പായോട് ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു.

മാനന്തവാടി : കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും നിരവിൽപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 12 യാത്രക്കാരെയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരമനുസരിച്ച് ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡിലെ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റുന്നതിനും തുടർനടപടികൾക്കുമായി പോലീസും പ്രാദേശിക അധികൃതരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

Read More

കൃഷിവകുപ്പിൻ്റെ ‘സമൃദ്ധി 2024’ കർഷക ചന്ത ആരംഭിച്ചു

പടിഞ്ഞാറത്തറ : ‘സമൃദ്ധി 2024’ കർഷക ചന്ത പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആര്യ , പി.ഒ. പ്രദീപൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത നൗഷാദ്, എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫിസർ വിനോദ്, കൃഷി അസിസ്റ്റൻ്റു മാരായ ഷാജി സുഭാഷ്, വിജയ ജോസ് കഴിവേലി, ആലി പോപ്പുലർ, വികസന സമിതി അംഗങ്ങൾ, വ്യപാരികൾ, കർഷകർ…

Read More

    സ്‌കൂട്ടര്‍ മോഷണം; പ്രായപൂർത്തിയവാത്ത കുട്ടിയടക്കം 3 പേർ പിടിയില്‍

    നൂല്‍പ്പുഴ: ടൗണില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, പരവൂര്‍, ദാസ് വീട്ടില്‍, ദാസ് ചന്ദ്രന്‍(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് നൂല്‍പ്പുഴ പോലീസ് ഞായറാഴ്ച മണ്ണാര്‍ക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ വൈകിട്ടോടെയാണ് പഴൂര്‍ ടൗണില്‍ മദ്രസ കെട്ടിടത്തിന് സമീപം നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. പരാതി ലഭിച്ചയുടന്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ വലയിലാക്കുകയായിരുന്നു….

    Read More

      ഓണം: വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ജില്ലയിൽ പരിശോധന ശക്തം

      കൽപ്പറ്റ : ഓണക്കാലത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ പരിശോധന ശക്തമാക്കി. കമ്പളക്കാട്, പനമരം, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിലായി 120-ലധികം കടകളിലാണ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.   പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 12 കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പൊതുജനങ്ങൾക്കു കാണത്തക്ക രീതിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടിയെടുത്തത്. കൂടാതെ, ഹോട്ടലുകളിൽ അനധികൃതമായി എൽ.പി.ജി. സിലിണ്ടറുകൾ സൂക്ഷിക്കുന്നത്…

      Read More

      വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

      ബത്തേരി :  സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ സന്തോഷസൂചിക ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബീനാച്ചിയില്‍ ആരംഭിക്കുന്ന രണ്ടാമത് വെല്‍നസ് സെന്റർ നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭയുടെ കീഴിൽ 3 വെല്‍നസ് സെന്ററുകൾ ആരംഭിക്കുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ ഷാമില ജുനൈസ്, പി.എസ് ലിഷ, ടോം ജോസ്, എന്‍.എച്ച്.എം കോര്‍ഡിനേറ്റര്‍ ഡിജോ ജോയ്, നഗരസഭാ സെക്രട്ടറി കെ.എം സൈനുദ്ദീന്‍, ഡോ…

      Read More

        കെ എസ് ഇ ബി യിൽ തടഞ്ഞുവെച്ചിട്ടുള്ള ആനുകൂല്യങ്ങൾ അടിയന്തിരമായി വിതരണം ചെയ്യണം : കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ

        കൽപ്പറ്റ:- ക്ഷാമബത്തയും ക്ഷാമാശ്വാസവുമുൾപ്പെടെ നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ കെ എസ് ഇ ബി ലിമിറ്റഡ് അവസാനിപ്പിക്കണമെന്നും അവ അടിയന്തിരമായി വിതരണം ചെയ്യാൻ നടപടികൾ കൈക്കൊള്ളണമെന്നും കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി വി പി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.വയനാട് ജില്ലാസമ്മേളനം കൽപ്പറ്റ എം ജി റ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് വൈദ്യുതിനിയമത്തിന്റെയും കരാറുകളുടെയും പരിരക്ഷയുണ്ടെന്നിരിക്കെ മാനേജ്മെന്റ് തുടരുന്ന നിയമലംഘനം അംഗീകരിക്കാനാവില്ല. അനുവദിച്ച ഇരുപത്തിരണ്ടുശതമാനം…

