സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്ന് മുതല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഞായർ, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വടക്കൻ കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ മഴയുടെ തീവ്രത വർധിക്കാനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന്…
