ശ്രേയസ് സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

    കൊളഗപ്പാറ: കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്ത്നാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സിനി ഷാജി അധ്യക്ഷത വഹിച്ചു.ഡോ.ശ്രീലക്ഷ്മി,ഡോ.ഗൗതമി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സി.ഡി. ഒ.സോഫി ഷിജു,ലിസി യാക്കോബ്,ലീല എന്നിവർ സംസാരിച്ചു.

    Read More

      വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിക്ക് വിഷൻ 2030 ആക്ഷൻ പ്ലാൻ തയ്യാറാക്കി

      വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിക്ക് വിഷൻ 2030 ആക്ഷൻ പ്ലാൻ തയ്യാറാക്കി : ആദിവാസി സമുദായങ്ങളുടെ സർവോന്മുഖ വികസനം ലക്‌ഷ്യം വച്ച് നയരൂപീകരണ പ്രക്രിയയിലും , വികസന അജണ്ടകളിലും ആദിവാസി വികസന പ്രേശ്നങ്ങൾ നിരന്തരം ഉയർത്തികാട്ടുന്നതിനും, വികസന ഇടപെടൽ മുൻഗണന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിയുടെ വിഷൻ 2030 ആക്ഷൻ പ്ലാൻ തയ്യാറാക്കി. കാലാവസ്ഥ മാറ്റം നിലവിലെ സാമൂഹ്യ അന്തരങ്ങൾ വർധിപ്പിക്കാനുള്ള സാധ്യത, ആരോഗ്യ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ,…

      Read More

      കാട്ടുപന്നികളിറങ്ങി നെല്‍ക്കൃഷി നശിപ്പിച്ചു

      ദാസനക്കര:അപ്പക്കവലയില്‍ കാട്ടുപന്നികളിറങ്ങി വിളവെടുപ്പിന് പാകമായ നെല്‍ക്കൃഷി നശിപ്പിച്ചു. കല്ലുവയല്‍ ഊരിലെ രാധ നാരായണന്‍, ഭാസ്‌കരന്‍, കുഞ്ഞിക്കണ്ണന്‍, നരേന്ദ്രന്‍, രുക്മിണി എന്നിവരുടെ പത്തേക്കറോളം വരുന്ന പാടത്താണ് നാശനഷ്ടം വരുത്തിയത്. മൂന്നാഴ്ച കഴിഞ്ഞാല്‍ കൊയ്യാനായി വെള്ളം ഒഴിവാക്കിയ പാടത്താണു കാട്ടുപന്നികളുടെ വിളയാട്ടം. മുന്‍ വര്‍ഷങ്ങളിലും കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഇപ്രാവശ്യം പന്നിക്കൂട്ടം ഇറങ്ങി ചവിട്ടിയും തിന്നും, കിടന്നുരുണ്ടും നാശനഷ്ടം വര്‍ധിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വയലില്‍ കാട്ടുപന്നിശല്യം വര്‍ധിച്ചതോടെ കര്‍ഷകര്‍ വയലിനു…

      Read More

        കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് യാത്രതിരിക്കും

        കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജിനുപോകു അവരുടെ ഈവർഷത്തെ ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് കൊ ച്ചി യിൽനിന്ന് യാത്രതിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് അറിയിച്ചു.   ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് ഉച്ചയ്ക്ക് 2.10-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30-ന് ജിദ്ദയിലെത്തും. ഒരുപ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവീസാണ് കൊച്ചി യിൽനിന്ന് ഷെഡ്യൂൾചെയ്തിട്ടുള്ളത്.   17 സർവീസുകൾ നോർമൽ ഹജ്ജും,…

        Read More

          പുൽപള്ളിയിൽ പോത്ത്, പന്നി ഇറച്ചികളുടെ വില നിർണയിച്ചു

          പുൽപ്പള്ളി : ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശിന്റെ അദ്ധ്യക്ഷതയിൽ മാർക്കറ്റ് മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും മത്സ്യ-മാംസ വ്യാപാരികളും മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ പങ്കെടുത്തു.എല്ലാ സ്ഥാപനങ്ങളും പരിസരവും വ്യത്തിയായി സൂക്ഷിക്കണമെന്നും ഗുണനിലവാരമുള്ള മത്സ്യ-മാംസങ്ങൾ മാത്രമേ കടകളിൽ വിൽപ്പന നടത്താൻ പാടുള്ളൂയെന്ന കർശന നിർദ്ദേശം നൽകി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ മാംസ സ്റ്റാളുകളിലെ വില ഏകീകരിച്ച് തീരുമാനിച്ചു. ഒരു കിലോ പോത്തിറച്ചിക്ക് 420 രൂപയും പന്നിയിറച്ചിക്ക് 320 രൂപയും…