        Read More

        പനമരം ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി

        പനമരം: പനമരം പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്നുച്ചയോടെ നാട്ടുകാരാണ് പുഴയിൽ പൊങ്ങിയ മൃതദേഹം കണ്ടത്. വടുവൻചാൽ സ്വദേശി പൗലോസാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പനമരം പരിസരത്ത് ചാക്ക് തുന്നുന്ന ജോലി ചെയ്‌ത് വന്നിരുന്ന ആളായിരുന്നു. പരേതനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

        Read More

        ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി

        തലപ്പുഴ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലപ്പുഴ യൂണിറ്റ് ഓണാഘോഷം “തിമിർത്തോണം 2026” നടത്തി. തവിഞ്ഞാൽ ഗ്രേസ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം ജില്ലാ പ്രസിഡണ്ട് പ്രശാന്ത്.എം ഉദ്ഘാടനം ചെയ്തു.ഷൈജു മാധവൻ, ഷോബിൻ സി ജോണി,ജിനു മേന്മ,അനീഷ് പി.ജി,പ്രജീഷ് എംപി,നിമിഷ രജിത്ത്,സനൽകുമാർ,ജോ മിഷ്എം.ജെ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.

        Read More

          പെരിക്കല്ലൂരിൽ നിന്നും തോട്ടയും സ്ഫോടക വസ്തുക്കളും കർണാടക മദ്യവും പിടികൂടി

          പുൽപ്പള്ളി : പെരിക്കല്ലൂർ – വരവൂർ കാനാട്ട്മലയിൽ തങ്കച്ചൻ എന്നയാളുടെ വീടിൻ്റെ പരിസരത്ത് നിന്നും കേരള അബ്കാരി നിയമത്തിന് വിരുദ്ധമായി കർണാടക സംസ്ഥാനത്ത് മാത്രം വിൽപ്പന അവകാശമുള്ള മദ്യം സൂക്ഷിച്ചതായി കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിൽ വീടിൻ്റെ കാർപോർച്ചിൽ സൂക്ഷിച്ചതായ കർണാടക സംസ്ഥാനത്ത് മാത്രം വിൽപ്പന അവകാശമുള്ള 90ML ന്റെ 20 പാക്കറ്റ് മദ്യവും മനുഷ്യജീവന് അപകടം വരത്തക്ക വിധത്തിലും വസ്തുവകകൾക്ക് നാശനഷ്ടം വരത്തക്ക വിധത്തിലും നിയമാനുസരണമുള്ള രേഖകൾ ഒന്നും കൂടാതെ സ്ഫോടക വസ്തുവായ 15…

          Read More

          സംഘാടക സമിതി രൂപീകരിച്ചു.

          കമ്പളക്കാട് : 2026 ഒക്ടോബർ 24,25 തിയ്യതികളിൽ കമ്പളക്കാട് വെച്ച് നടക്കുന്ന ബാലസംഘം വയനാട് ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം പുരോഗമന പ്രസ്ഥാന അമരക്കാരൻ സഖാവ് സി.കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. ജില്ലാ കൺവീനർ വിനോദ് അധ്യക്ഷത വഹിച്ചു. എം. മധു,വി.എൻ ഉണ്ണികൃഷ്ണൻ,വി. വി ബേബി,പി.എം നാസർ,തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ: എം. മധു,കൺവീനർ:പി.എം നാസർ,ട്രഷറർ:എം.എം ഷൈജൽ അടങ്ങുന്ന 251 അംഗ സമ്മേളന കമ്മിറ്റി രൂപീകരിച്ചു

          Read More