യുവാവ് മുങ്ങി മരിച്ചു

അത്തിനിലം നെല്ലിച്ചോട് ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു. അപ്പാട് പഞ്ചമി നഗറിലെ ഗോപിയുടെ മകൻ അനിൽ (29) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണാണ് അപകടം. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അനിലിൻ്റെ മക്കളും കൂടെയുണ്ടായിരുന്നെങ്കിലും സുരക്ഷിതരാണ്.

Read More

    ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

    മാനന്തവാടി : ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്ഘാടനം ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണം ലോകത്തിൻ്റെ മുഴുവൻ സമാധാനം തകർക്കുന്നതാണെന്നും ഇതിനെതിരെ യു എൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശ നയം ചേരിചേരാ നയം ആണെന്നിരിക്കെ ഇസ്രായേൽ – അമേരിക്കൻ ഭീകര അച്ചുതണ്ടിലേക്ക് ഇന്ത്യയെ…

    Read More

    ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ചൂരല്‍മല സന്ദര്‍ശിക്കും

    കൽപറ്റ: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ.വി.കെ രാമചന്ദ്രന്‍ ഓഗസ്റ്റ് 21, 22 തിയതികളില്‍ ഉരുള്‍പൊട്ടല്‍ മേഖലകള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

    Read More

    റോഡപകടം: റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും: റാഫ്

    സുൽത്താൻ ബത്തേരി .: കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു. ഗതാഗത വികസനത്തിൻ്റെ അസന്തുലിതാവസ്ഥ, ലഹരി വസ്തുക്കളുടെ കടന്നുകയറ്റം, അശ്രദ്ധയും അസഹിഷ്ണുതയും മത്സരബുദ്ധിയോടെയുമുള്ള അമിത വേഗതയുമൊക്കെ അപകട കാരണങ്ങളാണ്. വിദ്യാലയ തലങ്ങളിലും ബസ്സ്റ്റാന്റുകളിലും ബോധവൽക്കരണവും ജനസദസ്സുകളും ആരംഭിച്ചുകഴിഞ്ഞു. നിയമ ലംഘനങ്ങൾക്കെതി രിരെ മുഖം നോക്കാതെയുള്ള കർശനമായ നടപടികളുമുണ്ടാകണം. ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സെന്ന…

    Read More

      പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി

      പുൽപ്പള്ളി :പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കൊള്ളയടിച്ചവരുടെ സ്വത്തുക്കൾ കണ്ടുകിട്ടി വഞ്ചിക്കപ്പെട്ട കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകുക കടക്കണി മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ,കുടുംബത്തിന് നീതി ലഭ്യമാക്കുക, സർക്കാർ ധനസഹായം നൽകുക വഞ്ചന ചതി കൃത്രിമ രേഖ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ അന്വേഷണം ഏജൻസി കണ്ടെത്തിയ കെ കെ അബ്രഹാമിനെയും കൂട്ടാളികളെയും ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം നടത്തിയത്…

      Read More

      എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

      മാനന്തവാടി: ബാവലി ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയില്‍ എംഡിഎംഎയയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. മാനന്തവാടി എടവക പള്ളിക്കല്‍ കല്ലായി വീട്ടില്‍ മുഹമ്മദ് സാജിദ്, എടവക പാലമുക്ക് മണ്ണാര്‍ വീട്ടില്‍ മാലിക്ക് എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍ വി.ആര്‍. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി മാത്യു, ഷിനോജ്, നിക്കോളാസ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. 0.57 ഗ്രാം എംഡിഎംഎയും 240 ഗ്രാം കഞ്ചാവുമാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.

      Read More

      എസ്.പി.സി പാസിംങ് ഔട്ട് പരേഡ് നടത്തി

      മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോളേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് മീനങ്ങാടി ജി.എച്ച് എസ് എസ് ഗ്രൗണ്ടിൽ നടന്നു. ബത്തേരി ഡിവൈ.എസ്. പി. കെ.കെ. അബ്ദുൽ ഷരീഫ് സല്യൂട്ട് സ്വീകരിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, എസ്.പി.സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫിസർ കെ മോഹൻ ദാസ്, മീനങ്ങാടി സി.ഐ എ. സന്തോഷ് കുമാർ, കോളേരി…

      Read More

      വീട്ടിൽ സൂക്ഷിച്ച പത്ത് ലിറ്റർ ചാരായവും, 25 ലിറ്റർ വാഷും പിടികൂടി; മധ്യവയസ്കൻ അറസ്റ്റിൽ.

      തവിഞ്ഞാൽ: മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കെ യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ പത്ത് ലിറ്റർ ചാരായവും, 25 ലിറ്റർ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാൽ കുളത്താട പോരൂർ റോഡിൽ ആറോല ദാരോത്ത് ഉന്നതിയിലെ ബാലൻ (48) നെ അറസ്റ്റ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ചന്തു പി.കെ, സി.ഇ.ഒ മാരായ അരുൺ കെ.സി, ജിതിൻ പി. പി, ഡബ്ല്യൂ.സി.ഇ.ഒ സിബിജ പി.പി എന്നിവരും പരിശോധനയിൽ…

      Read More

        നാല് വീടുകളുടെ താക്കോൽദാനം നിർവഹിച്ചു.

        കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി കേരള മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് അസോസിയേഷൻ വയനാട്ടിൽ വയനാട്ടിൽ നിർമിച്ച വീടുകൾ കൈമാറി. നാല് വീടുകളുടെ താക്കോൽദാനം രമേശ് ചെന്നിത്തല നിർവഹിച്ചു. മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നിലാണ് ദുരന്തബാധിതർക്കായി വീടുകൾ നിർമിച്ചു നൽകുന്നത്. ആദ്യ ഘട്ടത്തിൽ നാല് വീടുകളുടെ നിർമാണം പൂർത്തിയാക്കി. പദ്ധതി പ്രദേശത്ത് വച്ച് രമേശ് ചെന്നിത്തല വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് പാലക്കാട് ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന 10 വീടുകളിൽ ആദ്യ പടിയാണിത്….

        Read More

        ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് കണക്ട് പ്ലസ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും

        കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരില്‍ നൂറിലധികം പേര്‍ക്ക് എറണാകുളം ആസ്ഥാനമായുള്ള കണക്ട് പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഇന്ന് ശനി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യാസിര്‍ ഇല്ലത്തൊടി, ഫസലുല്‍ ഹഖ്, സി. അബ്ദുള്‍ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്…

        Read More