പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി: സഹോദരനും, സുഹൃത്തിനുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടവക മാങ്ങലാടി നാല് സെന്റ് ഉന്നതിയി ലെ പരേതനായ അയ്യപ്പൻ്റെയും രമണിയുടെയും മകൻ രാജീവൻ (23) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. സഹോദരൻ സുബ്രഹ്മണ്യനോടൊപ്പം പാണ്ടിക്കടവ് അഗ്രഹാരം റൂട്ടിലെ മരമില്ലിന് സമീപമുള്ള പുഴക്കടവിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ കാണാതായ രാജീവനെ മാനന്തവാടി അഗി സുരക്ഷാസേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ജില്ലാ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബർ 14ന്

കല്‍പ്പറ്റ: ജില്ലാ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് 14ന് കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ നടത്തും. ഇന്റര്‍ സ്‌കൂള്‍ അണ്ടര്‍-14, 17, 19 വിഭാഗങ്ങളില്‍ ആണ്‍-പെണ്‍ കുട്ടികള്‍ക്കു മത്സരം ഉണ്ടാകും. ഓപ്പണ്‍ വിഭാഗത്തില്‍ അണ്ടര്‍-11, 13, 15,17,19 ആണ്‍-പെണ്‍, വിമന്‍സ് സിംഗിള്‍സ്, മെന്‍സ് സിംഗിള്‍സ് ആന്‍ഡ് ഡബിള്‍സ്, വെറ്ററന്‍സ് സിംഗിള്‍സ് ആന്‍ഡ് ഡബിള്‍സ് വിഭാഗങ്ങളില്‍ മത്സരം നടക്കും. വിശദവിവരത്തിന് 7907027822 എന്ന നമ്പറിലും ttawayanad123@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

Read More

    ട്രാൻസ്ജെൻഡർ അവകാശ ഭേദഗതി ബിൽ ; വെബിനാർ നടത്തി

    കൽപ്പറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡർ നിയമ ഭേദഗതി ബില്ലിലെ മാനുഷിക അവകാശ ലംഘനങ്ങളെ മുൻനിർത്തി ‘അവകാശത്തിന്റെ നിഷേധം ; ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ ഒരു വായന’ എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. യുവസമിതി സംസ്ഥാന ചെയർപേഴ്സൺ എം ദിവാകരൻ ഉദ്ഘാടനം ചെയ്തു. കേരള ഹൈ കോടതി അഭിഭാഷകനായ ടി ലജിത് കോട്ടക്കൽ വിഷയവതരിപ്പിച്ചു. 2026ൽ നിലവിൽ വന്ന ബിൽ അവകാശ ലംഘനവും അശാസ്ത്രീയവുമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവസമിതി ജില്ലാ…

    Read More

      പി.കെ. അനിൽകുമാറിന് ഊഷ്മള സ്വീകരണം നൽകി തോട്ടം മേഖല

      lകൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയാണ് കൽപ്പറ്റ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിൻ്റെ രണ്ടാം ദിന പ്രചാരണത്തിന് തുടക്കമായത്. തങ്ങളെ നേരിൽ കാണാൻ തൊഴിലിടത്തിലെത്തിയ പ്രിയ സ്ഥാനാർത്ഥിയെ അവർ ഊഷ്മള വരവേൽപ്പ് നൽകി സ്വീകരിച്ചു. തങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന് ഉറപ്പും അവർ നൽകി. സ്ഥാനാർത്ഥിയുടെ കൈ ചേർത്തുപിടിച്ച് അവരുടെ സ്നേഹം പങ്കുവെച്ചു. മൂപ്പൈനാട്, നെടുംകരണ, റിപ്പൺ തുടങ്ങിയ തോട്ടം മേഖലയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണം. പല ഇടങ്ങളിലും തൊഴിലാളികൾ സ്നേഹത്തോടെ ആശ്ലേഷിച്ചാണ് സ്വീകരിച്ചത്….

