കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ

ബത്തേരി : വെസ്റ്റ്‌ ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ് പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. ബത്തേരി ഭാഗത്തേക്ക് കെ.എ 04 എം.എക്സ് 1794 നമ്പർ കാറിൽ സഞ്ചരിച്ചു വന്ന ഇയാളെ തടഞ്ഞു പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന വാലറ്റ് ബാഗിൽ നിന്നാണ് 5.51 ഗ്രാം ചരസ്സും, 3.16 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിൽ…

Read More

    സർഗോത്സവത്തിൽ വിജയികളായവരെ ആദരിച്ചു

    മാനന്തവാടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെനേതൃത്വത്തിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിന് വേണ്ടി വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ ഗ്രന്ഥാലയം ആദരിച്ചു. ഒരു കുടുംബം പോലെ ഗ്രന്ഥാലയത്തോടൊപ്പംചേർന്ന് നിന്ന് പഴശ്ശി ഗ്രന്ഥാലയത്തിന്റെ പേര് വാനോളമുയർത്തിയ കൂട്ടുകാരെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ച ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ഷബിതടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് നീതു വിൻസെന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് അയ്യൂബ് സ്വാഗതം ആശംസിച്ചു. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയൻ ഷിനോജ് വി പി…

    Read More

      ചെറുവയൽ രാമനെ സ്വതന്ത്ര കർഷക സംഘം ആദരിച്ചു.

      മാനന്തവാടി: അവാർഡ് ജേതാവ് ചെറുവയൽ രാമനെ സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ചു ആദരിച്ചു.പ്രസിഡന്റ് മുതിര മായൻ,ജനറൽ സെക്രട്ടറി കേളോത് സലീം,സഹഭാരവാഹികളായ ഉസ്മാൻ പള്ളിയാൽ,അത്തിലൻ ഇബ്രാഹിം,തുരുത്തിയിൽ യുസഫ്,ബഷീർ,റജി നാസ് തുടങ്ങിയവർ പങ്കെടുത്തു

      Read More

      നോർത്ത് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും: സി.സി.എഫ് ബി.എൻ. അഞ്ജൻ കുമാർ

      മാനന്തവാടി: നോർത്ത് വയനാട് വനവികസന ഏജൻസിയുടെ (എഫ്.ഡി.എ) കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻ കുമാർ ഐ.എഫ്.എസ് അറിയിച്ചു. മാനന്തവാടി ഗിബ്സ് ഹാളിൽ നടന്ന നോർത്ത് വയനാട് എഫ്.ഡി.എ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ടത്തിൽ മാനന്തവാടി റെയിഞ്ചിലെ മീൻമുട്ടി, ബേഗൂർ റെയ്ഞ്ചിലെ മുനീശ്വരൻകുന്ന്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് സൗകര്യങ്ങൾ വിപുലീകരിക്കുന്നത്. കൂടാതെ തിരുനെല്ലി, കുഞ്ഞോം, മാനന്തവാടി വനശ്രീ ഇക്കോ ഷോപ്പുകൾക്കായി നിർമ്മാണം…

      Read More

      റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

      തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കി ദേശീയശ്രദ്ധ നേടി മലയാളി പെൺകുട്ടികൾ. ഓഗസ്റ്റ് 26 മുതൽ 28 വരെ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയാണ് 14 വയസ്സുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നീ വിദ്യാർഥിനികൾ അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ് -സീനിയർ വിഭാഗത്തിലാണ് ഇവരുടെ യു.ഡബ്ല്യു.ആർ സിനർജി ടീം ദേശീയ ചാമ്പ്യന്മാരായത്….

      Read More

        വയനാട് ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കാന്‍ സർക്കാരിൽ സമ്മര്‍ദം

        കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കു സമീപം മടക്കിമലയില്‍ നടത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം. സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്ററുമായി(എസ്എച്ച്ആര്‍പിസി) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റിക്കു പുറമേ വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ, ബത്തേരി, പുല്‍പ്പള്ളി യൂണിറ്റുകളും മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരില്‍ കാണാനും മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുമുള്ള നീക്കത്തിലാണ് ആക്ഷന്‍ കമ്മിറ്റി. അതേസമയം മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ തുടരണമെന്നും അമ്പുകുത്തിയില്‍ വനം…

        Read More

        ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും; വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

        തിരുവനന്തപുരം:മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് നിര്‍മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചു നല്‍കി. അനുമതിയോടെ വേണ്ട മരങ്ങള്‍ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്ടങ്ങള്‍…

        Read More

          മുന്നറിയിപ്പുകൾ അവഗണിച്ച ഭരണ പരാജയം: മാനന്തവാടി മെഡിക്കൽ കോളേജ് വിഷയത്തിൽ കെ.സി.വൈ.എം പ്രതിഷേധം

          മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച തുണി യുവതിയുടെ ശരീരത്തിൽ കുടുങ്ങിയതായി പുറത്തുവന്ന സംഭവം, ആശുപത്രിയിലെ ദീർഘ കാല ദുരവസ്ഥയുടെ ഗുരുതരമായ ഉദാഹരണമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആരോപിച്ചു.   ഡോക്ടർമാരുടെയും നഴ്‌സിംഗ് സ്റ്റാഫിന്റെയും കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തിരക്കേറിയ വാർഡുകൾ, കാര്യക്ഷമമല്ലാത്ത മേൽ നോട്ട സംവിധാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പലതവണ പൊതുജനങ്ങളും സാമൂഹിക സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് കെ.സി.വൈ.എം വിമർശിച്ചു.   ഇന്നുണ്ടായ…

          Read More

          ഉരുള്‍പൊട്ടല്‍ ദുരന്തം: 617 പേര്‍ക്ക് അടിയന്തര ധനസഹായം കൈമാറി.

          കൽപ്പറ്റ :- മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ വീതം 617 പേര്‍ക്ക് ഇതിനകം വിതരണം ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്നായി 12 പേര്‍ക്ക് 7200000 രൂപയും ധനസഹായം നല്‍കി. മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10000 രൂപ വീതം 124 പേര്‍ക്കായി അനുവദിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള…

          Read More

          വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു

          മാനന്തവാടി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗം ദ്വാരക കാസാ മരിയയില്‍ നടന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വച്ച് ആദ്യത്തെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ എടവക ഗ്രാമ പഞ്ചായത്ത് അഹമ്മദ് കുട്ടി ബ്രാന് നല്‍കി നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍: സംഷാദ് മരയ്ക്കാര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്),…

          Read More