വര്‍ണാഭമാക്കി എന്‍റെ കേരളം വിളംബര ഘോഷയാത്ര

കല്‍പ്പറ്റ: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച്‌ ഇന്ന് ആരംഭിക്കുന്ന എന്‍റെ കേരളം പ്രദർശന വിപണനമേളയ്ക്ക് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നാട് അണിനിരന്നു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമമന്ത്രി ഒ.ആർ. കേളു, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സുല്‍ത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, സിനിമാതാരം അബു സലീം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ അണിനരന്ന വിളംബര ജാഥ എസ്കെഎംജെ സ്കൂളില്‍നിന്നും തുടങ്ങി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്…

Read More

ദുരന്തബാധിതരോട്‌ അവഗണന; പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ എൽഡിഎഫ്‌ രാപകൽ സമരം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന്‌ സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പ്രക്ഷോഭമെന്ന്‌ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1972ലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ പ്രതിരോധത്തിന്‌ ആയിരം കോടി രൂപ അനുവദിക്കുക, നിലമ്പൂർ–നഞ്ചങ്കോട്‌, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പിലാക്കുക, വനം, റവന്യു…

Read More

    ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂളിലെ ‘സി.എം കിഡ്‌സ്’ പ്രതിഭകൾക്കും ന്യൂമാറ്റസ്റ്റ് വിന്നർക്കും ആദരം

    മാനന്തവാടി: എൽ.എസ്.എസ് (13), യു.എസ്.എസ് (9) സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂൾ വിദ്യാർത്ഥികളെയും, ന്യൂമാറ്റസ്റ്റ് വിജയി കുമാരി ഐറിൻ ആൻ ഷാന്റോയെയും പി.ടി.എയും മാനേജ്‌മെന്റും ചേർന്ന് ആദരിച്ചു. ‘സി.എം കിഡ്‌സ് സ്‌കോളർഷിപ്പ്’ (CM KIDS SCHOLARSHIP) ജേതാക്കൾക്കുള്ള അനുമോദന ചടങ്ങിൽ, സ്കൂൾ മാനേജർ സി. ലിസ ജേക്കബ്, ഹെഡ്മിസ്ട്രസ് സി. സൂസൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരുടെ പിന്തുണയും കുട്ടികളുടെ കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു….

    Read More

      നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ പരിസ്ഥിതി ദിനചാരണം

      മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നസീറ ബൊട്ടാണിക്കൽ ഗാർഡന്റെ നേതൃത്വത്തിൽ ആസ്റ്റർ വോളന്റിയെഴ്സുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ടുകൊണ്ട് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. മെഡിക്കൽ വിദ്യാർത്ഥികളുടെ എൻ എസ് എസ് കൂട്ടായ്മ, നഴ്സിംഗ്, ഫാർമസി വിദ്യാർത്ഥികൾ, ഓയിസ്ക ഇന്റർനാഷണൽ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ബൊട്ടാണിക്കൽ ഗാർഡന്റെ വിവിധ ഭാഗങ്ങളിൽ അപൂർവയിനങ്ങളിൽപ്പെട്ട വിവിധങ്ങളായ തൈകൾ വച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന നസീറ…

      Read More

        മുസ്ലിം ലീഗ് ഗ്രാമയാത്ര ഞായറാഴ്ച തുടങ്ങും

        തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും,അഴിമതിക്കും,സ്വജനപക്ഷ പാതത്തിനുമേതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രണ്ട് ദിവസത്തെ ഗ്രാമ യാത്ര മറ്റെന്നാൾ ഞായറാഴ്ച ആരംഭിക്കും.തരുവണ മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന പഞ്ചായത്ത് കൺവെൻഷൻ ഇതിനു അന്തിമ രൂപം നൽകി.ഞായറാഴ്ച്ച രാവിലെ കെല്ലൂരിൽ നിന്നും മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി പതാക കൈമാറി ആരംഭിക്കുന്ന ഗ്രാമ യാത്ര കാട്ടിച്ചിറക്കൽ,പീച്ചാംകോട്‌,കരിങ്ങാരി,കുന്നുമ്മലങ്ങാടി,ആറുവൾ, പുലിക്കാടു,കട്ടയാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം തരുവണയിൽ സമാപിക്കും.രണ്ടാം ദിവസത്തെ ജാഥ കണ്ടത്തു വയലിൽ നിന്നും…

