അന്ധതയോ,ശാരീരിക അവശതകളോ ഉള്ളവർക്ക് വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും

    അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താനായി വോട്ടിങ് കമ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കും.   ▪️സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായിയെ അനുവദിക്കൂ.   ▪️വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും.   ▪️സ്ഥാനാര്‍ഥികളെയും പോളിങ് ഏജന്റുമാരെയും സഹായികളാകാന്‍…

    Read More

      ഗോത്ര യുവതക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം; ലൈസന്‍സ് വിതരണം ഇന്ന്

      കല്‍പ്പറ്റ: ജില്ലയിലെ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കള്‍ക്ക് ജനമൈത്രി പോലീസിന്റെ ട്രൈബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചുള്ളവര്‍ക്കുള്ള ലൈസന്‍സ് വിതരണം ബുധനാഴ്ച്ച. വിതരണോദ്ഘാടനം ജി്ല്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍.ടി.ഒ പി. സുമേഷ്, ജില്ലാ അഡി. എസ്.പി കെ.എസ്. ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. റോഡ് സുരക്ഷയും തൊഴില്‍ അവസരങ്ങളും ലക്ഷ്യമിട്ട് ബോധവല്‍ക്കരണ ക്ലാസുകളും പ്രായോഗിക…

      Read More

        കായികപരിശീലന പദ്ധതി കുടുംബ സംഗമം സംഘടിപ്പിച്ചു

        ബത്തേരി: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ യുവത കായിക പരിശീലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലനാർത്ഥികളുടെ കുടുംബ സംഗമം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. 2018 മുതൽ വിജയകരമായി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ, നെൻമേനി, അമ്പലവയൽ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ്ഗക്കാരായ 120 പേർക്ക് ഫുട്ബോൾ പരിശീലനം നൽകിവരുന്നു. നിരവധി പരിശീലനാർത്ഥികൾ ജില്ലാ, സംസ്ഥാന ടൂർണമെൻറുകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.   കുട്ടികളിൽ…

        Read More

          ടൗണ്‍ഷിപ്പ് പദ്ധതി ഒരുമയുടെയും സ്‌നേഹത്തിന്റെയും കേരള മാതൃക: മുഖ്യമന്ത്രി

          നാടിന്റെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കേരള മാതൃക ഒരിക്കല്‍കൂടി രാജ്യത്തിനും ലോകത്തിനും മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയാണ് വയനാട് മാതൃക ടൗണ്‍ഷിപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യര്‍ ഭേദചിന്തകള്‍ക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകര്‍ഷിക്കുകയാണ്. പരസ്പരസ്നേഹത്തോടെ മനുഷ്യര്‍ ഇടകലരുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ സംസ്ഥാനത്തിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്നേഹ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.  …

          Read More

            ലഹരി വിരുദ്ധ പ്രതിജ്ഞയും, ഒപ്പ് ശേഖരണവും നടത്തി.

            “ഓപ്പറേഷൻ തൂഫാൻ ദി നർകോട്ടിക് ഹണ്ട് ” പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കല്പറ്റ പോലീസ് സബ്ഡിവിഷന്റെയും, ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും, ഒപ്പ് ശേഖരണവും നടത്തുകയും തുടർന്ന് സ്കൂളിന്റെ ചുറ്റും ലഹരി വിരുദ്ധ സുരക്ഷാ മതിൽ തീർക്കുകയും ചെയ്തു. കമ്പളക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു…

            Read More

            കെ.എസ്.ആർ.ടി.ഇ.എ (സിഐടിയു) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

            മാനന്തവാടി: കെ.എസ്.ആർ.ടി.ഇ.എ (സിഐടിയു) യുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സ്വസ്ഥമായ തൊഴിലിടങ്ങളെ അശാസ്ത്രീയമായ സർക്കുലറുകളെ കൊണ്ട് പ്രക്ഷുബ്ധമാക്കുന്ന മാനേജ്മെൻറ് നയങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴുവൻ ഡിപ്പോകളിലും സംഘടിപ്പിക്കുന്ന പ്രതിഷേധധർണ്ണയുടെ ഭാഗമായാണ് മാനന്തവാടിയിലൂം സംഘടിപ്പിച്ചത്. പ്രദേശവാസികളെയും വിദ്യാർത്ഥികളെയും വലക്കുന്ന രീതിയിൽ മാനന്തവാടി ഡിപ്പോയിൽ നടത്തുന്ന ദൈനംദിന ക്യാൻസലേഷനുകൾ നിർത്തലാക്കണമെന്നും ധർണ ആവശ്യപ്പെട്ടു. സിഐടിയു മാനന്തവാടി ഏരിയ ജോയിൻ സെക്രട്ടറി എൻ ജെ ഷജിത്ത് ഉദ്ഘാടനം ചെയ്തു….

            Read More

            കുടുംബശ്രീ ജില്ലാമിഷൻ പട്ടിക വർഗ്ഗക്കാർക്ക് ആടിനെ വിതരണം ചെയിതു.

            സുൽത്താൻ ബത്തേരി : കുടുംബശ്രീ ജില്ലാമിഷൻ പട്ടിക വർഗ്ഗക്കാർക്ക് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭയിൽ വിവിധ ഡിവിഷനുകളിൽ ആടിനെ വിതരണം ചെയ്തു. ഒരു ഗുണഭോ ക്താവിന് 30000/-രൂപ തോതിൽ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനകർമ്മം ബഹു. നഗരസഭ ചെയർമാൻ ശ്രീ. ടി. കെ. രമേശ്‌ അവറുകൾ നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയ്യർപേഴ്സൺ ശ്രീമതി എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺമാരായ കെ…

            Read More

            മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

            സുൽത്താൻ ബത്തേരി നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ചെതലയം ആറാം മൈലിൽ നടന്ന പരിപാടിയിൽ ഹരിത കർമ്മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പ്രാദേശിക വാസികളും പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി പ്രദേശത്തെ മാലിന്യങ്ങൾ ശേഖരിക്കുകയും പരിസരം ശുചീകരിക്കുകയും ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ, ഡിവിഷൻ കൗൺസിലർ…

            Read More

              അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി.

              മാനന്തവാടി: സഹകരണ സംഘങ്ങളെയും ജീവനക്കാരേയും ബാധിക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിൽ സഹകരണ സംഘം ജീവനക്കാർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി. കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് പി.എൻ സുധാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ജിതേഷ് പി.കെ,സജി മാത്യു, സനൽകുമാർ, സജി മക്കിയാട്, സജിത്ത്, വൈശാഖ് ഇരുമനത്തൂർ, ജിൽസൺ മാത്യു, എന്നിവർ സംസാരിച്ചു.  …

              Read More

                വിളവെടുപ്പ് മഹോത്സവം നടത്തി

                വാഴവറ്റ : സെന്റ് സെബാസ്റ്റ്യൻസ് എ എൽ പി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ പച്ചക്കറിത്തോട്ടം വിളവെടുപ്പ് സ്കൂൾ ലീഡർ ഷംലിയ സി ഉദ്ഘാടനം ചെയ്തു. ചീര, വഴുതിന, മുളക്, മത്തങ്ങ, കാബേജ്, വെണ്ട, തക്കാളി, പയർ എന്നിവ വിളവെടുപ്പിന് സജ്ജമായിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ആവശ്യമായ വിവിധ പച്ചക്കറികൾ തോട്ടത്തിൽ നിന്ന് ലഭ്യമാണെന്ന് ഹരിത ക്ലബ് കോർഡിനേറ്റർ അറിയിച്ചു.

                Read More