ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

    പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് കൽപ്പറ്റ നിലയ ത്തിൽ നിന്ന് എത്തിയ സ്റ്റേഷൻ ഓഫീസർ അർജുൻ കെ കൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂബാ ടീം അംഗങ്ങളായ ബേസിൽ ജോസ്, ജിനീഷ് എന്നിവർ ചേർന്ന് റിസർവോയറിലെ ഏകദേശം 16 അടി താഴ്ചയുള്ള ഭാഗത്ത് സ്കൂബാ ഡൈവിങ് നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

    Read More

      വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്ക്

      അപ്പപ്പാറ: തിരുനെല്ലി അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ജംഗിൾ റിസോർട്ടിന് സമീപം കുതിരക്കോട് വെച്ചാണ് അപകടം. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.   ബി.എഫ്.ഒ നീതു (32), വാച്ചർമാരായ രാമചന്ദ്രൻ (58), ശ്രീജ (42), ഓമന (42), സുജിത്ത് (32), രാകേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വയനാട് മെഡിക്കൽ…

      Read More

      സൈബര്‍ തട്ടിപ്പ്: സൈബര്‍ വോളണ്ടിയര്‍ നവംബര്‍ 25 വരെ അപേക്ഷിക്കാം

      കൽപ്പറ്റ : ഓണ്ലൈന് സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. സൈബര്‍ അവയര്‍നെസ് പ്രൊമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 25. ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും…

      Read More

        അറ്റകുറ്റപ്പണി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും

        തിരുവനന്തപുരം: നാല് വടക്കൻ ജില്ലകളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് കെഎസ് ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-മത് നമ്പർ 500 എം.വി.എ. ട്രാൻസ്‌ഫോർമറിന്റെ 220 കെ.വി. ബുഷിങ്ങിൽ തകരാർ സംഭവിച്ചിരുന്നു. ഈ ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികൾക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും’ കെഎസ്ഇബി അറിയിച്ചു.   അറ്റകുറ്റപണികൾ തീർക്കാനുള്ള ജോലികൾ പൂർത്തിയാക്കുന്നതിന് മേയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ…

        Read More

          42 കോടി ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു; നിർമാണം പൂർത്തിയാക്കി കായികതാരങ്ങൾക്ക് ഉടൻ തുറന്നുകൊടുക്കണം: യങ് ഡെമോക്രാറ്റ്സ്

          കൽപ്പറ്റ : 42 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാതെ കിടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. കായിക പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഉപയോഗിക്കേണ്ട കോടികൾ ചെലവഴിച്ച പൊതുസംവിധാനം നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ സാഹചര്യമാണുള്ളത്. ഒരേസമയം 13 ഗെയിംസ് ഇനങ്ങളിൽ പരിശീലനം നടത്താൻ കഴിയുന്ന തരത്തിൽ ഒരുക്കിയിട്ടുള്ള സ്റ്റേഡിയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താതെ അടച്ചിട്ടിരിക്കുന്നത് ജില്ലയിലെ കായികതാരങ്ങളോടുള്ള കടുത്ത അവഗണനയാണ്. മേൽക്കൂരയിലെ ചോർച്ച…

          Read More

            മുഅല്ലിമുകള്‍ നന്മയുടെ സന്ദേശവാഹകര്‍: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

            വെള്ളമുണ്ട: പ്രവാചകന്‍മാരുടെ അനന്തരവകാശികളായ മുഅല്ലിം സമൂഹം തങ്ങളുടെ ജീവിതം പില്‍ക്കാലത്തേക്ക് കൂടി അടയാളപ്പെടുത്തണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നന്മയുടെ സന്ദേശവാഹകരായ മുഅല്ലിമുകള്‍ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ട് ഭാവിതലമുറയെ നന്മയുടെ പാതയില്‍ വളര്‍ത്തിയെടുക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വെള്ളമുണ്ട സമസ്താലയത്തില്‍ സംഘടിപ്പിച്ച ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മ കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന മുഅല്ലിമുകളെ ചേര്‍ത്തുപിടിക്കാന്‍ പൊതുസമൂഹവും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മുഅല്ലിംഡേ കാംപയിനിന്റെ…

            Read More

            യു.ഡി.എസ്.എഫ് വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു

            തരുവണ: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എസ്.എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ട് ക്യാമ്പയിൻ മഞ്ചേശ്വര എം.എൽ.എ. എ.കെ.എം.അഷ്‌റഫ് തരുവണയിൽ ഉൽഘാടനം ചെയ്തു. യു.ഡി.എസ്.എഫ്.ന്റെ പ്രവർത്തകർ പഞ്ചായത്തിന്റെ വിവിധ ടൗണുകളിൽ ലഘു ലേഖകളുമായി പ്രചാരണം നടത്തി.ചടങ്ങിൽ മണ്ഡലം ചെയർമാൻ സി.പി.മൊയ്‌ദുഹാജി, കെ.സി.അസീസ്,പി.സി .ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ,ഹാരിസ് കാട്ടിക്കുളം,ശിഹാബ് മലബാർ,അസീസ് വാളാട്, എ.കെ.നാസർ, സി.പി.ജബ്ബാർ,അസീസ് വെള്ളമുണ്ട, എസ്.നാസർ,വി.അബ്ദുള്ള,സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു

            Read More

              ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

              കൽപറ്റ:ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മുട്ടിലിൽ നടന്ന പരിപാടി കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ഹനീഫ ഉദ്ഘാടനം ചെയ്തു. സംരംഭകരുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്‌പ ലഭ്യത വർധിപ്പിക്കുക, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് എം.എസ്.എം.ഇകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കേന്ദ്ര സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ്…

              Read More

              ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്: കുടുംബസഹായ ഫണ്ട് കൈമാറി

              സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ഖസീം പ്രവാസി സംഘം ശാറ സനായി യൂണിറ്റ് മെമ്പര്‍ ആയിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട സുൽത്താൻ ബത്തേരി മൈതാനികുന്ന് സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബത്തിന് ഖസീം പ്രവാസി സംഘം ഏർപ്പെടുത്തിയ കുടുംബ സഹായ ഫണ്ട് റാഫിയുടെ കുടുംബാംഗങ്ങൾക്ക് സി പി എം (എം) വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി. ചടങ്ങിൽ സലീം കൂരിയാടന്‍ സ്വാഗതം പറഞ്ഞു. ഖസീം പ്രവാസി സംഘം ഏരിയാ സെക്രട്ടറി സുരേഷ്…

              Read More

                മഴയുത്സവം; മാനന്തവാടി സി.ഡി.എസ് രണ്ട് ജേതാക്കളായി  

                കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് വേണ്ടി നടത്തിയ മഴയുത്സവത്തിൽ മാനന്തവാടി സി.ഡി.എസ് 2 അൻപത്തി ആറ് പോയന്റുമായി ജേതാക്കളായി. മഴയെ പ്രമേയമാക്കി വിവിധങ്ങളായ മത്സരങ്ങളാണ് നടന്നത്. ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, ബാലസഭ റിസോഴ്‌സ്‌ പേഴ്സൺ സഫ്വാന ഷുഹാദ്, അക്കൗണ്ടൻ്റ് സുനീറ, എ.ഡി.എസ്സ്, സി.ഡി.എസ് ഭാരവാഹികൾ എന്നിവർ വാർഡുതലം മുതൽ ജില്ലാതലം വരെ കുട്ടികളെ മത്സര രംഗത്തേക്ക് പ്രാപ്തരാക്കി.  

                Read More