വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; ഓര്‍മ്മപ്പുസ്തകം പ്രകാശനം ചെയ്തു

മാഹി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 2022 വര്‍ഷത്തെ ഓര്‍മ്മപ്പുസ്തകം മാഹിയില്‍ വച്ച് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ പ്രകാശനം ചെയ്തു. 2024 ഡിസംബര്‍ 26, 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ വച്ച് നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകസമിതി അംഗങ്ങളെ മാഹിയിലുള്ള സ്വവസതിയില്‍ എം മുകുന്ദന്‍ സ്വീകരിക്കുകയും സംഘാടക സമിതി അംഗങ്ങളോട് സാഹിത്യ സംവാദം നടത്തുകയും ചെയ്തു. 2022 ല്‍ വയനാട്ടില്‍ വച്ചു നടന്ന സാഹിത്യോത്സവത്തില്‍ നടന്ന മുഴുവന്‍ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും പൂര്‍ണ്ണരൂപം ഓര്‍മ്മപ്പുസ്തകത്തിലുണ്ട്….

Read More

അഞ്ചര പതിറ്റാണ്ടിൻ്റെ അഭിനയ വിസ്മയം: മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

കൊച്ചി: വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചകളിലൂടെ അരനൂറ്റാണ്ടിലേറെയായി സിനിമാസ്വാദകരുടെ മനസ്സിൽ സിംഹാസനമുറപ്പിച്ച മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. ഞായറാഴ്ച രാത്രി മുതൽ തന്നെ താരത്തിന് ആശംസകളുമായി നൂറുകണക്കിന് ആരാധകരാണ് രംഗത്തെത്തിയിട്ടുള്ളത്. തുടർന്ന് വീഡിയോ കോളിലൂടെ നേരിട്ടെത്തി മമ്മൂട്ടി ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി അറിയിച്ചു.   1971 ഓഗസ്റ്റ് 6-ന് പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിൽ ബഹദൂറിനൊപ്പമുള്ള ഒറ്റ സീനിലൂടെയാണ് മമ്മൂട്ടി സിനിമാജീവിതത്തിന് തുടക്കമിട്ടത്. 1973-ലെ ‘കാലചക്രം’ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ സംഭാഷണം…

Read More

കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കളെ അകാരണമായി മർദ്ദിച്ച എൻജിഒ യൂണിയൻ ഭാരവാഹികൾക്കും നേതാക്കൾക്കുമെതിരെ നടപടി വേണം: യൂത്ത് കോൺഗ്രസ്

കൽപ്പറ്റ: കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ജീവനക്കാരെ പിരിച്ചു വിടുന്ന നടപടിയിൽ പ്രതിഷേധമറിയിക്കാൻ സൂപ്രണ്ട് ഓഫീസിൽ എത്തിയ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കളെ അകാരണമായി മർദ്ദിച്ച എൻജിഒ യൂണിയൻ ഭാരവാഹികൾക്കും നേതാക്കൾക്കുമെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി. കാലാകാലങ്ങളായി ആശുപത്രിയിലെ ജീവനക്കാരെ പിരിച്ചുവിടുമ്പോൾ 15 ദിവസത്തെ നോട്ടീസ് കൊടുക്കാറുണ്ട്. ഇക്കഴിഞ്ഞ എച്ച് എം സി യോഗത്തിൽ എടുത്ത 15 ദിവസത്തെ നോട്ടീസ് കൊടുത്തിട്ട് വേണം ജീവനക്കാരെ പിരിച്ചുവിടാൻ എന്നുള്ള തീരുമാനവും…

Read More

വൈത്തിരി താലൂക്ക് ആശുപത്രി ഇ- ഹെല്‍ത്ത് സംവിധാനത്തിലേക്ക്

വൈത്തിരി : വൈത്തിരി താലൂക്ക് ആശുപത്രി ഇ- ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കാനും കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ രോഗികളുടെ വിവരങ്ങള്‍ ലഭ്യമാക്കി ഫലപ്രദമായി ചികിത്സ ഉറപ്പാക്കാനും സാധിക്കും. സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഇ- ഹെല്‍ത്ത് സംവിധാനം ഗുണകരമാകും. രോഗികളുടെ മുന്‍കാല രോഗ വിവരങ്ങള്‍, പാരമ്പര്യ അസുഖ വിവരങ്ങള്‍, താമസ സ്ഥലത്തെ കുടിവെള്ള – മാലിന്യ വിവരങ്ങള്‍ അടങ്ങിയ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലൂടെ…

Read More

പാരിസൺസ് എസ്റ്റേറ്റ്: മുടങ്ങിക്കിടക്കുന്ന പട്ടയ വിതരണം പുനഃസ്ഥാപിക്കുക: യൂത്ത് ലീഗ്

