ബദൽപാത: എൽഡിഎഫ് കൺവൻഷൻ ഇന്ന്

കൽപ്പറ്റ : ബദൽ പാതകൾക്കായി  എൽഡിഎഫ്‌ നേതൃത്വത്തിൽ ഇന്ന് (വെള്ളി) കൽപ്പറ്റയിൽ ബഹുജന കൺവൻ നടത്തും. പകൽ രണ്ടിന്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. ബദൽ റോഡുകൾ, തുരങ്കപാത, വയനാട്‌ റെയിൽവേ, എയർസ്‌ട്രിപ്പ്‌ എന്നിവ യാഥാർഥ്യമാക്കുന്നതിന്‌ ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും.

Read More

    പാരിസൺസ് എസ്റ്റേറ്റിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി

    മാനന്തവാടി : താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റേഷനിലെ, ചിറക്കര, ജെസ്സി, തേറ്റമല, തലപ്പുഴ എന്നി ഡിവിഷനുകളിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ചുരുങ്ങിയത് അഞ്ച് വർഷം തുടർ സേവനത്തിലുള്ളവരും സൂപ്പര്‍ ആന്വേഷന് അഞ്ച് വർഷമെങ്കിലും ശേഷിക്കുന്നവരെയുമാണ് മാനേജമെന്റ് സ്ഥിരപ്പെടുത്തിയതെന്ന് മാനന്തവാടി പ്ലാന്റേഷൻ ഇൻസ്പെക്ട്ർ അറിയിച്ചു. പ്രോവിഡന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി, പ്ലാന്റേഷൻ ആക്ട് പ്രകാരമുള്ള എല്ലാ ആനുകുല്യങ്ങൾക്കും ഇവര്‍ അർഹരാവും. എൻ കെ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള മാനേജ്‍മെന്റുമായി തൊഴിലാളികൾക്ക് വേണ്ടി വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച്…

    Read More

    മാനന്തവാടി നഗരസഭാ ഓഫീസ് പുതിയ കെട്ടിടത്തില്‍

    മാനന്തവാടി : ക്ലബ് കുന്നില്‍ നിര്‍മിച്ച പുതിയ നഗരസഭ കെട്ടിടം ഉഷ വിജയന്‍ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് ക്ലബ്ബ്കുന്നിലേക്ക് മാറ്റിയത്. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും വിനിയോഗിച്ച് 15000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കും….

    Read More

      വോട്ടെടുപ്പിന് ജില്ല സജ്ജം; വോട്ട് ചെയ്യാന്‍ 6,42,693 പേര്‍*; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ

      ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ല സജ്ജമായെന്ന് ജില്ലാ തെരഞ്ഞെടപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവനാളുകളും വോട്ട് രേഖപ്പെടുത്തണമെന്ന് പൊതു ജനങ്ങളോടും കളക്ടര്‍ അഭ്യര്‍ഥിച്ചു.

      Read More

        കാളിന്ദിയിലെ കയത്തിൽ മുങ്ങിത്താഴ്ന്നു; വിദേശ വനിതകൾക്ക് രക്ഷകരായി നാട്ടുകാർ

        മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിന് സമീപം കാളിന്ദി നദിയിൽ കുളിക്കാനിറങ്ങി ആഴമുള്ള കയത്തിൽ മുങ്ങിത്താണ വിദേശ വനിതകൾക്ക് നാട്ടുകാർ രക്ഷകരായി. പാണ്ടിക്കടവ് സ്വദേശികളായ സി.കെ. ഉമ്മർ, സി.കെ. ജലീൽ എന്നിവരും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിയും ചേർന്നാണ് ഇവരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെയാണ് ഒരാൾ അപ്രതീക്ഷിതമായി കയത്തിൽപ്പെട്ടത്. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന വിദേശ വനിതയും വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. നീന്തലറിയാത്ത ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് ബഹളം കേട്ടാണ് രക്ഷാപ്രവർത്തകർ പുഴയിലേക്ക് എടുത്തുചാടിയത്. ഇവരെ മുങ്ങാതെ…

