തലപ്പുഴയിലെ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കി നൽകാത്ത പഞ്ചായത്ത് നടപടി പ്രതിഷേധാർഹം. വ്യാപാരികളുടെ സമരത്തിന് ഐക്യദാർഢ്യം: എസ്‌ഡിപിഐ

തലപ്പുഴ: വർഷങ്ങളായി തലപ്പുഴയിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് കെട്ടിട ഉടമ കടക്കുമീതെ ഷീറ്റ് ഇട്ടതിന്റെ പേരിൽ ലൈസൻസ് പുതുക്കി നൽകാത്ത തവിഞ്ഞാൽ പഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് എസ്‌ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി. കെട്ടിടത്തിന്റെ സുരക്ഷ മുൻനിർത്തിയോ ചോർച്ച തടയാൻ വേണ്ടിയോ കെട്ടിട ഉടമകൾ മറയോ ഷീറ്റോ ഇടുന്നത് സ്വാഭാവികമാണ്. അതിന് അവരിൽ നിന്ന് നികുതി ഈടാക്കുന്നതിന് പകരം അവരുടെ കെട്ടിടത്തിൽ വാടകക്ക് കച്ചവടം നടത്തുന്ന വ്യാപാരികളുടെ ലൈസൻസ് പുതുക്കി നൽകില്ല എന്ന നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്. ഈ…

Read More

    നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു

    നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു   നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിച്ച് എടവക ഗ്രാമ പഞ്ചായത്തിന് കൈമാറിയ കല്ലോടി ടോയ്ല‌റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്തിന്റെ കനിവ് സഞ്ചരിക്കുന്ന സാന്ത്വന പരിപാലനം, സഞ്ചരിക്കുന്ന…

    Read More

    നവാസ് മാനന്തവാടിക്ക്‌ ശ്രീ കലാക്ഷേത്രയുടെ സ്നേഹാദരം

    നവാസ് മാനന്തവാടിക്ക്‌ ശ്രീ കലാക്ഷേത്രയുടെ സ്നേഹാദരം UAE ലെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മ മുഖ്യ അവാർഡ് നേടിയ നവാസ് മാനന്തവാടിയെ UAE ലെ കലാ കൂട്ടായ്മയായ ശ്രീ കലാക്ഷേത്ര ആദരിച്ചു. അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചീഫ് അഡ്മിൻ രജനി ടീച്ചർ പൊന്നാട അണിയിച്ചു . അഡ്മിൻ റഷീദ മുഹമ്മദ് ഉപഹാരം കൈമാറി . ചടങ്ങിൽ സിനി ആർട്ടിസ്റ്റ് രശ്മി നായർ , ഔർ TV ചെയർമാൻ ഷാജി…

    Read More

      വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

      കണിയാമ്പറ്റ : അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കണിയാമ്പറ്റ മുല്ല ഹാജി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി രജിത ഉദ്ഘാടനം ചെയ്തു. നെൽകൃഷിക്ക് കൂലിച്ചെലവിന് സബ്‌സിഡി നൽകൽ, പച്ചക്കറി കൃഷി വ്യാപനം, തെങ്ങിൻ തൈയും പയർവിത്തും വിതരണം, ചെക്ക് ഡാമുകൾ, തടയണകൾ എന്നിവയുടെ നിർമ്മാണം, കനാലുകൾ, പമ്പ് ഹൗസുകൾ മുതലായവ നിർമ്മിച്ച് ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ, കുരുമുളക്…

      Read More

        സ്‌റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്:- വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സമ്മാനവിതരണം നടത്തി

        കൽപ്പറ്റ :എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ വച്ച് 21, 22 തീയതികളിൽ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി സമ്മാനവിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം, സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.ചന്ദ്രശേഖരൻ പിള്ള,സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ കെ.രാമചന്ദ്രൻ, വയനാട് അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ സജീഷ് മാത്യു, വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സി.പി…

        Read More

          ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താൻ ശ്രമിച്ചവർ റിമാൻഡിൽ

          മീനങ്ങാടി: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിൽ. മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത് വീട്ടിൽ, ഇ.പി റസാഖ് (39), കൽപ്പറ്റ, കൈനാട്ടി, അയിച്ചോടത്ത് വീട്ടിൽ റിജിനേഷ് (47), പുളിയാർമല, മൂവട്ടിക്കുന്ന് മണലും പുറത്ത് വീട്ടിൽ, രാജേഷ് (42) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ്‌ ചെയ്തത്. മുട്ടിൽ നോർത്ത് വില്ലേജ് 644/6-2 ൽ പെട്ട സ്ഥലത്ത് സർക്കാർ നോട്ടീഫൈ ചെയ്ത 70 അടിയോളം നീളമുള്ള വീട്ടിമരമാണ് ഇവർ…

          Read More

          മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു

          കൽപ്പറ്റ : കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകാനും അവബോധം വർധിപ്പിക്കാനുമായി കുടുംബശ്രീ മിഷന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ സ്വയംപര്യാപ്തരാവാൻ മുഖ്യപങ്ക് വഹിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അഭിപ്രായപ്പെട്ടു. കൽപ്പറ്റ ഹോളിഡേയ്‌സിൽ നടന്ന ശിൽപ്പശാല ദാരിദ്ര്യ നിർമാർജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ വികസനം എന്നീ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുടുംബശ്രീ മിഷന്റെ വിവിധ പ്രവർത്തനങ്ങളും പദ്ധതികളും ചർച്ച…

          Read More

          ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രഥമ പി ജി ബാച്ചിന്റെയും ആറാം ബാച്ച് എം ബി ബി എസിന്റെയും കോൺവൊക്കേഷൻ ശനിയാഴ്ച

          മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടി മികച്ച വിജയം കൈവരിച്ച ആദ്യത്തെ മെഡിക്കൽ പി ജി വിദ്യാർത്ഥികൾക്കും 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ 145 എം ബി ബി എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം ചെയർമാൻ ഡോ. ആസാദ്‌ മൂപ്പന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച…

          Read More

            ജനപ്രതിനിധികളെ ആദരിച്ചു.

            മീനങ്ങാടി: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, ബിഷപ്പ് ഹൗസ് വാർഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്‌തേഫാനോസ് പിതാവിന്റെ നേതൃത്വത്തിൽ മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടന്ന ഭദ്രാസന കൗൺസിൽ യോഗത്തിലായിരുന്നു ആദരം. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ജോയിന്റ് സെക്രട്ടറി ബേബി വാളങ്കോട്ട്…

            Read More

              ‘ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ്’; മന്ത്രി കെ രാജൻ

              ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി എല്‍ ഡി എഫ് സർക്കാർ നിർമ്മിച്ച് നൽകുന്ന വയനാട് ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.   അതേസമയം, ഇനിയൊരു മഴക്കാലത്തേക്ക് ദുരിതബാധിതരെ വിട്ടുകൊടുക്കില്ല എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 310 വീടുകളുടെ ജോലികൾ പൂർത്തിയായിട്ടുണ്ട്, ബാക്കിയുള്ളവ രണ്ടാം നിലയുടെ പണിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്….

              Read More