ജനജാഗ്രതസമിതി യോഗം ചേർന്നു

    പേരിയ റേഞ്ച് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ജനജാഗ്രതസമിതി യോഗം പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വച്ച് ചേർന്നു.പ്രസ്തുത യോഗം തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസഫ് മറ്റത്തിലാനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് വരായാൽ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ ബി വി രാജഗോപാലൻ സ്വാഗതം ചെയ്തു.തുടർന്ന് പെരിയ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ ഡി ഹരിലാൽ തവിഞ്ഞാൽ പഞ്ചായത്തിന്റെ ലാൻഡ്‌സ്‌കേപിനെ കുറിച്ചും ജനജാഗ്രത സമിതിയുടെ പ്രവർത്തനത്തെ…

    Read More

      ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി. സിദ്ദീഖ് നിർവഹിച്ചു

      കൽപ്പറ്റ:ഓണാഘോഷങ്ങളുടെ ഭാഗമായി ഖാദി-ഗ്രാമവ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കേരള സർക്കാർ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് നിർവഹിച്ചു. ഖാദി വെറും വസ്ത്രമല്ല, സ്വാശ്രയത്വത്തിന്റെയും തൊഴിൽസൃഷ്ടിയുടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന്റെയും പ്രതീകമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആയിരക്കണക്കിന് നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും ജീവിതോപാധി സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾ, ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവ പ്രത്യേക വിലക്കിഴിവോടെ പൊതുജനങ്ങൾക്ക്…

      Read More

        നെയ്ക്കുപ്പയിൽ വീണ്ടും കാട്ടാന ആക്രമണം; വൻ കൃഷിനാശം

        വയനാട്: പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിൽ കാട്ടാനയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശം വരുത്തി. കായ്ഫലമുള്ള തെങ്ങുകൾ ഉൾപ്പെടെ കുത്തിമറിച്ചതോടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി.   കോടികൾ മുടക്കി ആരംഭിച്ച ക്രാഷ് ഗാർഡ് ഫെൻസിംഗിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചതാണ് ആനകൾ എളുപ്പത്തിൽ നാട്ടിലിറങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നു. നിലവിൽ നാട്ടുകാരും വനംവവകുപ്പും ചേർന്ന് സ്ഥാപിച്ച താൽക്കാലിക തൂക്കുവേലി മറികടന്നാണ് ആനകൾ എത്തുന്നത്.   കഴിഞ്ഞ നാലാഴ്ചയായി പ്രദേശത്ത് ഇറങ്ങുന്ന ഒറ്റയാനാണ്…

        Read More

        രണ്ടരവയസുകാരൻ ആണി വിഴുങ്ങി:* *വിജയകരമായി പുറത്തെടുത്തു.

          മേപ്പാടി: മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസുകാരൻ വിഴുങ്ങിയ രണ്ടര ഇഞ്ച് നീളമുള്ള ആണി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് പുറത്തെടുത്തു. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ആണി വിഴുങ്ങുകയായിരുന്നു. മൂത്ത കുട്ടിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് പനിയുടെ ലക്ഷണങ്ങളോടെ കുട്ടിയെ കൽപ്പറ്റ ജനറൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്തപ്പോൾ ആണിയുടെ സ്ഥാനം മാറാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഉദര- കരൾ രോഗവിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ….

        Read More

        മണൽ കോരി മാറ്റി റോഡുകളെയും കൃഷികളെയും സംരക്ഷിക്കണം തൃണമൂൽ കോൺഗ്രസ്  

        കൽപ്പറ്റ: പുഴയിലും തോടുകളിലും പുഴകൾക്കും തോടുകൾക്കും ഉൾക്കൊള്ളാൻ കഴിയാത്ത വിധം മണൽ കെട്ടിക്കിടക്കുന്നത് കാരണം കാലവർഷത്തിൽ ശക്തമായ മഴ പെയ്യുമ്പോൾ തോട്ടിലെയും പുഴയിലെയും വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് കയറുന്നത് കാരണം നിരവധി കൃഷി കർഷകരുടെ കൃഷികളും താഴ്ന്ന പ്രദേശങ്ങളിലൂടെ പോകുന്ന നിരവധി റോഡുകളും നശിച്ചുകൊണ്ടിരികുന്നത് നിത്യ സംഭവമാണ് അതുകൊണ്ട് കർഷകരുടെ കൃഷിക്കും റോഡിന് സുരക്ഷയും ഒരുക്കുന്നതിനു വേണ്ടി പുഴകളിലെയും തോടുകളിലെയും മണൽ അടിയന്തരമായി കോരി മാറ്റി വെള്ളംഒലിച്ചു പോകാനുള്ള സൗകര്യം ഒരുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ…

