കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ധര്‍ണ നടത്തി
കല്‍പറ്റ: കേരളത്തിലെ സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിനായി 2019-ല്‍ ദ്വയാംഗ കമ്മിഷനും 2022-ല്‍ രാജേന്ദ്രന്‍ നായര്‍ കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും പ്രസ്തുത കമ്മിറ്റികളുടെ ശുപാര്‍ശ പരിഗണിച്ച് പെന്‍ഷന്‍പരിഷ്‌കരിക്കാനും ഏകപക്ഷീയമായി നിര്‍ത്തല്‍ ചെയ്ത ഡി.എ പുന: സ്ഥാപിക്കാനും സഹകരണ സംഘം രജിസ്റ്റാറും വകുപ്പ് സെക്രട്ടറിയും സര്‍ക്കാറും തയ്യാറാവാത്ത സാഹചര്യത്തില്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. സി. എം. പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍…
