ഉരുള്‍പൊട്ടല്‍ ദുരന്തം: 617 പേര്‍ക്ക് അടിയന്തര ധനസഹായം കൈമാറി.

കൽപ്പറ്റ :- മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ വീതം 617 പേര്‍ക്ക് ഇതിനകം വിതരണം ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്നായി 12 പേര്‍ക്ക് 7200000 രൂപയും ധനസഹായം നല്‍കി. മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10000 രൂപ വീതം 124 പേര്‍ക്കായി അനുവദിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള…

Read More

ജൂനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 13ന്

കല്‍പറ്റ: വയനാട് ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വയനാട് ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ് 13ന് കേണിച്ചിറ യുവപ്രതിഭ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണി മുതല്‍ നടത്തുന്നു. 1/1/2007ന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 12ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 19 മുതല്‍ തൃശൂര്‍ പേരാമംഗലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ ഈ…

Read More

‘ഒരുക്കം 2025’ പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു

  മടക്കിമല: സ്മാക്ക് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു.മടക്കിമല മദ്രസാ ഹാളിൽ വച്ച് സംഘടിപ്പിച്ച ക്ലാസ് ‘ഒരുക്കം 2025’ റഷീദ് മാസ്റ്റർ ക്ലാസ്സെടുത്തു .സ്വാഗതം ക്ലബ് സെക്രട്ടറി അഷ്‌റഫ് നിർവഹിച്ചു. ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് ത്വൽഹത് നിർവഹിച്ചു .ക്ലബ് ജോയിന്റ് സെക്രട്ടറി റഫീഖ് ആശംസ അറിയിച്ചു .ക്ലബ് ഭാരവാഹി അസീസ് ചടങ്ങിന് നന്ദിയും അർപ്പിച്ചു

Read More

മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു.

മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു. മാനന്തവാടി :പുല്‍പ്പള്ളി സ്വദേശി അശ്‌റഫിനെ മംഗളൂരു കുഡുപ്പില്‍ വെച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരരെ പ്രതിരോധിക്കാൻ സമൂഹം തയ്യാറാവണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ. ജെ, ജില്ലാ ജനറൽ സെക്രട്ടറി…

Read More

    നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

    കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തരിയോട് എന്നിവയുടെ സഹകരണത്തോടുകൂടി സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു അധ്യക്ഷത…

    Read More

      ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; അപൂര്‍വമെന്ന് സുപ്രീംകോടതി

      ന്യൂഡല്‍ഹി : നീണ്ട കാലത്തെ ദാമ്പത്യ തര്‍ക്കത്തില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന ഭാര്യയുടെ തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി. ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കാനും ഭാര്യ തയ്യാറായി. ഇത് അപൂര്‍വമായ ഒത്തുതീര്‍പ്പാണെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച്, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് ഇരു കക്ഷികളും സമ്മതം അറിയിച്ചതായി രേഖപ്പെടുത്തി.   ഭാര്യ ഭര്‍ത്താവിനോട് ഒരു സാമ്പത്തിക ക്ലെയിമുകളും ആവശ്യപ്പെടാത്തത് ഇത്തരം കേസുകളില്‍ അപൂര്‍വമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം….

      Read More

        മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു

        മുള്ളൻകൊല്ലി സെൻ്റ് തോമസ് യു.പി സ്കൂളിൽ ” Yuletide 2k25 ” ക്രിസ്മസ് ആഘോഷം നടത്തി. ലോകം മുഴുവൻ സന്തോഷവും, സമാധാനവും അലതല്ലുന്ന ക്രിസ്മസ് ദിനത്തിൽ ലോക രക്ഷകൻ്റെ വരവ് ആഘോഷതിമിർപ്പോടെ വർണ്ണാഭമായി കൊണ്ടാടി. PTA പ്രസിഡൻ്റ് നോബി പള്ളിത്തറയുടെ അധ്യക്ഷതയിൽ പ്രധാന അധ്യാപിക മിനി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാദർ ജോർജ് ആലൂക്ക ക്രിസ്മസ് സന്ദേശം നൽകി. അസി.വികാരി മെൽബിൽ കുടകപ്പിള്ളിയിൽ .MPTA പ്രസിഡൻ്റ് സബിത പൂന്തോട്ടായിൽ എന്നിവർ ആശംസയറിയിച്ചു പുതിയ വാർഡ്…

        Read More

          പുൽപ്പള്ളിയിൽ മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു

          പുൽപ്പള്ളി : പുൽപ്പള്ളിയിൽ താഴെയങ്ങാടിയിൽ അൽപ്പം മുമ്പാണ് അപകടം. കാർ പൂർണമായും തകർന്നു . കാർ വെട്ടി പൊളിച്ച് കാർ യാത്രികരെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാട്ടുകാരും പോലീസുകാരുമടക്കംരക്ഷാപ്രവർത്തനം നടത്തി.   പുൽപ്പള്ളി താഴെഅങ്ങാടി ലോറി ബ്രേക്ക് പോയി കടയിൽ ഇപ്പോൾ ഇടിച്ചു കയറി.. പരിക്ക് പറ്റിയവരെ അബുലൻസിൽ കൊണ്ടുപോയി കൊണ്ടിരിക്കുന്നു. ലോറി ഡ്രൈവർക്ക് കുഴപ്പം ഇല്ല എന്ന് അറിയുന്നു. അവിടെ കിടന്ന കാറിൽ 3- ആൾ ഉള്ളതിൽ ഒരു കുട്ടി ഉണ്ടായിരുന്നു കുട്ടിക്ക് പരിക്കില്ല,…

          Read More

          കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

          കണിയാമ്പറ്റ: കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാർ നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിൽ കൃഷി ചെയ്ത നെല്ല് കൊയ്തു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചത്. യന്ത്ര സഹായമില്ലാതെ പരമ്പരാഗത രീതി മാത്രം പിന്തുടർന്ന് കൊണ്ട് ചെയ്ത നെൽ കൃഷി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമൊരുക്കലിൽ തുടങ്ങി കൊയ്ത്തുവരെ തീർത്തത്…

          Read More

          ”വില പേശാൻ വന്നാൽ വിരൽ ചുണ്ടി പറയും ” നോ കൊമ്പർമെൻസ് മഹിളാ കോൺഗ്രസ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു

          മാനന്തവാടി: സ്ത്രീ ധനത്തിന്റെ പേരിൽ സ്നേഹിച്ച സഹപ്രവർത്തകനായ പി.ജി ഡോക്ടർ വിവാഹത്തിൽ നിന്നും പിൻന്മാറിയപ്പോൾ ഉണ്ടായ മാനസിക അഘാതത്തിൽ ആൽമഹത്യ ചെയ്യാൻ കാരണക്കാരാനായ ഡോക്റെ മാതൃകാപരമായി ശിക്ഷിച്ച് സ്തീധന മോഹികൾക്ക് ഒരു മുന്നറിയിപ്പ് കൊടുത്ത് സ്ത്രീയാണ് ധനം എന്ന് സമുഹം മനസിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും, വണ്ടി പെരിയാറിൽ പിഡിപ്പിച്ച് കൊന്ന് കെട്ടി തുക്കിയ 6 വയസുകാരിയുടെ ഘാതകനെ തെളിവ് മനപൂർവ്വം ഇല്ലാതാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിയെ വിടയച്ച നടപടിക്കെതിരെ മഹിളാ കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി രാത്രി…

          Read More