        Read More

          ചുരത്തിൽ കുരുക്കഴിയാതെ വാഹനങ്ങൾ; യാത്രക്കാർ ജാഗ്രത പാലിക്കുക

          താമരശ്ശേരി ചുരം: വയനാട് ചുരത്തിൽ ലോറിയും ബസ്സും ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നു. അടിവാരം പെട്രോൾ പമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിൽ അനുഭവപ്പെടുന്നത്.   ഇന്നലെ രാത്രി 12 മണിക്ക് ശേഷം ആറാം വളവിന് സമീപം 14 ചക്ര ലോറി യന്ത്രത്തകരാർ മൂലം കുടുങ്ങിയതാണ് ഗതാഗതത്തെ ബാധിച്ചത്. ഇതിന് പിന്നാലെ ഒരു ബസ്സും വഴിയിൽ കുടുങ്ങി. നിലവിൽ ലോറിയുടെ തകരാർ പരിഹരിച്ച് മാറ്റിയെങ്കിലും, ചുരം കയറുന്ന വാഹനങ്ങളുടെ തിരക്ക്…

          Read More

            ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എ ഐ ഫിലിംമേക്കിങ് പ്രോഗ്രാം കേരളത്തിൽ നിന്ന്: ലോഗോ ലോഞ്ചിംഗ് കമൽഹാസൻ എം.പി. നിർവഹിച്ചു.

            ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എ ഐ ഫിലിംമേക്കിങ് പ്രോഗ്രാം കേരളത്തിൽ നിന്ന്: ലോഗോ ലോഞ്ചിംഗ് കമൽഹാസൻ എം.പി. നിർവഹിച്ചു.   ചെന്നൈ: ഹോളിവുഡിനെ വരെ വെല്ലുവിളിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിൽ നിന്നൊരു ഫ്യൂച്ചറിസ്റ്റിക് സംരംഭം . സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് ( School of Storytelling – SOS) എന്ന സംരംഭം പ്രവർത്തനമാരംഭിച്ചു. ഒരു ഫ്യൂച്ചർ സ്റ്റോറിടെല്ലിങ് സ്കൂൾ ആണിത്. ഏറ്റവും പുതിയ ടെക്നോളജികൾ ഉപയോഗപ്പെടുത്തി നമ്മുടെ സിനിമയും ആനിമേഷനും മറ്റ് കഥപറച്ചിൽ ഉപാധികളും റീഡിഫൈൻ ചെയ്യുക…

            Read More

            മോഷ്ടിച്ച ബൈക്കുകളുമായി വയനാട് സ്വദേശികൾ പോലീസ് പിടിയിലായി

            താമരശ്ശേരി:വയനാട് ചുരത്തിൽ ഇന്ന് പുലർച്ചെ താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾ സഹിതം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൽപ്പറ്റ പിണങ്ങോട് അമൃത നിവാസിൽ അഭിഷേക് (18)പിണങ്ങോട് പറമ്പാടൻ അജ്നാസ് (18) ചുണ്ടയിൽ മോതിരോട്ട് ഫസൽ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫസൽ ഓടിച്ചിരുന്ന KL 60 D 5143 ബൈക്കും, മറ്റു രണ്ടു പേർ സഞ്ചരിച്ചിരുന്ന KL 11 L 6569 നമ്പർ ബൈക്കുമാണ് പോലീസ് പിടികൂടിയത്. മോഷണത്തിൽ രണ്ടു…

            Read More

            മുണ്ടക്കൈ ദുരിതബാധിതരെ ചേർത്ത് പിടിച്ച് ഓണാഘോഷം നടത്തി.

            വാരാമ്പറ്റ: താത്കാലിക പുനരാധിവാസത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിച്ചുവരുന്ന മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സഹായ ദനവും ഓണവിരുന്നും സമ്മാനിച്ച് വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി നടത്തി. പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ പിസി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വിജയൻ,മീനാക്ഷി രാമൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി എ അസീസ്,…

            Read More

            ഹൂട്ടിപ്പ് കരതൊടും, മഴ കനക്കും; വടക്കൻകേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

            തിരുവനന്തപുരം: വടക്കൻ കേരളത്തില്‍ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചമുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച നാലു വടക്കൻ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ പ്രതീക്ഷിക്കാം. വടക്കൻ ജില്ലകളുമായി അതിർത്തിപങ്കിടുന്ന കർണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താൻ ഇതിടയാക്കും. തെക്കൻ ചൈനാ കടലില്‍ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ കരയില്‍ക്കയറുന്നതോടെ ദുർബലമാകും. അതോടെ തെക്കുപടിഞ്ഞാറൻ…

            Read More