      Read More

        സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി

        കൽപറ്റ:കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ അഞ്ച് സോണുകളിൽ സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി. ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അബു ഹനീഫൽ ഫൈസി തെന്നല നിർവഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സെന്റിനറി നിധി സമസ്ത കേന്ദ്ര മുശാവറാംഗം പി. ഹസൻ മൗലവി ബാഖവി ഏറ്റുവാങ്ങി. വെള്ളമുണ്ട സോൺ കോൺക്ലേവ് തരുവണയിലും മാനന്തവാടി സോൺ മാനന്തവാടി മുഅസ്സസയിലും കൽപറ്റ സോൺ ദാറുൽ ഫലാഹിലും മേപ്പാടി…

        Read More

        സിക്കിൾസെൽ അനീമിയ ദിനമാചരിച്ചു ജില്ലയിൽ 1276 രോഗബാധിതർ

        ബത്തേരി: സിക്കിൾസെൽ അനീമിയ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും കുടുംബശ്രീ മിഷനുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ അരിവാൾ രോഗികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി മുൻസിപ്പൽ ഹാളിൽ ബത്തേരി മുൻസിപ്പാലിറ്റി ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു. ഗോത്ര മേഖലകളിൽ രോഗം വ്യാപകമായി കാണപ്പെടുന്നതിനാൽ സ്ഥിരമായ രോഗബാധ ക്യാമ്പുകളും ജനസമ്പർക്ക പരിപാടികളും നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ…

        Read More

          തെരുവ് നായ നിയന്ത്രണത്തിന് അദ്ധ്യാപകരെ നിയോഗിക്കരുത്: കെഎസ്ടിസി

          കൽപ്പറ്റ: സ്കൂൾ ക്യാമ്പസുകളിൽ തെരുവ് നായ നിയന്ത്രണത്തിനായി ‘നോഡൽ ഓഫീസർമാരെ’ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ, അധ്യാപകരെ ഈ ചുമതല ഏൽപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ അടിയന്തിരമായി പിന്തിരിയണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  സ്വന്തം ചുമതലകൾ ഭംഗിയായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ചില സർക്കാർ സംവിധാനങ്ങൾ, കോടതിയുടെ കണ്ണിൽ പൊടിയിടാൻ അധ്യാപകരെ ബലിയാടാക്കുകയാണോ എന്ന് സംഘടന സംശയിക്കുന്നു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം (RTE Act, 2009 –…

          Read More

          ലഹരിക്കെതിരെയും വർഗീയതക്കെതിരെയും ഒറ്റക്കെട്ടാവുക – പി.ടി സിദ്ധീഖ്

          മാനന്തവാടി: നാടിനെ നശിപ്പിക്കുന്ന ലഹരിക്കെതിരെയും വർഗീയതക്കെതിരെയും മതേതര സമൂഹം ഒറ്റക്കെട്ടാവണമെന്നും എതിർത്ത് തോൽപ്പിക്കണമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി. ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തിൽ നിലനിൽക്കുന്ന മനുഷ്യ സൗഹൃദങ്ങളെ ബോധപൂർവ്വമായി വർഗീയതയും ലഹരിയും വാരി വിതറി ഇരുട്ടിന്റെ ശക്തികൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ ജാഗ്രതരാവുക…

          Read More

          ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ നടത്തി

          ദ്വാരക : ആയുര്‍വ്വേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമത്തിന്റെ നേതൃത്വത്തില്‍ എസ്. പി. സി വിദ്യാര്‍ത്ഥികള്‍ക്കായി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം. പി വത്സന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിജി.എം.അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍.സുധീഷ് , ഡോ.ജനിത കെ ജയന്‍, പി.എഫ്.ബിബിന്‍ , ജില്‍ജ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ആയുഷ് ക്ലബിലെ ഔഷധ ഉദ്യാന നിര്‍മ്മാണത്തിനുള്ള…

          Read More

            ആലിക്കുട്ടി ഉസ്താദ് അനുസ്മരണ പ്രാർഥനാ സംഗമം ഇന്ന് വാരാമ്പറ്റയിൽ

            കൽപ്പറ്റ: കഴിഞ്ഞ ദിനം വിടപറഞ്ഞ ശൈഖുൽ ജാമിഅ: പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർഥനാ സംഗമം ഇന്ന് വാരാമ്പറ്റ സആദ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. വൈകിട്ട് 4 മണിക്ക് നടത്തപ്പെടുന്ന സംഗമം സമസ്ത വയനാട് ജില്ലാ പ്രസിഡന്റും കേന്ദ്ര മുഷാവറ അംഗവുമായ കെ ടി ഹംസ മുസ്ലിയാർ ഉത്ഘാടനം ചെയ്യും. ഉസ്താദ് ശൗഖത്തലി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. സയ്യിദ്…

            Read More