വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

കേരള കർഷകസംഘം പനമരം വില്ലേജ് കമ്മിറ്റിയും, പിങ്കി ടെക്സ്റ്റൈൽസ് പനമരവും സംയുക്തമായി പനമരം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ നിർധനരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രമേശൻ മാസ്റ്റർ യൂണിഫോം ഏറ്റുവാങ്ങി.ചടങ്ങിൽ കർഷകസംഘം വില്ലേജ് സെക്രട്ടറി ശൈലേഷ് കുമാർ,പ്രകാശൻ പിങ്കി, കർഷകസംഘം വില്ലേജ് കമ്മിറ്റി ട്രഷർ ടി അസൈനാർ,പിടിഎ പ്രസിഡണ്ട് സി കെ മുനീർ, വൈസ് പ്രസിഡണ്ട് ശ്രീ ദിലീപ് എം ജി എന്നിവർ പങ്കെടുത്തു.

Read More

സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി.

കല്‍പ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെയും ഗൂഡല്ലൂരിലെയും റോട്ടറി ക്ലബുകളുടെ നേതൃത്വത്തില്‍ ലിയോ മെട്രോ കാര്‍ഡിയാക് സെന്ററില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ-ചികിത്സാ ക്യാമ്പ് നടത്തി. കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ഡോ.വി. നന്ദകുമാര്‍ ഉദ്ഘടാനം ചെയ്തു. ഡോ.ടി.പി.വി. സുരേന്ദ്രന്‍, അഡ്വ.പി. ചാത്തുക്കുട്ടി, റോട്ടറി വയനാട് അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.നന്ദകുമാര്‍, ഡോ.പി.പി. മുഹമ്മദ് മുസ്തഫ, ഡോ. മുഹമ്മദ് ശലൂബ്, ഡോ.അരുണ്‍ ഗോപി, ഡോ.പി.വി. ഗിരീഷ്, ഡോ. ജ്യോതിഷ് വിജയ്, ഡോ. മുസ്തഫ…

Read More

    എം.എസ്എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

    എം.എസ്എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന എം.എസ്.എം.ഇ മേഖലയുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പി ക്കുന്നതിനും മത്സര ശേഷി വളർത്തുന്നതിനും എം.എസ്.എം.ഇകൾക്കുള്ള പിന്തുണ കൂടുതൽ വർദ്ധിപ്പിക്കുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയായ RAISING AND ACCELERATING MSME PERFORMANCE (RAMP) പദ്ധതിയുടെ ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് തല msme എക്സ്പോർട്ട് വർക്ക്ഷോപ്പ് കൽപ്പറ്റ ഹോട്ടൽ മസാറിൻ വെച്ചു സംഘടിപ്പിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ….

    Read More

      പാചകവാതക പ്രതിസന്ധി: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

      മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും LPG ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്ത് LPG വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം സംജാതമായിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാന്‍ 09/03/2026ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെയും തുടര്‍ന്ന് 12/03/2026 ന് മുഖ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും (IOC, BPCL, HPCL) യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രതിസന്ധിയെ നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ…

      Read More

        അനുസ്മരണ പൊതുയോഗം നടത്തി

        കാട്ടിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാവലിയിൽ സഖാക്കൾ പി കെ വാസു, ആർ സുകുമാരൻ അനുസ്മരണ പൊതുയോഗം നടത്തി. അനുസ്മരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു.പാർട്ടി ജില്ലാ കമ്മിറ്റി അംഗം വി ഹാരിസ് രാഷ്രീയ വിശദീകരണം നടത്തി. കാട്ടിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി കെ പുരുഷോത്തമൻ, ഏരിയ കമ്മിറ്റി അംഗം കെ ആർ ജിതിൻ, വത്സല കുമാരി,ഗിരിജ ടീച്ചർ,അജയൻ മാസ്റ്റർ, പി ആർ ഷിബു, കെ സിജിത്ത്,…

        Read More

        വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു

        കൽപ്പറ്റ : വയനാട് വികസനസമിതി യുടെ നേതൃത്വത്തിൽ വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു.കൽപ്പറ്റ നഗരസഭാ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡോ: പി.ലക്ഷ്മണൻ, അഡ്വ. ജവഹർ മാനന്തവാടി ക്ലാസെടുത്തു. വയനാട് വികസമിതി ചെയർമാൻ രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി പിപി ഷൈജൽ,വി.പി വർക്കി, സ്വതന്ത്ര ടീച്ചർ,സിപി റഫീസ്, നിസാർ പള്ളിമുക്ക്, ഷഫീർ റവുത്തർ എന്നിവർ സംസാരിച്ചു.

