ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

    തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം.   ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂർഖൻ പാമ്പാണ് കടിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.   സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ് ദിലീപ്….

    Read More

    നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

    മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരപ്രകാരം മുത്തങ്ങ എക്സൈസ് ചെക്ക് ഹോസ്റ്റൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ചെലവൂർ വില്ലേജിൽ അടുക്കത്ത് പറമ്പിൽ വീട്ടിൽ അഷറഫ്( വയസ്സ് 52) എന്നയാളെ അറസ്റ്റ് ചെയ്തു.മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലൻ.എസ് ന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ദീപു. എ, സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ,…

    Read More

      റമദാൻ ക്യാമ്പയിൻ കവർ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു.

      വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാൻ കാമ്പയിൻ കവർ വിതരണ ഉദ്‌ഘാടനം മാനന്തവാടി റെയ്ഞ്ചിൽ അക്കാദമി മാനേജർ എം കെ സുലൈമാൻ മൗലവി ചുണ്ടമുക്ക് മഹല്ല് സെക്രട്ടറി സാബിത്തിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുഹ്‌യദ്ദീൻ കുട്ടി യമാനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അബ്‌ദുൽ ജലീൽ ഫൈസി, നൗഷാദ് ദാരിമി, ജാഫർ വാഫി, ആശിഖ് വാഫി, ശരീഫ് ഫൈസി ചടങ്ങിൽ സംബന്ധിച്ചു

      Read More

      എം.ജെ.എസ്.എസ്.എ കലോത്സവ നഗരിയിൽ ജ്യോതിർഗമയ പവലിയൻ ഒരുക്കി

      മീനങ്ങാടി: ജെക് സ് ക്യാംപസ് മീനങ്ങാടിയിൽ നടന്ന സൺഡേ സ്കൂൾ ഭദ്രാസന കലോത്സവ നഗരിയിൽ ടീം ജ്യോതിർഗയ പവലിയൻ ഒരുക്കി. അവയവ ദാനത്തിന് സന്നദ്ധരായ അധ്യാപകർക്കും രക്ഷിതാക്കൾക്കും അവയവദാന സമ്മതി പത്രം സമർപ്പിച്ചു. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്യാൻ സന്നദ്ധരായവരിൽ നിന്നും പവലിനിയിൽ വെച്ച് കേശം സ്വീകരിച്ചു. അവയവദാനം , രക്തദാനം, കേശദാനം എന്നിവയെ കുറിച്ച് സംശയ നിവാരണത്തിനും ബോധവൽക്കരണത്തിനും സൗകര്യമൊരുക്കിയിരുന്നു. എം. ജെ.എസ്.എസ്. എ. മാനന്തവാടി മേഖലയുടെ…

      Read More

        കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല; വനംവകുപ്പിന്റെ ബസുകള്‍ പിടിച്ചെടുത്ത് കോടതി

        സുല്‍ത്താന്‍ബത്തേരി: വനംവകുപ്പിന്റെ രണ്ട് സഫാരി ബസുകള്‍ പിടിച്ചെടുത്ത് കോടതി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് നീക്കം. മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകളാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജപ്തി ചെയ്തത്. 2014-ല്‍ വാകേരി കൂടല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ താഴേടത്ത് രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് വനംവകുപ്പ് നല്‍കിയ ആറ് ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി രജീഷിന്റെ…

        Read More

          ഭൂമിയില്ലാത്ത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കും: മന്ത്രി ഒ.ആര്‍ കേളു

          ജില്ലയില്‍ ഭൂമിയില്ലാത്ത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രണ്ടാം ഗേറ്റ് നാരങ്ങക്കുന്ന് നിവാസികള്‍ക്ക് പട്ടയം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖയെന്ന പദ്ധതിയിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ 5000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു. തോല്‍പ്പെട്ടി നരിക്കല്‍, തൃശ്ശിലേരി, ഇടിയംകുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഘട്ടം ഘട്ടമായി രേഖ നല്‍കാന്‍ സാധിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് നാരങ്ങാകുന്ന്…

          Read More

          ഒയിസ്ക കർഷക ദിനാചാരണം സംഘടിപ്പിച്ചു

          കൽപ്പറ്റ: ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു. ചാപ്റ്റർ പ്രസിഡന്റ്‌ ഡോക്ടർ എ ടി സുരേഷ് അധ്യക്ഷത വഹിച്ചു. ലവ്‌ലി അഗസ്റ്റിൻ കർഷക ദിന സന്ദേശം നൽകി. അഡ്വ. എസ് എ നസീർ സി കെ സിറാജുദ്ധീൻ, ഉമ്മർ എം ലിലിയ തോമസ് എൽദോ ഫിലിപ്പ്, ഡോക്ടർ അനിത…

