രാഷ്ട്രീയ ജനതാദൾ സായാഹ്ന ധർണ നടത്തി

    കൽപറ്റ:പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി. ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. ഉദാരവൽക്കരണത്തിന്റെ മറവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് കൊടുത്തതിന്റെ ഭാഗമായിട്ടാണ് യാതൊരു നിയന്ത്രണവുമില്ലാതെ പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വിലക്കയറ്റം ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും എണ്ണവില കുറയ്ക്കാൻ കേന്ദ്രസർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു ധർണ. ആർ.ജെ.ഡി. കൽപറ്റ…

    Read More

    യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

    കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫും സംഘവും പിടികൂടിയത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒഡീഷയിലെ ഉൾഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. വയനാട് സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് നടപടി.   യുവതിയുടെ…

    Read More

    വെള്ളമുണ്ടയിലെ പുലിയെ കൂട് വെച്ച് പിടികൂടണം : ജുനൈദ് കൈപ്പാണി.

    വെള്ളമുണ്ട: മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി.റ്റി ബെന്നിയുടെ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന പുലിയെ കൂട് വെച്ച് പിടികൂടുവാൻ അധികൃതർ തെയ്യാറാവണമെന്ന് ജുനൈദ് കൈപ്പാണി ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ജുനൈദ്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. വനപാലകർ നടത്തിയ പ്രാഥമിക പരിശോധനയിൽ പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴു പേരാണ് വന്യജീവി ആക്രമണത്തിൽ വയനാട്ടിൽമാത്രം കൊല്ലപ്പെട്ടതെന്ന സ്ഥിതി…

    Read More

      എംഎസ്എസ് വനിത് വിംഗ് അനുമോദന ചടങ്ങ് നടത്തി

      പിണങ്ങോട്: എംഎസ്എസ് വനിത് വിംഗ് വയനാട് ജില്ലാ കമ്മറ്റി പിണങ്ങോട് ദയ ഗ്രന്ഥശാല ഹാളില്‍ വെച്ച് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയില്‍ വനിത വിംഗിന്റെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് വിതരണം ചെയ്തു. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച എംഎസ്എസ് ലേഡീസ് വിംഗ് മെമ്പര്‍മാരായ ജനപ്രതിനിധികളെയും, യു.പി.എസ്.സി, സിഎംഎസ് കരസഥമാക്കിയ ഖദീജ സുമനെയും ആദരിച്ചു. . സുൽത്താൻബത്തേരി നഗരസഭാ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട റസീന അബ്ദുൽ ഖാദറിന്…

      Read More

      മാനവികതയാകട്ടെ ലഹരി; ജില്ലയിലെ കോളേജുകളിൽ എസ്‌എഫ്‌ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു

      കൽപ്പറ്റ: ലഹരിക്കെതിരെ ജില്ലയിലെ കോളേജുകളിൽ എസ്‌എഫ്‌ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു. ‘മാനവികതയാകട്ടെ ലഹരി’ മുദ്രാവാക്യം ഉയർത്തിയാണ്‌ വിദ്യാർഥികൾ കൈകോർത്തത്‌. വർധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, അക്രമവാസന തുടങ്ങിയവ ചെറുക്കണമെന്ന്‌ ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർഥികൾ ഏറ്റുവിളിച്ചു. ബത്തേരി പൂമല എംഎസ്ഡബ്ലു സെന്ററിൽ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ, പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഥീന ഫ്രാൻസിസ്‌ എന്നിവർ നേതൃത്വം നൽകി. വൈത്തിരി ഓറിയന്റൽ കോളേജ്‌, പൂക്കോട്‌ ബിടെക് ഡയറി കോളേജ്, കൽപ്പറ്റ കെഎംഎം ഗവ. ഐടിഐ,…

      Read More

        മലയിടംതുരുത്ത് ഭൂമി തര്‍ക്കം; സര്‍ക്കാരും പ്രദേശവാസികളും ഭൂ ഉടമയും തമ്മില കരാര്‍ ഒപ്പിടും

        എറണാകുളം മലയിടംതുരുത്ത് ഭൂതര്‍ക്ക വിഷയത്തിൽ കരാര്‍ ഒപ്പിടും. സര്‍ക്കാരും മലയിടംതുരുത്ത് നിവാസികളും ഭൂ ഉടമയും തമ്മിലാണ് കരാര്‍ ഒപ്പിടുന്നത്. ഏഴു കുടുംബങ്ങള്‍ക്കുള്ള ഭൂമിയും, വീടിന്റെ നിര്‍മ്മാണവും അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ രേഖപ്പെടുത്തും. പതിനാറാം തീയതി കോടതി അനുവദിച്ച സമയം തീരുന്നതിനു മുന്‍പായി കരാര്‍ ഒപ്പിടുകയാണ് ഉദ്ദേശം. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ കരാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കും.   യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ഉണ്ടായ പ്രധാന വെല്ലുവിളിയായിരുന്നു മലയിടം തുരുത്ത് ഭൂപ്രശ്‌നം എങ്ങനെ രമ്യമായി പരിഹരിക്കുമെന്നത്. എപ്പോള്‍ വേണമെങ്കിലും…

        Read More

          സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ വകുപ്പിന്

          കൊച്ചി: സ്കൂൾ അധ്യയന വർഷം ആരംഭിക്കുവാൻ ദിവസങ്ങൾ ശേഷിക്കെ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച് സ്കൂളിൽ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെന്ന് ഭേദഗതി വരുത്തി സർക്കാർ കഴിഞ്ഞ ദിവസം പുതിയ സർക്കുലർ പുറപ്പെടുവിച്ചു. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത പൊതു താൽപ്പര്യ ഹർജിയിൽ ഉണ്ടായ വിധിന്യായം അനുപാലിച്ച് കഴിഞ്ഞ വർഷം വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ മാർഗരേഖ ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. ഇതിൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളെ…

          Read More

            ചീയമ്പത്ത് കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്

            പുൽപ്പള്ളി: ചീയമ്പം 73 ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. ഉന്നതിയിലെ മാച്ചിക്കാണ് പരിക്കേറ്റത്.   ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

            Read More

            എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ

            മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി അനധികൃത വിൽപ്പനക്കാർക്ക് മദ്യം വ്യവസായിക അടിസ്ഥാനത്തിൽ എത്തിച്ചുകൊടുക്കുന്ന ആളുമായ വെള്ളമുണ്ട പഴഞ്ചന ഭാഗത്ത് ഒറ്റപിനാൽ ജോസഫിന്റെ മകൻ ജോഫിൻ ജോസഫ് എന്നയാളെ പിടികൂടി.ചില്ലറ വിൽപ്പനക്ക് പുറമെ, വിവിധ റിസോർട്ടുകളിൽ അടക്കം മദ്യം എത്തിച്ചുകൊടുത്ത് പ്രതിഫലം മേടിക്കുന്നതാണ് ഇയാളുടെ രീതി. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്…

            Read More

            മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

            . മാനന്തവാടി: ഈദ് ദിനത്തോട് അനുബന്ധിച്ച് ജി യു പി സ്കൂൾ മാനന്തവാടി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാ കായിക കഴിവുകൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വിത്യസ്ഥങ്ങളായ പരിപാടികളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. PTA പ്രസിഡൻ്റ് രാകേന്തു KR ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വർക്കി TP അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ അജയൻ കുമാർ, ഉനൈസ്, മുഹ്സിന എന്നിവർ സംസാരിച്ചു.

            Read More