വയനാടിനെ ചേര്‍ത്തു പിടച്ച ബജറ്റ്: മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റില്‍ വയനാട് ജില്ലക്ക് മികച്ച പരിഗണന നല്‍കിയതായി സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ദുരന്തബാധിത പ്രദേശത്തെ അതിജീവിതര്‍ക്കും വയനാടന്‍ ജനതയ്ക്ക് ആത്മവിശ്വാസം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെയെന്നും മന്ത്രി വ്യക്തമാക്കി. വയനാട് പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് പുറമെ 10 കോടി രൂപ അധിക സഹായമായി അനുവദിച്ചത് ജില്ലയ്ക്കുള്ള പരിഗണനയാണ്. വന്യമൃഗ ശല്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക തുക ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന്…

Read More

    ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു.

    ജില്ലാ ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ മാനന്തവാടി, വയനാട് സ്കിൽ പാർക്കിൽ ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്ത് നടന്നു വരുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് ജാഗ്രത ഉണ്ടാകുവാൻ വേണ്ടി ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ മുരളീധരൻ, ശ്രീ വിമല കുമാരൻ സി എ, ശ്രീമതി സിന്ധു വിനോദ് എന്നിവർ ക്ലാസ് എടുത്തു. വയനാട് സ്കിൽ പാർക്ക് എം ഡി അനീഷ് C Dit നന്ദി പറഞ്ഞു.

    Read More

      ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

      മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 37 ജനപ്രതിനിധികൾക്കും അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഫാർമേഴ്സ് ബാങ്ക് പരിസരത്തുനിന്ന് വാദ്യമേളങ്ങളോടെ മുഴുവൻ ജനപ്രതിനിധികളെയും മാനന്തവാടി ഗാന്ധി പാർക്കിലേക്ക് ആനയിച്ചു. ഗാന്ധി പാർക്കിൽ നടത്തിയ സ്വീകരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു മാനന്തവാടി മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.   നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വൈസ് ചെയർപേഴ്‌സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ…

      Read More

        ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

        ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി   ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സംവരണ സീറ്റുകളിലേക്കുള്ള രണ്ടാം ദിവസ നറുക്കെടുപ്പ് പൂർത്തിയായി. ഗ്രാമ പഞ്ചായത്തുകളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് രണ്ടാം ദിവസത്തോടെ പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം കെ. ദേവകിയുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.   മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് 13 – ആലത്തൂർ: പട്ടികവർഗ്ഗ സ്ത്രീ സംവരണം, 18-പട്ടാണിക്കൂപ്പ്: പട്ടികജാതി സംവരണം, 12-കാപ്പിസെറ്റ്: പട്ടികവർഗ സംവരണം, 1-പെരിക്കല്ലൂർ കടവ്,2-പെരിക്കല്ലൂർ ടൗൺ, 6-…

        Read More

        റോഡിനോടുള്ള അവഗണന; കെ.സി.വൈ.എം പ്രതിഷേധ കൂട്ടായ്മ‌ നടത്തി.

        പുൽപ്പള്ളി: പുൽപ്പള്ളി-മുള്ളൻകൊല്ലി പെരിക്കല്ലൂർ റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ കെ. സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ എസ് ആർ ടി സി, സ്വകാര്യ ബ സുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നപോകുന്ന റോഡാണിത്. ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പറും പാസ്റ്ററൽ കൗൺസിൽ മെമ്പറുമായ ബീന കരുമാംകുന്നേൽ പ്രതിക്ഷേധ കൂട്ടായ്മ‌ ഉദ്ഘാടനം ചെയ്‌തു. ഫൊറോന വികാരി ഫാ: ജസ്റ്റിൻ മൂന്നനാൽ അധ്യക്ഷനായി

        Read More

          കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഉൽഘാടനം ചെയ്തു.

