കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

    പുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപ്പള്ളി പൊ ലീസിലടക്കം പരാതി നൽകിയിരുന്നു. തുടർന്ന് പുലർച്ചെ മുതൽ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ ഇന്ന് ഉച്ചയോ ടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്. അമ്മ: വിമല: സഹോദരങ്ങൾ:…

    Read More

      നർകോടിക് കേസ് സ്റ്റഡി പ്രസന്റഷനിൽ വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥന് ഒന്നാം സ്ഥാനം

      കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ നർകോടിക് സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹസ്സൻ ബാരിക്കൽ ഒന്നാം സ്ഥാനം നേടി. മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിൽ നൂതന സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. മികച്ച പ്രകടനത്തിന് CDTI ഡയറക്ടർ പ്രശംസാപത്രം നൽകി ആദരിച്ചു. വയനാട് ജില്ലാ…

      Read More

      കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരസംഗമം ജൂലൈ 15ന് കൽപ്പറ്റയിൽ

      കൽപ്പറ്റ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 15ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ സമര സംഗമം സംഘടിപ്പിക്കാൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം. എൽ. എ., എ. ഐ. സി. സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ,കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടുമാരായ എ. പി. അനിൽകുമാർ…

      Read More

      ബസിന് വേഗത പോരെന്ന് പരാതി, കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവാവ്; ഡ്രൈവർക്കും മർദനം

      കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരൻ ഡ്രൈവറെ മർദിക്കുകയും വാഹനത്തിന്റെ ചില്ലടിച്ച് തകർക്കുകയും ചെയ്തു. താമരശ്ശേരി ചുരം രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം.   തൃശ്ശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ ആണ് അതിക്രമം കാണിച്ചത്. അക്രമത്തിൽ ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ് ലൈറ്റും തകർന്നു. ബസിലെയും മറ്റു വാഹനങ്ങളിലേയും യാത്രക്കാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.   സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ…

      Read More

        കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ത്രീ ക്യാമ്പയിന് തുടക്കം

        കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന സ്ത്രീ ക്യാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത നിർവഹിച്ചു. കുടുംബരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനകളും സേവനങ്ങളും ലഭ്യമാക്കുക, വിദഗ്ധ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തുക, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ…

        Read More

        ലീഗ് ഫോർ എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ അങ്കണ മാവിൻതൈ (മല്ലിക) പദ്ധതിക്ക് തുടക്കം

        മാനന്തവാടി: എൽ. ഇ.പിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി പൊതുജന സഹകരണത്തോടെ 1000 മല്ലിക മാവിൻതൈ വയനാട്ടിൽ നട്ടുപിടിപ്പിക്കും. ജൂൺ 5 പരിസ്ഥിതിദിനത്തിന് മുൻ പായി നടീൽ പ്രവർത്തനം പൂർത്തീകരിക്കും. പരിചരണത്തിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും അനുബന്ധ സഹായങ്ങളും എൽ. ഇ.പി നൽകും.കൃത്യമായി പരിചരണം നടത്തുന്ന കുടുംബങ്ങൾക്ക് അടുത്ത വർഷത്തെ പരി പരിസ്ഥിതി ദിനത്തിൽ പ്രശസ്തി പത്രം നൽകും. കൂളിവയൽ സൈനിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ഭാരതീയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം Dr റാഷിദ്…

        Read More

          വികസനം ചർച്ച ചെയ്ത അശ്വമേധം ശ്രദ്ധേയമായി

          മാനന്തവാടി: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ നേതൃത്വത്തിൽ ഗ്രാൻ്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിച്ച അശ്വമേധം അക്ഷരാർത്ഥത്തിൽ നവ്യാനുഭവമായി. ചോദ്യോത്തര രൂപത്തിൽ ആരംഭിച്ച പരിപാടി സംസ്ഥാന വികസനവും മാനന്തവാടി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനവും ചോദ്യരൂപത്തിൽ അവതരിപ്പിച്ചാണ് പരിപാടി. ആർദ്രം മിഷനും, ക്ഷേമപെൻഷനും, നെട്ടറ- വള്ളിയൂർക്കാവ് പാലവുംമെല്ലാം ചോദ്യോത്തരങ്ങളായി. ഉത്തരം പറഞ്ഞവർക്ക് സമ്മാനങ്ങളുമൊരുക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ എന്നിവർ സംസാരിച്ചു.

          Read More

          ‘ചിന്തയുംപ്രയോഗവും’ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികൾക്കും: വിതരണോദ്ഘാടനം നടത്തി

          മാനന്തവാടി: വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘വികേന്ദ്രീകൃതാസൂത്രണം ചിന്തകയും പ്രയോഗവും’എന്ന പുസ്തകം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികൾക്കും വിതരണം ചെയ്യുന്നു. വിതരണോദ്ഘാടനം മാനന്തവാടിയിൽ നടന്ന ചടങ്ങിൽ പട്ടികജാതി- പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഹ്‌മദ്‌ കുട്ടി ബ്രാൻ ഏറ്റുവാങ്ങി. വയനാട് ജില്ലാപഞ്ചായത്തിലെ 16 മെമ്പർമാരും ജില്ലയിലെ 4 ബ്ലോക്ക് പഞ്ചായത്തുകളിലെ 54 മെമ്പർമാരും 23 ഗ്രാമപഞ്ചാത്തുകളിലെ 413 മെമ്പർമാരും മൂന്ന്…

          Read More

            ജില്ലയിൽ 78.77 ശതമാനം പോളിങ് (7.30pm വരെ)

            നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 78.77 ശതമാനം പോളിങ് രേഖപ്പെടുത്തി. കൽപറ്റ നിയോജക മണ്ഡലത്തിൽ 80.35 ശതമാനവും മാനന്തവാടി നിയോജക മണ്ഡലത്തിൽ 78.86 ശതമാനവും സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 77.21 ശതമാനവുമാണ് പോളിങ്. ജില്ലയിൽ ആകെ 715 പോളിങ് ബൂത്തുകളാണുണ്ടായിരുന്നത്. എല്ലാ ബൂത്തുകളിലും ഇത്തവണ വെബ്‍കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ബൂത്തുകളിലെ പ്രവർത്തനങ്ങൾ കളക്ടറേറ്റ് എ.പി.ജെ ഹാളിൽ സജ്ജീകരിച്ചിരുന്ന കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിച്ചു. സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ…

            Read More

            മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും “നോ ടു ഡ്രഗ്സ്” ക്യാമ്പയിൻ ഉദ്ഘാടനവും നടത്തി

            വൈത്തിരി : കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി മിഷനും കേരള പൊലീസ് , ആരോഗ്യവകുപ്പ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും മുഖ്യമന്ത്രിയുടെ “നോ ടു ഡ്രഗ്സ്” ക്യാമ്പയിനിന്റെ അഞ്ചാംഘട്ട ഉദ്ഘാടനവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. വയനാട് ജില്ല ഡപ്യുട്ടി എക്സൈസ് കമ്മിഷണർ എ. ജെ.ഷാജി അധ്യക്ഷത വഹിച്ചു. ദേശീയ…

            Read More