ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ വിവര ശേഖരണ സർവ്വേ തുടങ്ങി

ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ വിവര ശേഖരണ സർവ്വേ തുടങ്ങി* കൽപ്പറ്റ : ജില്ലാഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, ഐ.ടി മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉരുൾപ്പൊട്ടൽ നാശംവിതച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായുള്ള വിവര ശേഖരണ സർവ്വേ തുടങ്ങി. ക്യാമ്പുകളിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറിയ വ്യക്തികളുടെ താമസ സ്ഥലത്തെത്തിയാണ് സർവ്വേ നടത്തുന്നത്. സർവ്വേയിലൂടെ നാശനഷ്ടങ്ങളുടെ കണക്കെടുക്കും. ആളുകളുടെ ഉപജീവന ആവശ്യകത കണ്ടെത്തി വ്യക്തിഗതമായും കുടുംബത്തിന്റെയും മൈക്രോ പ്ലാൻ തയ്യാറാക്കുകയുമാണ്…

Read More

    സി-വിജില്‍: 234 പരാതികള്‍ ലഭിച്ചു

    കൽപറ്റ:സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ തിങ്കളാഴ്ച 234 പരാതികള്‍ ലഭിച്ചു. എല്ലാ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 4666 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി – വിജില്‍ ആപ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

    Read More

    വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി.

    പടിഞ്ഞാറത്തറ: വൈത്തിരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേളക്ക് GHSS, AUPS, GLPS പടിഞ്ഞാറത്തറയിൽ തുടക്കമായി. രണ്ടുദിവസങ്ങളിലായി 5 മേഖലകളിലായി രണ്ടായിരത്തിലധികം ശാസ്ത്ര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ജിഎച്എസ്‌എസ്‌ പടിഞ്ഞാറത്തറ പി.ടി.എ പ്രസിഡണ്ട് സുധീഷിന്റെ അധ്യക്ഷതയിൽ വൈത്തിരി എഇഒ ജോയ്.വി.സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ ടി ബാബു,പിടിഎ പ്രസിഡന്റ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

    Read More

      പ്ലസ് ടു നിലവാരം മാത്രം; മറ്റൊരു പിഎസ്‍സി പരീക്ഷയിലും അട്ടിമറി സംശയം, മുഖ്യമന്ത്രിക്ക് പരാതി

      തിരുവനന്തപുരം: എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങൾക്കും ഓപ്ഷൻ ‘ബി’ ഉത്തരമായി വരുന്ന രീതിയിൽ, ഉത്തരസൂചിക തയ്യാറാക്കിയെന്നും പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക   എക്കണോമിക്സ് ആൻഡ് സ്റ്റാറ്റസ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയുടെ വിജ്ഞാപനം വന്ന നാൾ മുതൽ…

      Read More

        മഴ കനക്കുന്നു; തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

        മഴ കനക്കുന്നു; തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.   സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.   ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   ഇന്ന് തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകൾക്ക് യെല്ലോ…

        Read More

        ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് മാര്‍ച്ച് നാളെ

        കല്‍പ്പറ്റ: ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ നാളെ ജില്ലാ ഡി.എം.ഒ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും. പാവപ്പെട്ട അനേകായിരം പേര്‍ ആശ്രയിക്കുന്ന ആശുപത്രികള്‍ സര്‍ക്കാറിന്റെ അനാസ്ഥകാരണം വലിയ ദുരിതത്തിലാണിന്ന്. ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ് ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാര്‍ച്ച് നടത്തുന്നതെന്ന് ജില്ലാ പ്രസിഡണ്ട് എം.പി നവാസ് ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍ അറിയിച്ചു. മരുന്ന് വിതരണ കമ്പനികള്‍ക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാല്‍…

        Read More

          വിൽപ്പനയ്ക്കായി സൂക്ഷിച്ച 40.5 ലിറ്റർ വിദേശമദ്യം പിടികൂടി; വയോധികൻ എക്സൈസ് പിടിയിൽ

          പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പറശ്ശിനിമുക്കിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40.5 ലിറ്റർ വിദേശമദ്യവുമായി വയോധികനെ എക്സൈസ് സംഘം പിടികൂടി. പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി ജോണി ആണ് അറസ്റ്റിലായത്.   കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. മദ്യവിൽപ്പന സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു.

          Read More

          ബീവറേജ് കുത്തി തുറന്ന് മോഷണം: പ്രതികൾ പിടിയിൽ

          തൊണ്ടർനാട് : തൊണ്ടർനാട് കോറോത്തെ ബിവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവർ മോഷ്ടിച്ചത്. പ്രതികളുടെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഒ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ്…

          Read More

            വയനാട് ഗോത്രബന്ധു അധ്യാപകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; അവശനിലയിലായ അധ്യാപകരെ അറസ്റ്റ് ചെയ്ത് മാറ്റി

            വയനാട് ഗോത്രബന്ധു അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പല അധ്യാപകരുടെയും ആരോഗ്യനില മോശമായി കൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയിൽ മാത്രം 241 ഗോത്ര ബന്ധു അധ്യാപകരെയാണ് സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. സർക്കാർ നടപടിയിലൂടെ 241കുടുംബങ്ങളും ഒപ്പം വയനാട്ടിലെ വിദ്യാർഥികളുമാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. ഇതോടെയാണ് അധ്യാപകർ ഗത്യന്തരമില്ലാതെ നിരാഹാര സമരത്തിലേക്ക് കടന്നത്. സമരം ചെയ്യുന്ന അധ്യാപകരിൽ പലരുടെയും ആരോഗ്യനില വിഷളാവുന്ന സ്ഥിതിയാണ്. ഇവരെ സമരവേദിയിൽ ഡോക്ടർമാരെത്തി പരിശോധിച്ചു. ആരോഗ്യസ്ഥിതി മോശമായവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക്…

            Read More

            ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി

            മേപ്പാടി: ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 22-ാം വാർഷികം ‘ദീപ്തം 2025’- നോടനുബന്ധിച്ച് നിർമ്മിക്കുന്ന ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മാനേജിംഗ് ട്രസ്റ്റി ശ്രീ. യു. ബഷീർ നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി അത്യാധുനിക സൗകര്യങ്ങളോടെയാണ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ നിർമ്മിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ സമഗ്ര പരിചരണം ലക്ഷ്യമാക്കി മേപ്പാടി,മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതിയുടെ നേതൃത്വത്തിൽ 9…

            Read More