          കുഞ്ഞോം : കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ മീനാക്ഷി രാമൻ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം ആർ ഷാജുമോൻ അധ്യക്ഷത വഹിച്ചു. തൊണ്ടർനാട് സബ് ഇൻസ്പെക്ടർ കെ മൊയ്തു മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് ജില്ലാ കൺവിനർ കെ. എസ് ശ്യാൽ എൻ എസ് എസ് സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. പി എസ് ബിജുമോൻ, ഗ്രാമ…

          Read More

            ഗുരുദർശനങ്ങൾ വർഗീയതക്കും വെറുപ്പിനുമെതിരെയുള്ള മഹാസന്ദേശങ്ങൾ: ജുനൈദ് കൈപ്പാണി

            പുൽപ്പള്ളി: സാമൂഹിക സമത്വത്തിനും സൗഹാർദത്തിനും വേണ്ടിയുള്ള ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളും പ്രവർത്തനങ്ങളും ഏറ്റെടുക്കുവാൻ സമൂഹം തെയ്യാറാവണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. 135 നമ്പർ സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖാ യോഗത്തിൽ നടന്ന ഗുരുജയന്തി ആഘോഷത്തിൽ ഗുരുപുഷ്പാഞ്ജലി നടത്തികൊണ്ട് ഗുരുദർശനത്തിന്റെ പ്രസക്തിയും ഭാവിയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറയിട്ടു. വെറുപ്പിനെതിരെയും വർഗ്ഗീയതയ്‌ക്കെതിരെയും മനുഷ്യത്വത്തിനു വേണ്ടിയും ഗുരു മുന്നോട്ടുവച്ച ദർശനങ്ങൾ…

            Read More

            വയനാട് ദുരന്തം : വായ്പകള്‍ പൂർണമായി എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി

            തിരുവനന്തപുരം: കേരളം കണ്ട സമാനതകളില്ലാത്ത ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളിലെ ജനങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്ടിലെ സാഹചര്യത്തില്‍ പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള സഹകരണബാങ്ക് വായ്പ എഴുതിത്തള്ളാനുള്ള മാതൃകപരമായ തീരുമാനം സ്വയമേവ എടുത്തിട്ടുണ്ട്. പ്രദേശത്തെ കടം പൂര്‍ണ്ണമായും ഓരോ ബാങ്കും എഴുതിത്തള്ളുന്ന തീരുമാനം എടുക്കണം. ചെയ്യാന്‍പറ്റാത്ത കാര്യമല്ല ഇത്. ഇതുപോലൊരു ഘട്ടത്തില്‍ യാന്ത്രികമായി പെരുമാറാൻ…

            Read More

            വോളിബോൾ ടൂർണമെന്റ് നടത്തി.

            തൊണ്ടർനാട് : വയനാട് ജില്ലാ പോലീസിന്റെ ജനസമ്പർക്ക പ്രവർത്തനങ്ങളുടെ ഭാഗമായി തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൊള്ളംപാറ നവജീവൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് ഗോത്ര യുവാക്കൾക്കായുള്ള വോളിബോൾ ടൂർണമെന്റ് നടത്തി. തൊണ്ടർനാട് പഞ്ചായത്ത്‌ മെമ്പർ ശ്രീമതി സിനി തോമസ് ഉദ്ഘാടനം ചെയ്ത ടൂർണമെന്റിന് ആലക്കമിറ്റം തറവാട് മൂപ്പൻ ശ്രീ. വെള്ളൻ, കായിക്കാധ്യാപകൻ മനോജ്‌ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രശാന്ത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സക്കീന, സീനിയർ സിവിൽ…

            Read More

            മതിയായ രേഖകളില്ലാതെ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു.

            ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പച്ചക്കറിയുമായി വന്ന വാഹനത്തിൽ നിന്നു മതിയായ രേഖകളില്ലാതെ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രി 9.15 ന് എക്സൈസ് ഇൻസ്പെക്ടർ കെ ജെ സന്തോഷും സംഘവും നടത്തിയ വാഹന പരിശോധനയിൽ പണം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ (65), ഡ്രൈവർ മുനീർ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും തുടർ നടപടികൾക്കായി വാഹനവും രൂപയും പ്രതികളെയും ബത്തേരി പൊലീസിനു കൈമാറി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫിസർമാരായ രഞ്ജിത്ത് സി…

            Read More