ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും

    എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖയെന്ന ലക്ഷ്യത്തോടെ ജില്ലാതല പട്ടയ മേളയില്‍ 795 പട്ടയങ്ങള്‍ വിതരണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ ഫെബ്രുവരി 26 ന് രാവിലെ 10.30 ന് നടക്കുന്ന ജില്ലാതല പട്ടയ മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 1964- ലെ കേരള ഭൂപതിവ് ചട്ടപ്രകാരം 188 പട്ടയങ്ങള്‍, മിച്ചഭൂമി വിഭാഗത്തില്‍ 77, 300 ക്രയ സര്‍ട്ടിഫിക്കറ്റ്, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങള്‍ ജില്ലാതല പട്ടയ മേളയില്‍…

    Read More

    ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.

    വയനാട്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്), വയനാട് ചൂരൽമല ദുരന്തത്തിൽ ആശ്രിതർ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകി. പ്രൈമറി ക്ലാസ് മുതൽ എം.ബി.ബി.എസിന് വരെ പഠിക്കുന്ന അഞ്ച് പെൺകുട്ടികൾക്കാണ് ധനസഹായം നൽകിയത്. ശനിയാഴ്ച്ച വൈകുന്നേരം കൽപ്പറ്റ എം. ജി. ടി ഹാളിൽ വെച്ച് ഫോക്ക് വൈസ് പ്രസിഡൻ്റ് എൽദോ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ഫോക്ക് ആർട്സ്…

    Read More

      സർവ്വജനയിൽ ലോകകപ്പ് ആരവത്തിന് തുടക്കം

      സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ആരവം പരിപാടികൾക്ക് ആവേശകരമായ തുടക്കം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ് മേള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കായിക സംസ്കാരവും ഫുട്ബോൾ ആവേശവും വളർത്താൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരുക്കിയ ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം എസ്.എം സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് ഉടമ പി.എം സഹീർ നിർവ്വഹിച്ചു.  …

      Read More

      വയനാടിനു വേണ്ടത് വൺഡേ സുൽത്താനയെ അല്ല: പി ജയരാജൻ

      മാനന്തവാടി : വയനാട് ലോക്‌സഭാ മണ്ഡലത്തിനു വേണ്ടത് വൺഡേ സുൽത്താനയെയോ വൺഡേ സുൽത്താനെയോ അല്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ജനപ്രതിനിധിയേയാണെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. വയനാട്ടിൽ നിന്നു ഒളിച്ചോടി ഉപതിരഞ്ഞെടുപ്പിനു സാഹചര്യം സൃഷ്ടിച്ച കോണ്‍ഗ്രസിന്റെ പ്രതിനിധിയെ തോല്പിക്കണം. വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ജനതക്ക്…

      Read More

      ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എംബിബിസ് ബിരുദ ദാനം ഡിസംബർ 17ന്

      മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ അസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2017ൽ അഡ്മിഷൻ നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ 215 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം ഡിസംബർ 17 ന് രാവിലെ 8.30ന് കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ ആസാദ് മൂപ്പന്റെ അധ്യക്ഷതയിൽ ബിരുദ ദാനം ബഹു. പാർലമെന്റ് മെമ്പർ ശ്രീ ശശി തരൂർ നിർവഹിക്കും….

      Read More

        വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

        കൽപ്പറ്റ: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടെ മലബാറിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ഇനി വയനാട്ടിലേക്ക് സുഗമമായി യാത്ര ചെയ്യാമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.   ഏകദേശം 8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്കപാത ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ…

        Read More

          പോക്സോ; പ്രതിക്ക് തടവും പിഴയും

          പനമരം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഏട്ടു വർഷവും ഒരു മാസവും തടവും 75000 രൂപ പിഴയും. കാസർഗോഡ് കാലിക്കടവ് എരമംഗലം വീട്ടിൽ വിജയകുമാർ (55) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 സെപ്റ്റംബറിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ പനമരം എസ് എച്ച് ഓ ആയിരുന്ന റജീന കെ. ജോസ് ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്….

          Read More

          ‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്

          പടിഞ്ഞാറത്തറ: ഉന്നതിയിൽ വസിക്കുന്നവർക്ക് വിവിധ മേഖലകളിൽ ‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്. ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. പഠനോപകരണങ്ങളും കായികോപകരണങ്ങളും പുതപ്പുകളും മറ്റും വിതരണം ചെയ്യുകയും ഡോക്യുമെന്ററി പ്രദർശനവും നടത്തുകയും ചെയ്തു. ബപ്പനം ഉന്നതിയിൽ നടത്തിയ ഉന്നതി സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ബഹു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.ബിജുരാജ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ബാലൻ, പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്…

          Read More

            തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു

            കല്‍പ്പറ്റ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും ആദ്യ വില്‍പനയും കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വലിയ സംഭാവന നല്‍കുന്നതിനൊപ്പം സമൂഹത്തിലെ അവശരായ വലിയൊരു വിഭാഗത്തിന് കൈത്താങ്ങാണ് സംസ്ഥാന ഭാഗ്യക്കുറിയെന്ന് അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശിഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.എസ്. രജനി,…

            Read More

            കോക്കടവിൽ പ്രീമിയർ ലീഗും ആദരായനവും സംഘടിപ്പിച്ചു

            വെള്ളമുണ്ട:കോക്കടവ് എഴേനാലിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ മെമ്പർ വി. ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി സ്മിത ജോയ്, അബ്ദുള്ള കണിയാംകണ്ടി മുഖ്യ അതിഥികളായി.സുനിൽ ഉപ്പുന്നട അധ്യക്ഷത വഹിച്ചു.സജീർ തുമ്പോളി, സിനാദ് പി. പി,റാഷിദ്‌ പി,രാഹുൽ കെ,മോയി പി,ഇബ്രാഹിം എ. പി, സലാം പി. പി, റംഷാദ് തുടങ്ങിയവർ സംസാരിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം…

            Read More