          Read More

            ഏകദിന രക്തദാന ക്യാമ്പ്

            കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ റെഡ് റിബൺ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീം, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.ടി.ഐയിൽ നടന്ന ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. എം.എസ് ശുഭ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.വി റോയി അദ്ധ്യക്ഷനായ പരിപാടിയിൽ റെഡ് റിബൺ ക്ലബ്ബ് കോഓർഡിനേറ്റർ സ്റ്റീഫൻ ജയിംസ്, സീനിയർ ഇൻസ്ട്രക്ടർ കെ.എസ് രാഖി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ രജീഷ് എന്നിവർ പങ്കെടുത്തു. കെ.എം.എം ഗവ….

            Read More

            വയനാട് ഉരുൾപൊട്ടൽ; വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.* തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള അനുവാദവും നല്‍കും. അനുയോജ്യമായ സ്ഥല ലഭ്യതയ്ക്ക് അനുസൃതമായി ഒന്നിലധികം ടൗണ്‍ഷിപ്പുകളാണു സർക്കാർ ഉദ്ദേശിക്കുന്നത്. പത്തോളം പ്രദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. അവിടങ്ങളിലും വിദഗ്ധസമിതി ഭൂമിശാസ്ത്ര പഠനം നടത്തിയശേഷമാകും തീരുമാനത്തിലെത്തുക. വീടുകള്‍ നിർമിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തവരുമായി ആശയവിനിമയം നടത്തി വീടുനിർമാണ പദ്ധതിയും തയാറാക്കണം. ടൗണ്‍ഷിപ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എവിടെയെന്നും എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്നും ദുരിതബാധിതരെ ബോധ്യപ്പെടുത്തും. അവരുടെ അഭിപ്രായത്തിനാകും മുൻതൂക്കം. അതേസമയം, ആരെങ്കിലും ടൗണ്‍ഷിപ്പിനു പുറത്തു ബന്ധുവീടുകള്‍ക്കു സമീപമോ മറ്റോ താമസിക്കാൻ താല്‍പര്യപ്പെടുന്ന സാഹചര്യവും ഉണ്ടായേക്കാം. കഴിഞ്ഞ പ്രളയത്തില്‍ ഉള്‍പ്പെടെ, പ്രകൃതിദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുകയും ഭൂമി വാസയോഗ്യമല്ലാതാവുകയും ചെയ്ത ഘട്ടങ്ങളില്‍ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയുമാണു സർക്കാർ നല്‍കിയത്. ഈ മാതൃക ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതും പരിഗണിക്കേണ്ടിവരും. കൃഷിയില്‍നിന്ന് ഉപജീവനം കണ്ടെത്തുന്നവരാണ് എന്നതും നാശത്തിന്റെ വ്യാപ്തിയും കണക്കിലെടുത്ത് തുക വർധിപ്പിക്കാനും ഇടയുണ്ട്. എന്നാല്‍ ടൗണ്‍ഷിപ്പിനു തന്നെയാണ് സർക്കാർ മുൻഗണന നല്‍കുന്നത്. ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍നിന്ന് ആരും മോചിതരായിട്ടില്ലെന്നതിനാല്‍ അവർക്ക് ആലോചിച്ചു തീരുമാനമെടുക്കാനുള്ള സമയം നല്‍കിയശേഷം മാത്രമേ സർക്കാർ സ്ഥിരം പുനരധിവാസ പ്രവർത്തനത്തിലേക്കു കടക്കുകയുള്ളൂ. ആരുമില്ലാത്തവരായി മാറിയ 21 പേരുണ്ട്. 5 പുരുഷൻമാമാർ, 10 സ്ത്രീകള്‍, 18 വയസ്സിനു താഴെയുള്ള 6 പേർ. ഇവരുടെ പുനരധിവാസം പാക്കേജില്‍ പ്രത്യേകമായി ഇടംപിടിച്ചേക്കും.

            തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള…

            Read More

            കർണാടകയിലെ ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം മലയാളികൾ ഉൾപ്പെടെ നിരവധി പേരക്ക് പരിക്ക്

            ബെംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ബെം​ഗളൂരുവിൽ നിന്നും മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് ഹുൻസൂരിൽ വച്ച് അപകടത്തിപ്പെട്ടത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്‌റ്റിൽ ഇടിച്ച ശേഷം രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. കേരളത്തിലേക്ക് വരികയായിരുന്ന ബസ് ആയിരുന്നതിനാൽ യാത്രക്കാരിൽ ഭൂരിഭാഗം പേരും മലയാളികളായിരുന്നു. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ മണിപ്പാൽ ഉൾപ്പെടെ അടുത്തുള്ള ആശുപത്രികളിൽ…

            Read More