്കല്ലൂർ ടൗൺ ഡിസംബർ ആറിന് ഹരിത ടൗൺ ആയി പ്രഖ്യാപിക്കും

      മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പെരിക്കല്ലൂർ ടൗൺ ഡിസംബർ ആറിന് ഹരിത ടൗൺ ആയി പ്രഖ്യാപനം നടത്തും. പെരിക്കല്ലൂർ ടൗൺ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോ ഗുഡ്സ് തൊഴിലാളികൾ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും, ഡിസംബർ മൂന്നാം തീയതി വൈകുന്നേരം 4 -30ന് പ്രാഥമികമായി മുഴുവൻ കടകളും പരിസരവും നിരത്തുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനമായി. തുടർന്ന് ഹരിത പ്രോട്ടോകോൾ നിലനിർത്തി പെരിക്കല്ലൂർ ടൗൺ പരിപാലിക്കുന്നതിന് യോഗം തീരുമാനമെടുത്തു. ഹരിത പ്രഖ്യാപനത്തിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് മെമ്പർ…

      Read More

        ബോധവൽക്കരണ ക്ലാസും ശിൽപശാലയും സംഘടിപ്പിച്ചു

        കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പാഴ്‌വസ്തു പരിപാലനവും മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ അവബോധ ക്ലാസും ശാസ്ത്രീയ മാലിന്യ സംസ്കരണ ശിൽപശാലയും സംഘടിപ്പിച്ചു. വയനാട് ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ അനൂപ് കെ ക്ലാസ്സെടുത്തു. ശുചിത്വ മിഷൻ ഡിഇ ഒ പ്രശോഭ് ജയകുമാർ ശിൽൽപശാലയ്ക്ക് നേതൃത്വം നൽകി. എസ് എസ് എസ് എസ് വിദ്യാർഥികൾ പാഴ് വസ്തുക്കളിൽ നിന്നു മനോഹരമായ ഉൽപന്നങ്ങൾ നിർമിച്ചു. പ്രദർശനവും…

        Read More

          വിരമിക്കുന്ന പ്രധാനാധ്യാപകർക്ക് ബത്തേരി നഗരസഭയുടെ യാത്രയയപ്പ് നൽകി.

          ബത്തേരി: നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ച് വിരമിക്കുന്നവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബീനാച്ചി ഹൈസ്കൂൾ എച്ച്.എം സജി ടി.ജി., ഓടപ്പള്ളം സ്കൂൾ എച്ച്.എം കെ. കമലം കെ, കൈപ്പഞ്ചേരി സ്കൂൾ എച്ച്.എം എൻ.എം ജോസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർ ബത്തേരിയുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.   നഗരസഭാ വൈസ്…

          Read More

            കെ.എസ്.ആര്‍.ടി. സി ഡിപ്പോയിലെ യാര്‍ഡ് നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

            മാനന്തവാടി : കെ.എസ്.ആര്‍.ടി. സി ഡിപ്പോയിലെ യാര്‍ഡ് നവീകരണ പ്രവൃത്തികള്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് യാര്‍ഡ് നവീകരിക്കുന്നത്. നിലവില്‍ മഴക്കാലത്ത് ചെളിക്കളമായി മാറുന്ന യാര്‍ഡിൽ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം ഒഴുകാനുള്ള സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് നവീകരിക്കുക. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി നഗരസഭ കൗൺസിലർ അരുൺ കുമാർ, മാനന്തവാടി കെ.എസ്.ആർ.ടി.സി ഡി.ടി.ഒ പി. അനിൽകുമാർ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ…

            Read More

            സംവരണ അട്ടിമറിക്കെതിരെ; എഐഡിആർഎം പോസ്റ്റ്‌ ഓഫിസ് മാർച്ച്‌ സംഘടിപ്പിച്ചു

            കല്‍പറ്റ: പട്ടിക വിഭാഗ സംവരണ അട്ടിമറിക്കെതിരെ നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ ദളിത് അവകാശ സമിതി (എഐഡിആർഎം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ദളിത്‌ വിഭാഗങ്ങൾക്കിടയിലെ ഉപ വർഗീകരണവും ക്രീമിലെയറും സംബന്ധിച്ച വിഷയത്തിലെ സുപ്രീം കോടതി വിധി മറി കടക്കുന്നതിന് പാര്‍ലമെന്റ് നിയമം പാസാക്കുക, ദളിതർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാർലമെന്റിലും നിയമ സഭയിലും പ്രത്യേക സമ്മേളനങ്ങൾ വിളിക്കുക, സ്വകാര്യ മേഖലയിലെ ദളിത്…

            Read More

            ജോളി എഫ് സി തലപ്പുഴ ജേതാക്കൾ

            കൽപ്പറ്റ: നവംബർ 26,27 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച അഖില വയനാട് ഫുട്ബോൾ മത്സരത്തിൽ ജോളി എഫ്സി തലപ്പുഴ ജേതാക്കളായി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ് സി പിണങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള പ്രൈസ് മണിയും ട്രോഫിയും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി സമ്മാനിച്ചു. സി ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, സാദിഖ് തങ്ങൾ, ജെറീഷ് യു എ, റഫീഖ് യു, മുഹമ്മദ്…

            Read More

              യാത്രയയ്പ്പ് നൽകി

              വെള്ളമുണ്ട: വെള്ളമുണ്ട സർവീസ് സഹകരണ ബാങ്കിൽ നിന്ന് 28 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ടി.മൊയ്തുവിനു വെള്ളമുണ്ട സുഹൃദ് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സിറ്റി ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് ഭാരവാഹികളായ സി.പി.മൊയ്തീൻ ഹാജി, സൽമ മോയിൻ, എം.ലതിക, അബ്ദുള്ള കേളോത്ത്, പി.കെ.സലാം, ആലികൂട്ടി ആറങ്ങാടൻ, കെ.സി.സുധാകരൻ ബാങ്ക് പ്രസിഡൻ്റ് എ.സി.മുഹമ്മദ് ജിൽഷാദ്, മുൻ പ്രസിഡൻ്റുമാരായ പി.മുഹമ്മദ്, മമ്മൂട്ടി പാറക്ക, വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രതിനിധികളായ അഡ്വ.എം.വേണുഗോപാൽ, എം.മുരളി മാസ്റ്റർ, കെ.സി. ആലി,…

              Read More

                മെഡിക്കൽ ക്യാമ്പ് നടത്തി.

                പുൽപ്പള്ളി: ‘തണലേകിയവർക്ക് തണലാകാം’ എന്ന സന്ദേശമുയർത്തി പുൽപ്പള്ളി സ്നേഹജ്വാല സൊസൈറ്റിയുടെയും അമ്പലവയൽ സെൻ്റ് മാർട്ടിൻ ഹോസ്പ‌ിറ്റലി ൻ്റെയും സഹകരണത്തോടെ സ്നേഹദീപം പദ്ധതിയുടെ ഭാഗമായി രണ്ടാമത് മെഡി ക്കൽ ക്യാമ്പ് പുൽപ്പള്ളിയിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് മുൻഗണന നൽകിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. രാമചന്ദ്ര റെഡ്ഡി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.മാത്യൂസ് സ്റ്റീഫൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. ഫാ. ജോഷി പുൽപ്പയിൽ, ഷാജി കടുവപ്പാറ, മേരി ചെരുവിൽ, സനൂപ്, സെൻറ് മാർട്ടിൻ ഹോസ്‌പിറ്റൽ അഡ്മ‌ിനിസ്ട്രേറ്റർ സിസ്റ്റർ മേബിൾ…

                Read More