എം.എസ്.എസ്.വനിതാ വിംഗ്: പ്രതിഭയെ ആദരിച്ചു. ക്രോക്കറി ഉപകരണങ്ങള്‍ വിതരണം ചെയ്തു.

കല്‍പ്പറ്റ: എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ യു.ജി.സി. നെറ്റ് ജേതാവായ കല്ലങ്കോടന്‍ ജഹാന ഷെറിനെ ആദരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക് ഉപഹാരം കൈമാറി. യൂണിറ്റ് പ്രസിഡണ്ട് ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. തരുവണ എം എസ് എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഓഫീസിലേക്ക് നല്‍കുന്ന ക്രോക്കറി ഉപകരണങ്ങള്‍ എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി മുണ്ടോളി പോക്കു വിതരണം ചെയ്തു. എം.എസ്.എസ് ജില്ലാ ജോ.സെക്രട്ടറി സലീം അറക്കല്‍, ട്രഷറര്‍…

Read More

    ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്

    മാനന്തവാടി:മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കേരള പോലീസ് വിഭാവനം ചെയ്ത “ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്” പദ്ധതിക്ക് പൂർണ്ണ പിന്തുണയുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി.രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ആദ്യ മണിക്കൂറുകളിൽ തന്നെ പ്രഖ്യാപിച്ച ഈ കർമ്മപദ്ധതി സംസ്ഥാനം ആകെമാനെ ഏറ്റെടുത്തിരിക്കുകയാണ്.മാനന്തവാടി നിയോജക മണ്ഡലത്തിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടേയും നേതൃത്വത്തിൽ പോലീസിനേയും എക്‌സൈസിനെയും സഹായിക്കാൻ സ്‌ക്വാഡുകൾ രൂപീകരിച് പ്രവർത്തനം ആരംഭിക്കും.വിദ്യാർത്ഥികളെ മുൻനിർത്തിയുള്ള ‘തൂഫാൻ വാരിയേഴ്സ്’ പ്രതിരോധവും, ആരോഗ്യവകുപ്പുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുന്ന…

    Read More

      യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

      ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെയാണ് വ്യാഴാഴ്ച ഉച്ചക്ക് മീനങ്ങാടിയില്‍ നിന്ന് ബത്തേരി എസ്.ഐ സി. രാംകുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. 24.11.2025 തീയതി രാത്രി ബത്തേരി ഗാന്ധി ജംഗ്ഷനില്‍ വെച്ച് നെല്ലറച്ചാല്‍ സ്വദേശിയെ കൈകൊണ്ടടിച്ചും ചവിട്ടിയും ആയുധം കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ക്ക് ബത്തേരി സ്‌റ്റേഷനില്‍ നിരവധി കേസുകളുണ്ട്.

      Read More

      അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന് സജീവ ജനപങ്കാളിത്തം

      വൈത്തിരി: രണ്ടു ദിവസങ്ങളിലായി പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ജനപങ്കാളിത്തത്താൽ സജീവമാകുന്നു. ഞായറാഴ്ചവരെ രണ്ടായിരത്തിലധികം ആളുകളാണ് കോൺക്ലേവിൽ പങ്കെടുക്കാനും പ്രദർശന സ്റ്റാളുകൾ സന്ദർശിക്കാനുമായി എത്തിയത്. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളും പൊതുജനങ്ങളും കർഷകരുമായി നിരവധി പേരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഇതിനോടകം കഴിഞ്ഞു. നൂതന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള മൃഗസംരക്ഷണ മേഖലയുടെ നവീകരണം, ആധുനിക രീതിയിലുള്ള പന്നി കൃഷിയും വിപണന സാധ്യതകളും എന്നീ വിഷയങ്ങളിൽ ഞായറാഴ്ച സെമിനാർ സംഘടിപ്പിച്ചു. കന്നുകാലി, മൃഗ പരിപാലന…

      Read More

      ലീസ് പ്രശ്നത്തിൽ സുപ്രധാന തീരുമാനം: 20 വർഷങ്ങൾക്ക് ശേഷം ലീസവകാശം പുനസ്ഥാപിക്കുന്നു

      സുൽത്താൻ ബത്തേരി : വനം വകുപ്പ് ഭൂമിയിലെ ലീസ് കർഷകരുടെ ലീസവകാശം പുനസ്ഥാപിക്കാൻ മന്ത്രി തല തീരുമാനം. ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ ഒക്ടോബർ 11 ലെ നിയമസഭാ സബ്മിഷനെ തുടർന്ന് റവന്യൂ മന്ത്രി കെ രാജൻ തിരുവനന്തപുരത്ത് നിയമ സഭാ മന്ദിരത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ജില്ലയിലെ 1200 ലധികം കുടുംബങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായത്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ,പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ…

      Read More

      ചൂരൽമല മുണ്ടക്കൈ ദുരന്തം കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു

      മേപ്പാടി :ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു….