        Read More

        നവാസ് മാനന്തവാടിക്ക്‌ ശ്രീ കലാക്ഷേത്രയുടെ സ്നേഹാദരം

        നവാസ് മാനന്തവാടിക്ക്‌ ശ്രീ കലാക്ഷേത്രയുടെ സ്നേഹാദരം UAE ലെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മ മുഖ്യ അവാർഡ് നേടിയ നവാസ് മാനന്തവാടിയെ UAE ലെ കലാ കൂട്ടായ്മയായ ശ്രീ കലാക്ഷേത്ര ആദരിച്ചു. അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചീഫ് അഡ്മിൻ രജനി ടീച്ചർ പൊന്നാട അണിയിച്ചു . അഡ്മിൻ റഷീദ മുഹമ്മദ് ഉപഹാരം കൈമാറി . ചടങ്ങിൽ സിനി ആർട്ടിസ്റ്റ് രശ്മി നായർ , ഔർ TV ചെയർമാൻ ഷാജി…

        Read More

        തൊണ്ടയിൽ മുലപ്പാൽ കുരുങ്ങി ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

        കണിയാമ്പറ്റ: ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരണപ്പെട്ടു. കണിയാമ്പറ്റ മൃഗശുപത്രി കവലകൊല്ലിവയൽ ശിവശക്തി വീട്ടിൽസുധീഷിൻ്റെയും, സജ്‌ലയുടേയും ഏഴ് മാസം പ്രായമുള്ള മകൻ സന്ദീപാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുലപ്പാൽ കുടിച്ച ശേഷം കളിക്കുന്നതിനിടെ കുഞ്ഞ് ശ്വാസം കിട്ടാതെ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ കമ്പളക്കാട് ആരോഗ്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തൊണ്ടയിൽ മുലപ്പാൽ കുരുങ്ങിയതു മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ…

        Read More

        വയനാട്ടിലെ ആദിവാസികളെ ഒഴിപ്പിക്കല്‍: കര്‍ശന നടപടി സ്വീകരികെക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

        തിരുവനന്തപുരം:വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടി റേഞ്ചിലെ കൊള്ളിമൂല ആദിവാസി സെറ്റില്‍മെന്റില്‍ നിന്ന് ആദിവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കും . സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെന്‍ഷന്‍ ഉള്‍പ്പെടെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഭരണ വിഭാഗം വനം മേധാവിക്കും നിര്‍ദേശം നല്‍കി.

        Read More

          റെക്കോർഡ് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്

          കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. ഒരാഴ്ച മുൻപു തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് തുടങ്ങി. എന്നാൽ, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില…

          Read More

          മൂപ്പെനാട് ജനവാസ മേഖല വന്യമൃഗ ആവാസ കേന്ദ്രമാകുന്നു: എസ്ഡിപിഐ

          മൂപ്പൈനാട് പഞ്ചായത്തിലെ ജനവാസ മേഖലകൾ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുയാണെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ജാഫർ റിപ്പൺ ആരോപിച്ചു. വാളത്തൂർ പ്രദേശത്ത് കഴിഞ്ഞദിവസം രണ്ട് പുലികൾ ഒന്നിച്ച് ഒരു വീടിൻ്റെ പരിസരത്ത് ഇറങ്ങിയതടക്കം മൂന്ന് മാസത്തിനുള്ളിൽ പുലി , കരടി തുടങ്ങിയവയുടെ സാന്നിധ്യം അടിക്കടി വർദ്ധിച്ച് വരികയാണ്. നെടുങ്കരണ വേടൻെ കോളനി, കടച്ചിക്കുന്ന്, പുതുക്കാട് ആനക്കുണ്ട്. എന്നിവിടങ്ങളിൽ ആന ശല്യം കാരണം വീട്ടുകാർക്കും തൊഴിലാളികക്കും പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഈ സമയങ്ങളിൽ…

          Read More