        Read More

        പോക്സോ കേസിൽ കഠിന തടവും പിഴയും

        കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത സ്കൂ‌ൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ഐ.പി.സി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും( കൂടാതെ പത്തുവർഷ തടവും), 1,02,000 രൂപ പിഴയും ശിക്ഷ വിധിച്ചു . 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറി പല തവണ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. വിളമ്പുകണ്ടം വാറുമ്മൽ കടവ് മുനവറത്ത് വീട്ടിൽ എം കെ സതീഷ് (29) നെയാണ് ബഹു :കൽപ്പറ്റ സ്പെഷൽ കോടതി ജഡ്‌ജ് വി.അനസ്…

        Read More

        ഇപ്പോഴും സജീവമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

        മേപ്പാടി: ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ട പവിത്രയുടെ മൃതദേഹ ഭാഗങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നും പുറത്തെടുത്ത് ചേലോട് പുൽക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. ഡിഎൻഎ ഫലം വന്നതിനെ തുടർന്ന് പവിത്രയുടെ ഭൗതിക ശരീരമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് പ്രവർത്തനമേറ്റെടുത്തത്. ചൂരൽമല ദുരന്തത്തിൽ പവിത്രയുടെ ഭർത്താവും മകളും മരണപ്പെട്ടിരുന്നു. പവിത്രയുടെ ശരീരഭാഗങ്ങൾ മൂന്ന് കുഴികളിലായിരുന്നു പുത്തുമലയിൽ പ്രത്യേകം സജ്ജീകരിച്ച പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നത്. 3 കുഴികളിൽ നിന്നും ശരീരഭാഗങ്ങൾ പുറത്തെടുത്ത് ചേലോട് പുൽക്കുന്ന് ശ്മശാനത്തിലേക്ക്…

        Read More

          കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; ജല്‍ സുരക്ഷകുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു.

          കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹരിച്ച് ഉന്നതി ജല സുരക്ഷ പദ്ധതി പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ സോഷ്യല്‍ സര്‍വീസ്സൊസൈറ്റിയുടെ സഹകരണത്തോടെനടപ്പാക്കുന്ന ഉന്നതി ജല്‍ സുരക്ഷകുടിവെള്ള പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം, ഭാരതീയ സുഗന്ധവിള ഗവേക്ഷണ കേന്ദ്രം ട്രൈബല്‍ സബ് പ്ലാനില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വിവിധഉന്നതികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗോത്രകുടുംബങ്ങള്‍ക്ക് വേനല്‍ക്കാലത്ത് സുലഭമായി കുടിവെള്ളം ലഭ്യമാക്കുകയെന്ന…

          Read More

            സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നല്‍കിയ ഉത്തമ മാതൃകയാണ് കുടുംബശ്രീ: മന്ത്രി ഒ.ആര്‍ കേളു

            സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നല്‍കിയ ഉത്തമ മാതൃകയാണ് കുടുംബശ്രീയെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ മൈക്രോപ്ലാന്‍ പുസ്തക പ്രകാശനവും ധനസഹായ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാരും കുടുംബശ്രീ മിഷനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായും അവ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കുടുംബശ്രീ മുഖേന തിരഞ്ഞെടുക്കപ്പെട്ട മീനങ്ങാടി, മുട്ടില്‍, പനമരം ഗ്രാമപഞ്ചായത്തുകളിലെഗുണഭോക്താകള്‍ക്കുള്ള ധനസഹായ…

            Read More

            ഗ്ലോബൽ കെഎംസിസിയും, ദയാ പോളി ക്ലിനിക് ആർദ്രം ക്രിട്ടിക്കൽ മെഡിക്കൽ സ്‌ക്കിമിന്റെ പ്രഖ്യാപനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി

            കണിയാമ്പറ്റ: ഗ്ലോബൽ കെഎംസിസിയും, ദയാ പോളി ക്ലിനിക് ആർദ്രം ക്രിട്ടിക്കൽ മെഡിക്കൽ സ്‌ക്കിമിന്റെ പ്രഖ്യാപനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂരിഷ ചേനോത്ത് നിർവഹിച്ചു. ഗ്ലോബൽ കെഎംസിസിയും ദയപോളി ക്ലിനിക്കും സംയുക്തമായി നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വി പി ഷുക്കൂർ ഹാജി നിർവഹിച്ചു *ആർദ്രം” പദ്ധതി* *(ഫോർത്ത് സ്റ്റേജ് ക്യാൻസർ രോഗികൾ,കിഡ്നി രോഗം മൂലം വലിയ പ്രയാസം അനുഭവിക്കുന്ന…

            Read More