അനധികൃത ലഡു നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി

    അനധികൃത ലഡു നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി. കമ്പളക്കാട് മുളപറമ്പത്ത്കുന്ന് ഇതര സംസ്ഥാന തൊഴിലാളികൾ വൃത്തിഹീനസാഹചര്യത്തിലാണ് ലഡു നിർമ്മിക്കുന്നത്. വാടകക്ക് വീട് എടുത്താണ് നിർമ്മാണം. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. പരിശോധനയിൽ വരദൂർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എ. ജെ , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷൽ , ജൂ : റ ഹെൽത്ത് ഇൻസ്പെക്ടർ ഷാനിവാസ് , വിജിത വാർഡ് മെമ്പർ മെയ്തൂട്ടി പങ്കെടുത്തു. കമ്പളക്കാട് എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പോലീസ്…

    Read More

    സൗജന്യ അസ്ഥി സാന്ദ്രത ക്യാമ്പ് സംഘടിപ്പിച്ചു

    മാനന്തവാടി: സെന്റ്‌ ജോസഫ്സ് മിഷൻ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സൗജന്യ അസ്ഥി സാന്ദ്രത ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെന്റ്‌ ജോസഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ മനോജ്‌ കവലക്കാടൻ, ഓപ്പറേഷൻ മാനേജർ ലിജോ ചെറിയാൻ, സ്റ്റാഫ്‌ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

    Read More

    കുടുംബശ്രീ ‘തിരികെ സ്കൂള്‍’ വെള്ളമുണ്ടയിൽ ഉജ്ജ്വല സമാപനം

    വെള്ളമുണ്ട: പൊതു വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിനായ തിരികെ സ്കൂള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വെള്ളമുണ്ട സി.ഡി.എസ് പരിധിയിലെ കുടുംബശ്രീ പ്രവർത്തകർ വൻ വിജയമാക്കി മാറ്റി. വെള്ളമുണ്ടയിലെ ആറായിരത്തോളം അയൽക്കൂട്ട അംഗങ്ങൾ ക്യാമ്പയിന്റെ ഭാഗമായി ക്ലാസ്സ്‌ റൂമുകളിൽ എത്തി. സി.ഡി.എസ് പരിധിയിലെ അവസാന ബാച്ചിന്റെ ഫ്ലാഗ് ഓഫ്‌ ചടങ്ങ് പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം അധ്യക്ഷത…

    Read More

      പാതിരി അങ്കണവാടിയിൽ ഇന്ന് പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

      പെരിക്കല്ലൂർ: മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരി അങ്കണവാടിയിൽ ഇന്ന് പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ മുനീർ ആച്ചിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ശ്രീമതി. ഡെയ്സി സ്വാഗതം ചെയ്തു.ചടങ്ങിൽ ALMSE അംഗങ്ങൾ, രക്ഷിതാക്കൾ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സ്വാഗതമൊരുക്കുകയും യാത്രയയപ്പ് സ്വീകരിച്ചവർക്ക് ആശംസകൾ നേരുകയും ചെയ്തു. പരിപാടി സ്നേഹപൂർവമായ അന്തരീക്ഷത്തിൽ നടന്നു.

      Read More

        വയനാട് മെഡിക്കൽ കോളേജ്; പ്രമേയം പാസ്സാക്കി

        കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 9/07/2026 ന് നടന്ന ഭരണ സമിതി യോഗത്തിൽ വയനാട് മെഡിക്കൽ കോളേജ് കോട്ടത്തറ വില്ലേജിലെ മടക്കിമലയിൽ ദാനമായി കിട്ടിയ സ്ഥലത്ത് തന്നെ നിർമ്മാണം ആരംഭിക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം ഐക്യകണ്ഠേനെ പാസാക്കി. വികസനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ശ്രീ. കെ. എം ഫൈസൽ പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. യൂസഫ് വി.പി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ശ്രീ. എ എൻ സുരേഷ്, ശ്രീ. മൊയ്തുട്ടി കാവുങ്ങൽ, ശ്രീ. ടോമി എന്നിവർ…

        Read More

          റിപ്പൺ ജനവാസ മേഖലയിലെ പുലിസാന്നിധ്യം: അധികൃതർ അടിയന്തര ജാഗ്രത പുലർത്തണം: എസ്‌ഡിപിഐ

          റിപ്പൺ: റിപ്പൺ ബസ് സ്റ്റോപ്പ്, മയ്യത്തുംകുന്ന് തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം കാണപ്പെടുന്നത് നാട്ടുകാരെ കടുത്ത ആശങ്കയിലും ഭീതിയിലും ആക്കിയിരിക്കുകയാണെന്ന് എസ്‌ഡിപിഐ റിപ്പൺ ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വളർത്തുനായയെയും പൂച്ചയെയും പുലി പിടിച്ചതായും, തുടർച്ചയായി പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തുന്നതായും നാട്ടുകാർ പറയുന്നു. ഇതുമൂലം കുട്ടികൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനങ്ങൾ സുരക്ഷാഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. വനം വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുകയും ആവശ്യമായ സുരക്ഷാ നടപടികൾ…

          Read More

          സുർജിത് അയ്യപ്പത്തിന് വയനാടിന്റെ ആദരം നൽകി

          മുട്ടിൽ: കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പ്രഥമ “സ്വരാജ് ” മാധ്യമ ട്രോഫി കരസ്ഥമാക്കിയ മാധ്യമപ്രവർത്തകൻ സുർജിത് അയ്യപ്പത്തിനു വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം നൽകി. മുട്ടിൽ കോപ്പർ കിച്ചൻ ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാട അണിയിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു. സന്തോഷ് കുമാർ എം, ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ,…

          Read More

            സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു.

            മേപ്പാടി: മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്. റോഡ് നവീകരണ പ്രവൃ ത്തി നടക്കുന്ന റോഡിന്റെ ഇരുവശത്തും എച്ച് എം എൽ തേയിലത്തോട്ടമാണ്. ഇതിന്റെ താഴെ ഭാഗത്തായാണ് വീടുകൾ സ്ഥിതിചെയ്യുന്നത്. ഇവിടെ നിലവിൽ റോഡിന് സംരക്ഷണ ഭിത്തിയുണ്ട്. എന്നാൽ നവീകരണത്തിന്റെ ഭാഗമായി പുതിയ സംരക്ഷണഭിത്തി നിർമിക്കാനുള്ള പ്രവൃ ത്തി ആരംഭിക്കാനുള്ള…

            Read More

              ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

              മാനന്തവാടി: ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. എരുമത്തെരുവ് കൂനാർ വയലിൽ മേൻമ ഗോപിയുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് ഗ്യാസ് നിറക്കാനായി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് വാഹനം മറിയാൻ കാരണമെന്നാണ് വിവരം. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. വീട്ടുമുറ്റത്തേക്ക് മറിഞ്ഞെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്.

              Read More