മക്കിമല ഗവ.ആശ്രമം സ്കൂൾ; അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം: എസ്ഡിപിഐ

മാനന്തവാടി : മക്കിമല ഗവ.ആശ്രമം സ്കൂളിനോട് അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും സ്കൂൾ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ഒന്ന് മുതൽ പത്ത് വരെയുള്ള പട്ടിക വർഗ വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ 2013-2014 കാലയളവിലെ യുഡിഎഫ് സർക്കാർ വയനാടിന് അനുവദിച്ചതായിരുന്നു ആശ്രമം സ്കൂൾ.ഇതിനായി മക്കിമലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തോട്ടത്തിലെ പത്ത് ഏക്കർ സ്ഥലം നിർമാണം ഏറ്റെടുത്ത കിറ്റ്കോക്ക് കൈമാറുകയും ചെയ്തിരുന്നു.ഗേൾസ്, ബോയ്സ് ഹോസ്റ്റലുകളടക്കമുള്ളവയുടെ നിർമാണത്തിനായി 19.20 കോടി രൂപയായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്. 2016…

Read More

    അഗതി മന്ദിരം സന്ദർശിച്ചു

    മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും കാട്ടിക്കുളം കരുണാ ഭവനിലെ അന്തേവാസികളെ സന്ദർശിച്ചു. സൺഡേ സ്കൂൾ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. കുട്ടികൾ വിവിധയിനം കലാപരിപാടികൾ, അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. കരുണ ഭവൻ ഡയറക്ടർ ഫാ. ജിജോ മാറ്റപ്പള്ളിൽ സന്ദേശം നൽകി. വിന്‍സെന്റ് ഡി പോള്‍ അംഗം ഷാജു പാലത്തുംതലക്കൽ, ജിൻസ് തോട്ടുകര, അൽക്ക ഓണിവയൽ എന്നിവർ സംസാരിച്ചു. സൺഡേ സ്കൂൾ അധ്യാപകരായ ഷൈല പാലത്തുംതലയ്ക്കൽ, സിസ്റ്റർ ജിസ…

    Read More

      എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

      കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥിയായ എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരും നേതാക്കളും ചേർന്ന ആവേശകരമായ റാലിയുടെ പശ്ചാത്തലത്തിലാണ് നോമിനേഷൻ സമർപ്പണം നടന്നത്. സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ, ജില്ലാ പ്രസിഡന്റ് എ യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ, ജില്ലാ കമ്മിറ്റിയംഗം അഡ്വ:കെ എ അയ്യൂബ് എന്നിവരെ നേതൃത്വത്തിലാണ് നോമിനേഷൻ സമർപ്പിച്ചത്. മണ്ഡലത്തിലെ വിവിധ ജനപ്രശ്നങ്ങൾ പരിഹരിക്കുകയും വികസന…

      Read More

        ഡയാലിസിസ് കാർഡ് ജില്ലാതല വിതരണോദ്ഘാടനം നടത്തി

        കൽപ്പറ്റ: എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കൽപ്പറ്റ ദാറുൽ ഫലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുസ്‌ലിം ജാമഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ഷറഫുദ്ദീൻ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി, ഉമർ സഖാഫി ചെതലയം മൊയ്തീൻ കുട്ടി സഖാഫി,ലത്തീഫ് കാക്കവയൽ,കെ കെ മുഹമ്മദലി…

        Read More

        വിളംബര ജാഥ നടത്തി

        കൽപ്പറ്റ : ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ജില്ലാ തല വിളംബര ജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന ജാഥ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഡി.എം.ഒ(ആയുര്‍വേദം) ഡോ. എ. പ്രീത, സീനിയര്‍ സൂപ്രണ്ട് എം എസ്സ് വിനോദ്, ഡി.പി.എം ഡോ: ഹരിത ജയരാജ്, ഡോ: രാജ് മോഹന്‍, ഡോ: എബി ഫിലിപ്പ,് ഡോ.ജി അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.നവംബര്‍ 10 ന് ദേശീയ…

        Read More

          ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

           തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയുള്ളകാലി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാധ്യതയുണ്ട്.   നാളെ മധ്യ കിഴക്കൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. സെപ്റ്റംബർ 26- ഓടെ വടക്കൻ ആന്ധ്രാ – തെക്കൻ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി…

          Read More

            കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം

            കല്‍പ്പറ്റ: സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ ഭരണസമിതി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ട 14 ഗുണഭോക്താക്കള്‍ക്കാണ് സ്‌കൂട്ടറുകള്‍ കൈമാറിയത്.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ ഉദ്ഘാടനം ചെയ്തു.ഇന്ന് തിരഞ്ഞെടുക്കപ്പെട്ട…

            Read More

              മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ

              ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.സിറാജിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ബെംഗളുരുവിൽ നിന്നു കോഴിക്കോടേക്ക് വരികയായിരുന്ന കേരള എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നു 19.78 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. മലപ്പുറം ഏറനാട് സ്വദേശി എം. അനസ് (26) ആണ് അറസ്റ്റിൽ ആയത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫിസർ എം.എ സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മിഥുൻ.കെ, അർജുൻ.എം എന്നിവർ പങ്കെടുത്തു.  

              Read More

                യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

                ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെയാണ് വ്യാഴാഴ്ച ഉച്ചക്ക് മീനങ്ങാടിയില്‍ നിന്ന് ബത്തേരി എസ്.ഐ സി. രാംകുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. 24.11.2025 തീയതി രാത്രി ബത്തേരി ഗാന്ധി ജംഗ്ഷനില്‍ വെച്ച് നെല്ലറച്ചാല്‍ സ്വദേശിയെ കൈകൊണ്ടടിച്ചും ചവിട്ടിയും ആയുധം കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ക്ക് ബത്തേരി സ്‌റ്റേഷനില്‍ നിരവധി കേസുകളുണ്ട്.

                Read More

                വയനാടിന് വികസന മാതൃക ഒരുക്കാൻ ‘ഭൂമി’ വെബ് പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു

                വയനാട് ജില്ലയെ കാർബൺ ന്യൂട്രലിൽ നിന്ന് കാലാവസ്ഥാ അനുകൂല നിലയിലേക്ക് കൊണ്ടുവന്ന് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത പൊതു–സ്വകാര്യ–സാമൂഹിക പങ്കാളിത്ത (PPSP) മാതൃകയിലുള്ള ‘ഭൂമി’ പദ്ധതിയുടെ വെബ് പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി വി. ഡി. സതീശൻ, കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.   വയനാട്ടിലെ വികസന പ്രവർത്തനങ്ങളിൽ വിവിധ മേഖലകളെ ഏകോപിപ്പിക്കുന്ന സഹകരണ സംവിധാനത്തിന് രൂപം നൽകുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണിത്. സംസ്ഥാനത്ത് വികസനത്തിന് പ്രത്യേക പരിഗണന നൽകേണ്ട ജില്ലയെന്ന നിലയിലാണ് ഭൂമി പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി…

                Read More