കൽപ്പറ്റ ബൈപാസ് : പരാതി പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ : കൽപ്പറ്റ ബൈപ്പാസിൽ ലിയോ ആശുപത്രിക്ക് സമീപമുള്ള സ്ഥലത്ത് മണ്ണെടുത്തതിനെ തുടർന്നുണ്ടായ കുഴികളിൽ മഴവെള്ളം കെട്ടിനിന്ന് കിണറുകൾ മലിനമായെന്ന പരാതി അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന മലയോര ഹൈവേ ഫേസ് 2 പ്രവൃത്തിയിലാണ് പരാതിയെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനിയെ പരാതികളെ തുടർന്ന് നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇതുകാരണം പ്രവൃത്തി നീണ്ടു പോയി….

Read More

മാനന്തവാടി – മൈസൂർ റോഡിലെ രാത്രി യാത്രാ നിയന്ത്രണ സമയക്രമത്തിൽ മാറ്റം വരുത്തണം: മുസ്ലിം ലീഗ്

വയനാടിന്റെ വികസന, വ്യാപാര വിഷയങ്ങളിൽ വിലങ്ങുതടിയായി നിൽക്കുന്ന രാത്രി യാത്രാ നിയന്ത്രണം പൂർണമായും ഒഴിവാക്കുന്നതിന് കർണാടക സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച് കോടതി വിധികളിൽ മാറ്റം ഉണ്ടാകുന്നതിന് വേണ്ട നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. രാത്രി യാത്രാ നിയന്ത്രണത്തിൽ സുൽത്താൻ ബത്തേരിയിലേക്ക് രാത്രി ഒൻപതു മണി വരെ യാത്രാ അനുമതി ഉള്ളപ്പോൾ മാനന്തവാടിയിലേക്ക് ആറു മണി വരെ മാത്രമായി ചുരുക്കിയത് വിവേചനമാണെന്നും…

Read More

എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.

മേപ്പാടി : മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലെ ഇരകളുടെ താത്കാലിക പുനരധിവാസം വേഗത്തിലാക്കുക, ലോൺ തിരിച്ചടവിന്റെ പേരിൽ ഇരകളെ ബുദ്ധിമുട്ടിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കുക എന്നീ ആവിശ്യങ്ങളുയർത്തി എസ്ഡിപിഐ കല്പറ്റ മണ്ഡലം കമ്മിറ്റി മേപ്പടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം മണ്ഡലം സെക്രട്ടറി സുബൈർ കെ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ജാഫർ, ജോയിന്റ് സെക്രട്ടറി ടിഎം അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു. എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആഷിഖ് പി,മൂപൈനാട് പഞ്ചായത്ത്‌ സെക്രട്ടറി നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.

Read More

വയനാടൻ ഗ്രാമങ്ങൾ പ്രകാശിതമായി പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ: ഡോ. ബാവ കെ. പാലുകുന്ന് രചിച്ച വയനാടൻ ചരിത്രരേഖകളുടെ പുസ്തകം ‘വയനാടൻ ഗ്രാമങ്ങൾ’ പ്രകാശിതമായി. കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിൽ കവി വീരാൻകുട്ടി, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി രവീന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഡോ. അസീസ് തരുവണ പുസ്തകം പരിയചപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ മാസ്റ്റർ, പി. സൂപ്പി സംസാരിച്ചു. ഡോ. ബാവ കെ. പാലുകുന്ന് മറുപടി പ്രസംഗം നടത്തി. മലയാളത്തിലെ ആധികാരിക…

Read More

പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പനമരം : പനമരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെറോഡുകളുടെ ശോചനീയാവസ്ഥയും, വികസന മുരടിപ്പും ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്ലിം ലീഗ് ചങ്ങാടക്കടവ് പര ക്കുനി ശാഖ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച്സംഘടിപ്പിച്ചു. നാലുവർഷത്തോളമായി കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ നന്നാക്കാൻ യാതൊരു നടപടിയും പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ വാർഡ് മെമ്പർ സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പ്രതിഷേധവുമായി എത്തിയത്. ആര്യന്നൂർ കോളനി റോഡ്, കുടമ്മാടി പൊയിൽ റോഡ്, ചങ്ങാടക്കടവ്, പരക്കുനി റോഡ് തുടങ്ങിയ ഒമ്പതാം വാർഡിലെ റോഡുകൾ പൂർണ്ണമായും തകർന്നു….

Read More

    നടിയെ ആക്രമിച്ച കേസ്,വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി

    കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ച് ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്.   എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ…

    Read More

    ഇന്ദിരാജി അനുസ്മരണം നടത്തി

    കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.ടി. ഷാജി അനുസ്‌മരണ പ്രഭാഷണം നടത്തി. എം.വി.സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് അബ്‌ദുൾ ഗഫൂർ സംസാരിച്ചു. സി.ആർ അഭിജിത്ത്, ബി. സുനിൽകുമാർ, നിഷ മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി

    Read More

    കെ ജെ ബേബിയുടെ ഓർമ്മകൾ നിറഞ്ഞ് വയനാട് സാഹിത്യോത്സവം

    അരികുവത്കരിക്കപ്പെടുന്ന ജനസമൂഹത്തിൻ്റെ ശബ്ദമായിരുന്ന കെ ജെ ബേബി എഴുത്തുകാരൻ , നാടകപ്രവർത്തകൻ, ചലച്ചിത്രസംവിധായകൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്‌ടിച്ച പ്രതിഭയാണ്. സെപ്റ്റംബർ ഒന്നിന്, ലോകത്തോട് വിട പറഞ്ഞ വ്യക്തിത്വത്തിനോടുള്ള ആദരവായിരുന്നു വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പിലെ ബേബിമൻറം എന്ന പരിപാടി. വയനാട്ടിലെ സാംസ്കാരിക ചരിത്രത്തിലെ നാഴികകല്ലാണ് കെ ജെ ബേബിയുടെ ജീവിതമെന്ന് ദേവസ്യ നടുവയൽ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി എന്ന സംഘടനയിലൂടെ ആദിവാസികൾക്കിടയിൽ അദ്ദേഹം നടത്തിയ സാമൂഹികപ്രവർത്തനങ്ങൾ, കനവ് എന്ന ബദൽ…

    Read More

      സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമപഞ്ചായത്തായി തരിയോട്

      കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതി “ദൃഷ്ടി” പൂർത്തിയാക്കി സമ്പൂർണ്ണ ഡിജിറ്റൽ പഞ്ചായത്തായി തരിയോട് മാറി. പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ ചിത്രങ്ങളോട് കൂടി വെബ്പോർട്ടൽ വഴി വിരൽത്തുമ്പിൽ ലഭ്യമാകുകയും അടിസ്ഥാനപരമായ വിശകലനങ്ങൾ, ആവശ്യമുള്ള റിപ്പോർട്ടുകൾ എന്നിവ എളുപ്പത്തിൽ സാധ്യമാവുകയും ചെയ്യും. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പദ്ധതി നിർവ്വഹണ ഏജൻസിയായ യു…

      Read More

      വയനാട് അതിർത്തിയിൽ പരിശോധന കർശനമാക്കി എക്സൈസ്

      കൽപ്പറ്റ: ഓപ്പറേഷൻ തണ്ടറിന്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ കടത്തും,നിർമ്മാണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽവെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക് സ്പെഷൽ കോഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം .കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇന്റലിജിൻസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ…

      Read More