പ്രവാസി ഭാരത് ദിവസ് സംഘടിപ്പിച്ചു.

    കൽപ്പറ്റ:പ്രവാസി കോൺഗ്രസ്സ് പ്രവാസി ഭാരത് ദിവസ് 2026 പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി. ഇഷു സുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജന:സെക്രട്ടി മമ്മൂട്ടി കോമ്പി ഉത്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് സി.വി. രാജൻ വിശിഷ്ടാതിഥിയായിരുന്നു. എ.എ. വർഗ്ഗീസ്, ഫൈസൽ വൈത്തിരി, പി.വി. ആൻ്റണി, പി.സി. അസൈനാർ, സജി മണ്ടലത്തിൽ, ടി.ടി.സുലൈമാൻ, പൗലോസ്. ടി. ജെ, സഹീർ, ത്രേസ്യാമ്മ ആൻ്റണി, ജമാൽ വൈത്തിരി, രാജീവ് നായ്ക്കട്ടി എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക്…

    Read More

    നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപം അനിവാര്യം

    നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപങ്ങള്‍ അനിവാര്യമെന്ന് താലൂക്ക്തല നിക്ഷേപ സംഗമത്തില്‍ എം.എല്‍.എ ടി സിദ്ദീഖ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൈനാട്ടി റോയല്‍ ക്രൗണില്‍ നടത്തിയ വൈത്തിരി താലൂക്ക്തല നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകര്‍ വ്യവസായ നിക്ഷേപ സാഹചര്യങ്ങള്‍ പ്രയോജനപ്പെടത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവണം. സംസ്ഥനത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റേറ്റിങിന്റെ ഭാഗമായി ലൈസന്‍സിങ് നടപടികളിലെ ഇളവുകള്‍, നിയമ ഭേദഗതി സംബന്ധിച്ച് സംരംഭകര്‍ക്ക് അറിവുണ്ടാവണം. തൊഴില്‍ സാധ്യതകള്‍…

    Read More

    വന്യമൃഗ ശല്യം ഒപ്പ് ശേഖരണം നടത്തി.

    മൂപ്പൈനാട്: എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി വന്യമൃഗ ശല്യത്തിനെതിരെ ഒപ്പ് ശേഖരണം നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡൻ്റ് എ കെ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഉസ്മാൻ സി എച്ച്, മണ്ഡലം ഓർഗനൈസിംഗ് സെക്രെട്ടറി ജാഫർ വി പഞ്ചായത്ത് സെക്രട്ടറി നൗഫൽ പി.ടി അബൂബക്കർ വി. മുഹമ്മദ് ടി അലികുന്നക്കാടൻ എന്നിവർ സംബന്ധിച്ചു.

    Read More

    ടെലിഗ്രാം ടാസ്ക് വഴി 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

    കൽപ്പറ്റ: മാനന്തവാടി സ്വദേശിനിയിൽ നിന്നും ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചു 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചെന്നൈയിൽ നിന്നും വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ചെന്നൈ കോളത്തു വഞ്ചേരി സ്വദേശിയായ മുരുഗൻ (41) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച്‌ മാസത്തിൽ ടെലിഗ്രം വഴി ബന്ധപെട്ട തട്ടിപ്പുകാർ പരാതിക്കാരിക്ക് ഓൺലൈൻ ഷെയർ ട്രെഡിങ് വഴി ലഭിച്ച ലാഭം പിൻവലിക്കാൻ ആവശ്യമായ…

    Read More

    സ്റ്റുഡന്റ് പോലീസ് കേഡറ്റ്: അതിജീവനം ഉദ്ഘാടനം ചെയ്തു

    തരുവണ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുവണ ഗവ.ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അതിജീവനം ത്രിദിന പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു.പോലീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജെസ്സി പി, അബ്ദുൽ റഹീം, ജംഷീന ടി. കെ, റഷീദ് സി തുടങ്ങിവർ സംസാരിച്ചു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുവാൻ എസ്. പി.സി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ്…

    Read More

    കുളമ്പ് രോഗ പ്രതിരോധകുത്തിവെപ്പ് തുടങ്ങി

    കാവുംമന്ദം: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ് തരിയോട് ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു.  തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍  ബീന റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കേണ്ടതിന്റെ ആവശ്യകത, കന്നുകാലികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് ഡോ.കെ.എം സീന ക്ലാസ്സെടുത്തു. ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, എം.ബി ബബിത തുടങ്ങിയവര്‍ സംസാരിച്ചു.

    Read More

    ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി

    ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി   – ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ലഹരി കൈമാറിയവർ പിടിയിൽ   ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതൽ…

    Read More

    മൃഗ വേട്ടക്കിടെ യുവാവ് പിടിയിൽ

    വരയാൽ: വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ രാമഗിരി ഭാഗം സർക്കാർ വനത്തിൽ നിന്നും കൂരമാനിനെ വേട്ടയാടുവാൻ ശ്രമിക്കുന്നതിനിടയിൽ എടത്തന സ്വദേശിയായ രാജൻ കെ സി (31) ചന്തു ഉക്കിടി എന്നയാളെ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി ആനന്ദന്റെ നേതൃത്വത്തിൽ പിടികൂടി. വനത്തിൽ വെടി ശബ്ദം കേട്ട് നടത്തിയ തിരിച്ചിനിടയിലാണ് വനത്തിനുള്ളിൽ നിന്നും നാടൻ നിറത്തോക്കും വെടിമരുന്നും ആയുധങ്ങൾ സഹിതം പ്രതിയെ പിടികൂടിയത്. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിറിൽ സെബാസ്റ്റ്യൻ,…

    Read More

    ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി

    തരുവണ : വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് തരുവണ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി. തരുവണ ദാറുൽ ഉലൂം എഡ്യുക്കേഷണൽ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ്‌ ഗഫൂർ കുന്നുമ്മലങ്ങാടി അധ്യക്ഷനായി. മമ്മൂട്ടി നിസാമി ഉൽഘാടനം ചെയ്തു. ഡോ: ജലീൽ മാസ്റ്റർ, മുഹമ്മദ്‌ റഹ്‌മാനി തരുവണ, ലത്തീഫ് ഗസാലി,വിഷയാവതരണം നടത്തി. സിദ്ധീഖ്‌ മാസ്റ്റർ മോഡറേഷൻ നടത്തി,നിയാസ് മാസ്റ്റർ കട്ടയാട് സ്വാഗതവും നിയാസ്…

    Read More

      തേന്‍ വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു

      മാനന്തവാടി: കീസ്റ്റോണ്‍ ഫൗണ്ടേഷന്റെ സാങ്കേതികവും പ്രായോഗികവുമായ സഹായത്തോടെ പ്ലാമൂലയില്‍ ആരംഭിച്ച അഞ്ച്‌ വനിതാ തേനീച്ച കര്‍ഷകരുടെ തേന്‍ വിളവെടുപ്പ്‌ ചടങ്ങ്‌ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡ്‌ മെമ്പര്‍ എല്‍സി ജെയിംസ്‌ ചടങ്ങ്‌ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. തേനീച്ച വളര്‍ത്തല്‍ മേഖലയിലൂടെ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ അവസരങ്ങളും സ്‌ഥിര വരുമാന മാര്‍ഗങ്ങളും ഉറപ്പാക്കുന്നതില്‍ ഇത്തരം പദ്ധതികള്‍ വലിയ പങ്ക്‌ വഹിക്കുന്നുവെന്ന്‌ അവര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കീറ്റോണ്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഡ്വ. രാമചന്ദ്രന്‍ കെ.ജി അധ്യക്ഷത…

      Read More