നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

    ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ജില്ലാതല പരിപാടി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ മാത്രമേ യഥാർത്ഥ സാമൂഹ്യ വികസനം സാധ്യമാവുകയുള്ളുവെന്ന് കളക്ടർ അഭിപ്രായപ്പെട്ടു. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ആരോഗ്യ പദ്ധതികളെ കളക്ടർ അഭിനന്ദിച്ചു. പരിപാടിയിൽ ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആരോഗ്യ കേരളം ജില്ലാ…

    Read More

    എന്‍.എം. വിജയന്റെ മരണം:മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും

    കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ബത്തേരി മണിച്ചിറ എന്‍.എം. വിജയന്‍, മകന്‍ ജിജേഷ് എന്നിവര്‍ വിഷം അകത്തുചെന്നു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നവര്‍ വെവ്വേറെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസിലെ മറ്റൊരു പ്രതി കെ.കെ. ഗോപിനാഥന്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. മരണത്തിനുമുമ്പ് വിജയന്‍ എഴുതിയ…

    Read More

    സൈബർ നിയമാവബോധം അനിവാര്യം: അഡ്വ. ജുനൈദ് കൈപ്പാണി

    കണിയാമ്പറ്റ: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം സൈബർ നിയമങ്ങളെക്കുറിച്ചും സാമൂഹികമാധ്യമ ധാർമികതകളെക്കുറിച്ചും സമൂഹം കൂടുതൽ ബോധവാന്മാരാകണമെന്ന് അഭിഭാഷകനും സ്കിൽ ഡെവലപ്‌മെന്റ് വിദഗ്ധനും ലീഡർഷിപ്പ് കൺസൾട്ടന്റുമായ അഡ്വ. ജുനൈദ് കൈപ്പാണി പറഞ്ഞു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്–OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ റെയിൻ വ്യൂ റിസോർട്ടിൽ സംഘടിപ്പിച്ച ‘സൈബർ ലോ & എത്തിക്സ്’ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത, സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്തപൂർവമായ ഉപയോഗം, നിയമപരമായ…

    Read More

      വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്

      വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്   വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. മേപ്പാടി ഇ.എം.എസ് ഹാളില്‍ സംഘടിപ്പിച്ച വികസന സദസ് സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഏറെ ശ്രദ്ധേയമാണെന്നും വിപുലമായ ആരോഗ്യ ശ്യംഖല ജില്ലയില്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും വികസനമെന്നത് ഒരുമിച്ച് ചെയ്യേണ്ട പ്രവര്‍ത്തിയാണെന്നും വികസന സദസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യ…

      Read More

      ദുരന്ത ബാധിതര്‍ക്കുള്ള സഹായം തുടരും: റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍

      കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ദുരന്തബാധിതരായ ജീവനോപാധി നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം 9 മാസത്തേക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. കിടപ്പ് രോഗികളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് 300 രൂപ വീതം 9 മാസത്തേക്ക് നല്‍കും നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു മാസം 1000 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പണ്‍ ജില്ലാ ഭരണകൂടം മുഖേനനല്‍കിയിട്ടുണ്ട്….

      Read More

      കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനും കർഷകരെ അനുവദിക്കണം: കേരള കർഷക സംഘം

      അമ്പലവയൽ: പട്ടയമുള്ള കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനുമുള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കൃഷിഭൂമിയിലെ ഈട്ടിമരങ്ങൾ കർഷകർക്ക് മുറിക്കാൻ അനുവാദമില്ലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത നശിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് അനുഭാവപൂർണമായ നടപടി ഉണ്ടാകണം. കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മാത്രം വെട്ടിക്കുറച്ചത് 84,000 കോടി രൂപയുടെ വളം സബ്സിഡിയാണ്. കർഷകദ്രോഹ നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സമ്മേളനം…

      Read More

      വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻറെ വില കുറച്ചു; ഗാർഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

      തിരുവനന്തപുരം: വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിൻറെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് 58.5 രൂപ കുറഞ്ഞത്. മുബൈയിൽ 58 രൂപയും ചെന്നൈയിൽ 57.7 രൂപയുമാണ് കുറഞ്ഞത്.19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 57.5 രൂപയാണ് കുറഞ്ഞത്….

      Read More

      ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ലഹരിവേട്ട ശക്തം; 10613 പേർ അറസ്റ്റിൽ

      തിരുവനന്തപുരം:ലഹരിക്കെതിരെ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ ഇതുവരെ 10,613 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം 31 കേസുകളിലായി 32 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,839 ആയി. ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 21,362.731 ഗ്രാം എംഡിഎംഎ, 1,110.696 കിലോഗ്രാം കഞ്ചാവ്, 523.827 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി കൈവശം വച്ചതിന്…

      Read More

        തയ്‌ക്വാൻഡോ അക്കാഡമി കൽപറ്റയിൽ തുടക്കമായി

        കൽപറ്റ : അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ വയനാടിൻ്റെ കീഴിൽ കൽപറ്റ ത്വയ്കോൺ ഡോ അക്കാഡമി കൽപറ്റ എമിലിയിലെ കെൻയു റിയു കരാത്തെ അക്കാഡമിയിൽ തുടക്കമായി . കൽപറ്റ മുനിസിപ്പിൽ ചെയർമാൻ പി. വിശ്വനാഥൻ ഉത്‌ഘാടനം ചെയ്തു . കെൻ യുറിയു കരാത്തേ ഡോ അസോസിയേഷൻ ഇന്ത്യ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ അദ്ധ്യക്ഷത വഹിച്ചു. അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കെ മുഖ്യാതിഥി…

        Read More

        കൊച്ചിയിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

        കൊച്ചി:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ അവാർഡ് ജേതാവായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ കൊച്ചിയിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ അനുമോദിച്ചു. എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി. കെ ഷംസുദ്ധീൻ, മധ്യപ്രദേശ് മുൻ എം.എൽ.എ ഡോ. ജി സുനിലം എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ജോൺസൺ പി ജോൺ,തകിടി കൃഷ്ണൻ നായർ,ജോ ആന്റണി,ടോമി മാത്യു,മുല്ലക്കര സക്കറിയ,എം. വി ലോറൻസ്, എം സുനിൽ…

        Read More