        Read More

          ഫാബ്രിക് പെയിൻ്റിംഗിൽ A ഗ്രേഡ് നേടി മിത്ര ജീവൻ

          പാലക്കാട് നടക്കുന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിലെ ഹൈസ്കൂൾ വിഭാഗം ഫാബ്രിക് പെയിൻ്റിംഗിൽ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിത്ര ജീവൻ A ഗ്രേഡ് നേടി. നെൻമേനി ഗവ. വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ്, ചീങ്ങേരി സെൻ്റ് മേരീസ് എ.യു.പി സ്കൂൾ അധ്യാപിക ജിഷ എന്നിവരുടെ മകളാണ്.

          Read More

            തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം 30ന്

            തിരുനെല്ലി :തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം 30 ന് ആഘോഷിക്കും. ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തു നിന്ന് അവകാശികൾ ശേഖരിച്ച് നെൽക്കതിർ കറ്റകളാക്കി പ്രത്യേക ചടങ്ങായി വാദ്യഘോഷങ്ങളോടെ ക്ഷേത്ര ജീവനക്കാർ ഏറ്റുവാങ്ങുകയും ദൈവത്താർ മണ്ഡപത്തിൽ എത്തിക്കുകയും ചെയ്യും. പുത്തരി ദിവസം വാദ്യഘോഷത്തോടെ നെൽക്കതിർ ക്ഷേത്രത്തിലെത്തിച്ച് മേൽശാന്തി കതിർ പൂജ നടത്തി ഭക്തജനങ്ങൾക്ക് കതിർ വിതരണം ചെയ്യും. അന്നു പുത്തരി സദ്യയും…

            Read More

            വീട് നിർമ്മിക്കാൻ നൽകിയ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ.

            കേണിച്ചിറ: വീട് നിർമ്മാണം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാളെ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ചന്ദ്രനഗർ കോളനി സ്വദേശിയായ അൻവർ മൊയ്തീൻ (50) ആണ് അറസ്റ്റിലായത്. കേണിച്ചിറ, വേലി യമ്പം എന്നിവിടങ്ങളിൽ വീട് പണിയുന്നതിന് രണ്ടു പേരിൽ നിന്നായി ഇരുപത്തിരണ്ടു ലക്ഷം രൂപയാണ് പ്രതി തട്ടിച്ചെടുത്തത്. കേണിച്ചിറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശിവാനന്ദൻ, പോലീസുദ്യോഗസ്ഥരായ ഇസ്ഹാഖ്, വിൽസൺ, ബത്തേരി സ്റ്റേഷ നിലെ രജീഷ്, ഷെമ്മി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

            Read More

            ഉരുൾപൊട്ടൽ ദുരന്തം: തമിഴ്‌നാട് ജമാഅത്തുൽ ഉലമ സഭ 10 വീടുകൾക്ക് തറക്കല്ലിട്ടു; സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു

            കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട 10 കുടുംബങ്ങൾക്ക് അഹ്ലുസുന്നത്ത് വൽജമാഅ തമിഴ്‌നാട് ജമാഅത്തുൽ ഉലമ സഭ നിർമിച്ച് നൽകുന്ന 10 വീടുകളുടെയും കമ്മ്യൂണിറ്റി ഹാളിൻ്റെയും തറക്കല്ലിടൽ കർമ്മം നടത്തി. തൃക്കൈപ്പറ്റ നെല്ലിമാളത്ത് വിലകൊടുത്തുവാങ്ങിയ 1.30 ഏക്കർ സ്ഥലത്താണ് വീടുകളും കമ്മ്യൂണിറ്റി ഹാളും ഉയരുന്നത്. പരിപാടിയിൽ കമ്മ്യുണിറ്റി ഹാളിന്റെ തറക്കല്ലിടൽ കർമ്മം സമസ്‌ത പ്രസിഡന്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. പ്രാർഥനക്കും അദ്ദേഹം നേതൃത്വം നൽകി. നമ്മളൊന്നാകെ സങ്കടത്തിൻ്റെ പടുകുഴിയിലേക്ക് വീണ് പോയപ്പോൾ കൈപിടിച്ച് സാന്ത്വനമേകാൻ…

            Read More