അയ്യപ്പൻ വിളക്ക് ആദ്യ സംഭാവന സ്വീകരിച്ചു.

    മാനന്തവാടി: മാനന്തവാടി താലൂക്ക് അയ്യപ്പൻ വിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 29 ന് അഗ്രഹാരം ശ്രീ ശിവഭഗവതി ക്ഷേത്രത്തിൽ വെച്ച് നടത്തപ്പെടുന്നതിൻ്റെ ഭാഗമായി ആദ്യ സംഭാവന വാടേരി ശിവക്ഷേത്രം പ്രസിഡൻ്റ് വി.എം. ശ്രീവത്സൻ അവർകളിൽ നിന്നും ക്ഷേത്രം ജോയിൻ്റ് സെക്രട്ടറി ഇ.എസ്. വിനോദ് ഏറ്റുവാങ്ങി. അഗ്രഹാരം ശിവഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ വിളക്ക് കമ്മിറ്റി വർക്കിംങ് പ്രസിഡൻറ് സന്തോഷ്. ജി. നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി…

    Read More

    പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് ആംബുലന്‍സുകള്‍ കൈമാറി

    കൽപ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് പി.ഡബ്യു.സി പ്രൈസ് വാട്ടര്‍ കൂപ്പര്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിമ്പിളിറ്റി ഫണ്ട് വകയിരുത്തി രണ്ട് ടാറ്റാ ആംബുലന്‍സുകള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് പി.ഡബ്യു.സി വൈസ് ചെയര്‍മാന്‍ ജയ്‌വര്‍സിങ് കൈമാറി. കളക്ടേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. പ്രമോദ്, പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.ആര്‍ സരിന്‍, മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ബി.സി അയ്യപ്പന്‍,…

    Read More

      കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

      മാനന്തവാടി: മാനന്തവാടി കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് മറിഞ്ഞത്.   പാലക്കാട് സ്വദേശി ഹമീദാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. പാലക്കാട്ടുനിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി പാൽ അളക്കാനും മറ്റുമായി ആളുകൾ ധാരാളമായി കൂടുന്ന സ്ഥലത്താണ് അപകടം നടന്നത്. എന്നാൽ അപകടസമയത്ത് ആളുകൾ കുറവായതിനാൽ…

      Read More

      പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

      പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു വയനാട് കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായി തടസപ്പെട്ടുഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇനി ഒരറിയുപ്പുണ്ടാകുന്നത് വരെ യാത്രക്കാർ പേര്യ ചുരം വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു

      Read More

        പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചു

        ജില്ലയിലെ കാലാവധി കഴിഞ്ഞും കുടിശ്ശികയുള്ള വായ്പകളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ കോർപറേഷനിൽ നിന്നും വായ്പ എടുത്തു കാലാവധി കഴിഞ്ഞും കുടിശ്ശികയുള്ള 155 ഗുണഭോക്താക്കൾ അദാലത്തിൽ പങ്കെടുത്തു. ഇതിൽ 40 വായ്പകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ പരിഹരിക്കാൻ കരാർ വെച്ചു. 76 വായ്പകൾ പ്രത്യാശാ…

        Read More

          വാര്‍ത്താ അവതരണത്തിലും ചര്‍ച്ചകളിലും വിദ്വേഷ പ്രസ്താവനകള്‍ വര്‍ധിച്ചെന്ന് റിപോര്‍ട്ട്

          ന്യൂഡല്‍ഹി: ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുറപ്പെടുവിച്ച ഉത്തരവുകളില്‍ ഭൂരിഭാഗവും വര്‍ഗീയ വിദ്വേഷവുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെയെന്ന് റിപോര്‍ട്ട്. രാജ്യത്തെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെയും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളുടെയും സ്വയം നിയന്ത്രണ സമിതിയാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. അതോറിറ്റി പുറപ്പെടുവിച്ച ആകെ ഉത്തരവുകളില്‍ ഏകദേശം 60 ശതമാനവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.വിദ്വേഷ പ്രസംഗങ്ങള്‍, പ്രകോപനപരമായ തലക്കെട്ടുകള്‍, സമൂഹത്തില്‍ മതപരമായ വിള്ളലുകള്‍ ഉണ്ടാക്കുന്ന…

          Read More

            കള്ളാടിയില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് സന്ദര്‍ശിച്ചു

            മേപ്പാടി: കള്ളാടിയില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് സന്ദര്‍ശിച്ചു. സന്ദർശനത്തിനിടെ ബഹു:കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖുമായി ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഉത്തര മേഖല ഐ.ജി പുട്ട വിമലാദിത്യ ഐ.പി.എസ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമുണ്ടായിരുന്നു.

            Read More

            തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടപ്പിച്ചു

            തൃശ്ശിലേരി : തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടപ്പിച്ചു. എസ്.എസ്.എൽ.സി ഹയർ സെക്കണ്ടറി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിജയോത്സവത്തിൽ ആദരിച്ചു. വിജയോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ എൻ സുശീല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. ജി. ജയ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ. വി.വസന്തകുമാരി,ബേബി മാസ്റ്റർ, ആർ അജയകുമാർ എന്നിവർ…

            Read More

              ഗോത്രജനതയ്ക്ക് താങ്ങായും തണലായും പോലീസ് ഒപ്പമുണ്ടാവും: ജില്ലാ പോലീസ് മേധാവി

              ഗോത്രജനതയ്ക്ക് താങ്ങായും തണലായും പോലീസ് ഒപ്പമുണ്ടാവും: ജില്ലാ പോലീസ് മേധാവി   – സൗജന്യ ഡ്രൈവിംഗ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നടത്തി   കല്പറ്റ: ഗോത്രജനതയ്ക്കും സമൂഹത്തിലെ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും താങ്ങായും തണലായും ജില്ലാ പോലീസ് സദാ ഒപ്പമുണ്ടാവുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്. വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഡ്രൈവിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ…

              Read More

              വെള്ള, നീല റേഷൻ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാൻ ജൂണ്‍ 15 വരെ സമയം

              തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകള്‍ (വെള്ള, നീല) പി.എച്ച്‌.എച്ച്‌ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം. റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ,…

              Read More