ഒന്നാംക്ലാസ് പ്രവേശനത്തിന് ഇത്തവണയും അഞ്ചുവയസ്സ് മതി

    തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സ് തന്നെ. ആറുവയസ്സെന്ന നിബന്ധന കര്‍ശനമാക്കിയാല്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായത്തില്‍ മാറ്റം വരുത്താത്തത്. 2023ല്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു. 10614 പേര്‍. 2024-ല്‍ 781 കുട്ടികള്‍ കൂടുതലായി സ്‌കൂളിലെത്തി. എന്നാല്‍, 2025-ല്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷംതന്നെ…

    Read More

      സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Warning). ഇന്ന് (ഏപ്രിൽ 26), നാളെ (ഏപ്രിൽ 27) തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഏപ്രിൽ 28 മുതൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. പ്രധാന ജാഗ്രത നിർദ്ദേശങ്ങൾ: ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം വരുത്തുന്നതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:…

      Read More

      എസ്എസ്എഫ് നൈറ്റ് മാര്‍ച്ച് നടത്തി

      കല്‍പ്പറ്റ: എസ്എസ്എഫ് ജില്ലാ കമ്മിറ്റി ഗോള്‍ഡന്‍ ഫിഫ്റ്റി നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ കമ്പളക്കാട് ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദുകുട്ടി ബാഖവി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന യോഗത്തില്‍ എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷാദ് ബുഖാരി സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി സഈദ് ഷാമില്‍ ഇര്‍ഫാനി, കെ.കെ. മുഹമ്മദലി ഫൈസി, കെ.എസ്. മുഹമ്മദ്…

      Read More

      മുണ്ടക്കൈ – ചൂരൽമല ദുരന്തം; ടൗൺഷിപ്പും മാതൃകാ വീടും കടലാസിൽ നിന്നും ഗുണഭോക്താക്കളിൽ എത്തണം – എ യൂസഫ്

      കൽപ്പറ്റ. മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡൻ്റ് എ യൂസുഫ്. കൽപ്പറ്റ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ടൗൺഷിപ്പെന്നും മാതൃകാ വീടെന്നൊക്കെ പറയുന്നു എന്നതല്ലാതെ എല്ലാം കടലാസിൽ മാത്രം ചുരുങ്ങുകയാണ്. ഉത്തരവാദിത്വപ്പെട്ട സർക്കാറും പ്രതിപക്ഷവും ഒരു വർഷമായിട്ടും വാക്ക് തർക്കങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി….

      Read More

      കാരുണ്യ സുരക്ഷ പദ്ധതി; എസ്ഡിപിഐ ഇടപെടൽ വിജയം കണ്ടു

      മാനന്തവാടി : കാരുണ്യ സുരക്ഷ പദ്ധതിപ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് ചികിത്സ ഉറപ്പ് വരുത്തണമെന്ന് മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിക്ക് സ്റ്റേറ്റ് ഹെൽത്ത് എജൻസി ജോയിന്റ് ഡയറക്ടർ നിർദ്ദേശം നൽകി. ഇവിടെ ഇൻഷൂറൻസ് നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നപ്പോൾ എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു.അതിനെ തുടർന്നാണ് നടപടി.

      Read More

        മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

        തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും വൈകാരിക ബന്ധത്തിന്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ടൂ സീസൺസ് ടൂ സ്ട്രെയ്ഞ്ചേഴ്സിനാണ് മുപ്പതാം കൊല്ലം സുവർണചകോരം ലഭിച്ചത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിച്ചു.   മികച്ച സംവിധായകനുള്ള രജതചകോരം അർജന്റിനീയൻ ചിത്രം ബിഫോർ ദ ബോഡിയുടെ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും നേടി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്…

        Read More

          ജില്ലാ തല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

          ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച് നടത്തി. 50 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കുകയുണ്ടായി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. അർജുൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. അസ്കർ അലിഖാൻ, ഷിബി എന്നിവർ…

          Read More

            വി.ബി-ജി റാംജി: പരിശീലനം സംഘടിപ്പിച്ചു

            വി.ബി-ജി റാംജി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ പരിശീലനം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഹനീഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കുമാർ, മീനാക്ഷി രാമൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. സി. മജീദ്, ജോയിന്റ് ഡയറക്ടർ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബൈജു ജോസ്, ബ്ലോക്ക് പ്രോഗ്രാം…

            Read More

            സിപിഐ സായാഹ്ന ധര്‍ണ നടത്തി

            കമ്പളക്കാട് : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയം പുനര്‍നിര്‍മ്മിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സി പി ഐ കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി കമ്പളക്കാട് നടത്തിയ സായാഹ്ന ധര്‍ണ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി മണി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം അബ്ദു റസാഖ് സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി ടി വിജയൻ അധ്യക്ഷത വഹിച്ചു. മേപ്പാടി മണ്ഡലം കമ്മിറ്റി അംഗം ജോർജ്ജ് കുട്ടി, കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി അനില്‍കുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗം ഡോ….

            Read More

            സർഗലയം നവംബർ 23,24 തീയതികളിൽ: സ്വാഗത സംഘം രൂപീകരിച്ചു

            ചുണ്ടമുക്ക്: എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖല കമ്മിറ്റി നടത്തുന്ന ഇസ്ലാമിക കലാമേള സർഗലയം നവംബർ 23,24 തീയതികളിൽ ചുണ്ടമുക്ക് 2/4 ൽ വെച്ച് നടത്തപ്പെടും. വിവിധ കാറ്റഗറികളിലെ എൺപതോളം ഇനങ്ങളിലായി 500 ലേറെ പേർ മത്സരിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. മുഖ്യ രക്ഷാധികാരികൾ: ഹസ്സൻ ഉസ്താദ് തലപ്പുഴ, ജലീൽ ഫൈസി,ഗഫൂർ തങ്ങൾ ചെയർമാൻ: ആഷിഖ് വാഫി. വൈസ് ചെയർമാൻ: സുബൈർ കെ.റ്റി, ജമീൽ അഹ്മദ് അൽഖാസിമി,ശാബിദ് ch,റയീസ് പാണ്ടിക്കടവ്, ജുനൈദ് പാലമുക്ക് കൺവീനർ: ഉനൈസ് ഗസ്സാലി പാലമുക്ക്,…

            Read More