മാനന്തവാടി: മാനന്തവാടി താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റിൽ പാതിവഴിയിൽ നിലച്ചുപോയ പട്ടയ വിതരണം ഉടൻ പുനരാരംഭിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചിറക്കര ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്റ്റേറ്റിലെ പകുതിയിലധികം പേർക്കും ഇതിനോടകം പട്ടയം ലഭിച്ചിട്ടുണ്ടെങ്കിലും, ബാക്കിയുള്ളവരുടെ അപേക്ഷകളിൽ അളവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിട്ടും പട്ടയ വിതരണം മാത്രം അനിശ്ചിതമായി നീളുന്നത് പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും മാനന്തവാടി എം.എൽ.എ ഉഷ വിജയനും അടിയന്തരമായി ഇടപെടണമെന്ന് ഇന്നലെ ചേർന്ന ശാഖാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു….

Read More

    പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് എൻ .പി ജയനെ മരിച്ച നിലയിൽ കണ്ടെത്തി

    സുൽത്താൻ ബത്തേരി: പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നെന്മേനിക്കുന്ന് നിരവത്ത് പരേതരായ പ്രഭാകരൻ പങ്കജാക്ഷി ദമ്പതികളുടെ മകൻ എൻ .പി ജയൻ (57) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ഇന്നലെ വൈകിട്ടാണ് സംഭവം. മാധ്യമം, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായിരുന്നു. വയനാട്ടിൽ നൂൽപ്പുഴക്കടുത്ത ഞണ്ടൻകൊല്ലിയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ആദിവാസി കോളനിയിലെ പട്ടിണി മരണത്തിൽ എൻ.പി.ജയനെടുത്ത ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സുൽത്താൻ ബത്തേരി ചുങ്കത്ത് വിബ്ജിയോർ എന്ന പേരിൽ സ്റ്റുഡിയോ നടത്തിയിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് രാജിവെച്ച് ബംഗളൂരുവിൽ ഫോട്ടോഗ്രാഫറായി…

    Read More

    വയനാട് ഫെസ്റ്റ്: പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു

    കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റെ സാമൂഹിക മാധ്യമ പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ആറ് മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ പ്രചരണ കാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി…

    Read More

      ആദ്യ ഡിജിറ്റല്‍ സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍

      കൽപ്പറ്റ: ജില്ലയില്‍ ദേശീയ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സാഹചര്യത്തില്‍ ഇത്തവണ ആദ്യമായി നടപ്പാക്കുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.   വീടുകളില്‍ സെന്‍സസ് ചുമതലയുള്ള ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങള്‍ സ്വന്തമായി തന്നെ പ്രത്യേക പോര്‍ട്ടലില്‍ നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് സെല്‍ഫ്…

      Read More

      എൻ.എഫ്. പി.ഒ. ചികിത്സാ ഫണ്ട് കൈമാറി.

      പുൽപ്പള്ളി: മറുനാടൻ ഇഞ്ചി കർഷകരുടെ കൂട്ടായ്മയായ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ്. പി.ഒ.) ചാരിറ്റി വിഭാഗം സംഘടനയുടെ ചികിത്സാ സഹായം കൈമാറി. സംഘടനയുടെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ച് ചികിത്സവേണ്ടി വന്നാൽ ചാരിറ്റി ഫണ്ടിൽ നിന്ന് സഹായം നൽകും. ആദ്യ കാല അംഗം ഇസ്മായിൽ ബാവയുടെ കുടുംബത്തിന് 2, 67,000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ എൻ.എഫ്. പി.ഒ ചെയർമാൻ ഫിലിപ്പ് ജോർജ്, ചാരിറ്റി കൺവീനർ കെ.പി.ജോസ്, റെഫസൽ, ജോയി ഇരട്ടമുണ്ട, കെ.എ. ജോഷി , ജോഷി,…

      Read More

      തദ്ദേശ സ്ഥാപനം ഒരാശയം ആശയങ്ങള്‍ ക്ഷണിച്ചു

      പ്രാദേശിക തലത്തില്‍ നൂതനാശയധാതാക്കളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയിലേക്ക് ആശയങ്ങള്‍ ക്ഷണിച്ചു. നല്‍കുന്ന ആശയങ്ങള്‍ക്ക് കെ ഡിസ്‌ക് സഹായങ്ങള്‍ നല്‍കും. ആശയം പുതിയതാകണം , പുതിയ ഉത്പന്നമോ നിലവിലെ ഉല്‍പ്പന്നതിന്റെ പരിഷ്‌കരിച്ച രൂപമോ ആവാം. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കുവെക്കാം. നിലവിലെ സംവിധാന രീതികളിലെ നവീകരണത്തിനും പുതിയ ആശയങ്ങള്‍ നല്‍കാം. രജിസ്‌ട്രേഷന്‍ https://oloi.kerala.gov.in ഫോണ്‍: 9048441796.

      Read More