ചെട്ട്യാലത്തൂർ നിവാസികളുടെ പുനരധിവാസം; താൽക്കാലിക നടപടികളുടെ പട്ടിക തയ്യാറാക്കി ഓരോന്നായി നടപ്പാക്കണമെന്ന് എംപി
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ചെട്ട്യാലത്തൂർ നിവാസികളുടെ പുനരധിവാസ നടപടികളിൽ ശാശ്വത തീരുമാനമാകുന്നത് വരെ കാത്തുനിൽക്കാതെ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെട്ട്യാലത്തൂർ നിവാസികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംപി. “പുനരധിവാസ വിഷയം സങ്കീർണ്ണവും ശാശ്വത പരിഹാരം കാണാൻ സമയം എടുക്കുന്നതുമാണ്. എന്നാൽ അതുവരെ കാത്തുനിൽക്കാതെ ആളുകളുടെ അടിയന്തിരമായ ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കി ഓരോന്നായി നടപ്പാക്കണം,” എംപി നിർദേശിച്ചു. ചെട്ട്യാലത്തൂരിൽ റോഡ്,…