          Read More

          ഡൽഹി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി മാതൃകാപരം:ജുനൈദ് കൈപ്പാണി

          ന്യൂഡൽഹി: ദാരിദ്ര്യം ദുരിതത്തിലാഴ്ത്തിയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ ത്വയ്ബ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഫുഡ് ഓണ്‍ വീല്‍സ്’ പദ്ധതി മാതൃകപരവും പ്രശംസനീയവുമാണെന്ന് സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ ഡയറക്ടറും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.ത്വയ്ബ ഹെറിറ്റേജിന്റെ ഡൽഹിയിലെ കേന്ദ്ര ഓഫീസിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലായി നടത്തുന്ന നൂറുകണക്കിന് ത്വയ്ബ ട്രൈനിങ് സെന്ററുകളിലും ദരിദ്ര ഗ്രാമങ്ങളിലും ‘ഫുഡ്…

          Read More

          കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും

          കൽപറ്റ : സംശുദ്ധമായ ബ്രോയ്ലർ കോഴിയിറച്ചി മിതമായ നിരക്കിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും. ആയിരം കോഴികളെ വളർത്താൻ താൽപര്യവും പരിസര സാഹചര്യവുമുള്ള കുടുംബശ്രീ അയൽക്കൂട്ട കർഷകർക്കാണ് പദ്ധതി ഗുണഭോക്താക്കളാവാൻ സാധിക്കുക. കേരള ചിക്കൻ ഫാം,ഓട്ട്ലെറ്റ് എന്നിവ ആരംഭിക്കാൻ താൽപര്യമുള്ള കർഷകർക്കും, സി.ഡി.എസ് ചെയർപേഴ്സൺമാർക്കും, ഫാം ലൈവ് ലി ഹുഡ് ബിസിമാർക്കുമുള്ള ഓറിയൻ്റേഷൻ ക്ലാസ്സ്‌ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം…

          Read More

          ലാപ്ടോപ്പ് വിതരണം ചെയ്തു

          കൽപറ്റ: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസര്‍, ജി.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.തങ്കച്ചന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആര്‍ ശ്രീജിത്ത്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.ബബിത തുടങ്ങിയവര്‍ പങ്കെടുത്തു.

          Read More

          അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 30 മുതല്‍ കൽപ്പറ്റയിൽ

          കല്‍പ്പറ്റ: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ റീജിയണല്‍ സ്‌പോര്‍ട്‌സ് പ്രമോഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30 മുതല്‍ ഡിസംബര്‍ നാല് വരെ ജിനചന്ദ്ര മെമ്മാറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. സൗത്ത്, നോര്‍ത്ത്, വെസ്റ്റ്, ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, ഹെഡ്ക്വാര്‍ട്ടര്‍ ഡല്‍ഹി സോണുകളിലെ ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബേസില്‍ വി. ജോസ്, ബി. വിഘ്‌നേഷ്, എം. വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30ന് രാവിലെ ഒമ്പതിന് എഫ്‌സിഐ ചീഫ് ജനറല്‍ മാനേജര്‍ രാജഗോപാല്‍…

          Read More

          അമ്പലവയലിൽ മെഗാശുചീകരണം നടത്തി.

          അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തും പൂപൊലി ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റിയും നേതൃത്വം കൊടുത്ത് ജനുവരി 1 മുതൽ 15 വരെ അന്താരാഷ്ട്ര പുഷ്പമേള സംഘടിപ്പിച്ച പൂപൊലിഗ്രൗണ്ടും അമ്പലവയൽ ടൗണും ശുചീകരിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, RARS തൊഴിലാളികൾ, കാർഷിക കോളേജിലെ വിദ്യാർത്ഥികൾ, ഇവൻറ് മാനേജ്മെൻറ് പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ ഉൾപ്പെടെ 100 കണക്കിനാളുകൾ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു….

          Read More