      Read More

      പൊതുശൗചാലയം അടഞ്ഞു കിടക്കുന്നത് പ്രയാസത്തിലാക്കുന്നതായി പരാതി

      മാനന്തവാടി: ഗാന്ധി പാർക്കില്‍ പൊതുശൗചാലയം അടഞ്ഞു കിടക്കുന്നത് പ്രയാസത്തിലാക്കുന്നതായി പരാതി. കേടുപാടുകള്‍ തീർത്ത് ശൗചാലയം തുറന്നു നല്‍കണമെന്ന് ആവശ്യം. ബസ് കാത്തിരിപ്പ് കേന്ദ്രം, വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ, ജീപ്പ് സ്റ്റാൻഡുകള്‍ എന്നിവയുള്‍പ്പെടുന്ന ഭാഗത്തെ ശൗചാലയം ഏറെ ദിവസങ്ങളായി അടഞ്ഞുകിടക്കുന്നതാണ് യാത്രക്കാരെയും തൊഴിലാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ആളുകളെ പ്രയാസത്തിലാക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്പ് സെപ്റ്റിക് ടാങ്ക് പൈപ്പ് ചോർച്ചയെ തുടർന്നാണ് ശൗചാലയം അടച്ചിട്ടത്. കഴിഞ്ഞ രണ്ടാം തീയതി ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർ നഗരസഭാധികൃതരുമായി നടത്തിയ ചർച്ച നടത്തിയിരുന്നു. കേടുപാടുകള്‍ തീർത്ത്…

      Read More

        ലോക മാനസികാരോഗ്യ ദിനാചരണം നടത്തി

        തൃക്കൈപ്പറ്റ : ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ല്യു. എം. ഒ ആർട്സ് ആൻഡ് സയൻസ് കോളജിലെ എം. എസ്. ഡബ്ല്യു ഒന്നാം വർഷ വിദ്യാർഥികൾ തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളിൽ മാനസികാരോഗ്യ ബോധം വളർത്തുക, മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്‌ഷ്യം മുൻനിർത്തി നടത്തിയ പരിപാടി, സീനിയർ ടീച്ചിങ് അസിറ്റന്റ് റിനിയുടെ അധ്യക്ഷതയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വിജയൻ ഉദ്‌ഘാടനം ചെയ്തു. സോഷ്യൽ…

        Read More

          വയനാടിന്റെ യാത്രാദുരിതം: ബദൽ പാതകൾ അടിയന്തരമായി നടപ്പിലാക്കണം; കെ.സി.വൈ.എം. രൂപത സെനറ്റ് സമ്മേളനത്തിൽ പ്രമേയം

          മാനന്തവാടി: കടുത്ത യാത്രാദുരിതത്തിൽ വലയുന്ന വയനാട് ജില്ലയ്ക്ക് ആശ്വാസമേകാൻ പൂഴിത്തോട്-പടിഞ്ഞാറത്തറ, തലപ്പുഴ-അമ്പായത്തോട് ബദൽ പാതകൾ അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപത അർദ്ധവാർഷിക സെനറ്റ് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിമൽ കൊച്ചുപുരയ്ക്കൽ ആണ് സമ്മേളനത്തിൽ ഈ സുപ്രധാന പ്രമേയം അവതരിപ്പിച്ചത്. കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ 32ാമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം ദ്വാരക കോ-ഓപ്പറേറ്റ് ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. സമ്മേളനം കെ.സി.വൈ.എം. മുൻ രൂപത ഡയറക്ടറും കോ-ഓപ്പറേറ്റ് അസോസിയേറ്റ് മാനേജരുമായ ഫാ. റോബിൻ…

          Read More

          കോൺഗ്രസ്സ് ജില്ലാ ട്രഷററുടെയും മകൻ്റെയും മരണത്തിൽ സമഗ്ര അന്വേഷണം വേണം: ആം ആദ്മി പാർട്ടി.

          കൽപ്പറ്റ: നാഷണൽ കോൺഗ്രസ്സ്, വയനാട് ജില്ലാ ട്രഷറർ ആയിരുന്ന എൻ.എം വിജയൻ്റെയും മകൻ്റെയും ദുരൂഹ മരണത്തിൽ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി നടുക്കം പ്രകടിപ്പിച്ചു. സുൽത്താൻ ബത്തേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോഴ വിവാദവും കോൺഗ്രസ്സ് ജില്ലാ ട്രഷററുടെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വകുപ്പുതല അന്വേഷണവും പോലീസ്…

          Read More