കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

    കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.   വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്ത്…

    Read More

      കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി

      കൽപ്പറ്റ : കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ നിരവധി ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപെട്ടു കൊണ്ട് സി ഇ ഒ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി. സഹകരണ ജീവനക്കാരുടെ ശമ്പളപരിഷകരണ നടപടികൾ ഊർജിതമാക്കുക, അന്യായമായ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘുകരിക്കുക, സഹകരണ മേഖലയിൽ മെഡി സെപ് പദ്ധതി ഉടൻ നടപ്പിലാക്കുക, പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാല താമസം ഒഴിവാക്കുക…

      Read More

      ചുരൽമല പാലം പുനർ നിർമ്മിക്കണം; ടി. സിദ്ധിഖ് എം.എൽ.എ

      കൽപ്പറ്റ: ചുരൽമല പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിയോജകമണ്ഡലം എം എൽ എ അഡ്വ. ടി. സിദ്ധിഖ് കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കത്ത് നൽകി. ചൂരൽമല ടൗണിൽ ഉണ്ടായിരുന്ന പാലം 2024 ജൂലൈ 30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചു പോവുകയും, മുണ്ടക്കൈ ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതി വന്നിരിക്കുകയുമാണ്. മേപ്പാടി-ചൂരൽമല റോഡ് അവസാനിക്കുന്നത് ഈ പാലത്തിന്റെ തുടക്കമായിട്ടുള്ള ചൂരൽമല ടൗൺ ഭാഗത്തും, പാലത്തിന്റെ മറുഭാഗം ചൂരൽമല അരണപ്പുഴ റോഡിന്റെ ഭാഗമാണ് വരുന്നത്. ഉരുൾപൊട്ടലിൽ ഹെക്ടർ…

      Read More

        വെള്ളമുണ്ടയിലെ മുഴുവൻ പാചകതൊഴിലാളികളേയും ഗ്രാമാദരവസ്ത്രം നൽകി ആദരിച്ചു

        വെള്ളമുണ്ട: ഡിവിഷൻ പരിധിയിലെ മുഴുവൻ സ്കൂൾ പാചക തൊഴിലാളികൾക്കും ഗ്രാമാദരവസ്ത്രം സമ്മാനിച്ചുകൊണ്ട് വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിവിഷൻ പരിധിയിലെ 19 പൊതുവിദ്യാലയങ്ങളിലേയും മുഴുവൻ പാചക ക്കാരെയും ആദരിച്ചു. അന്നം തരുന്നവരെ ആദരിക്കുക,ഏത് തൊഴിലിനെയും തൊഴിലാളിയെയും ബഹുമാനിക്കുക,സഹജീവികളെ ചേർത്തുനിർത്തുക,അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുക എന്നീ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

        Read More

        മക്കിമല ഗവ.ആശ്രമം സ്കൂൾ; അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം: എസ്ഡിപിഐ

        മാനന്തവാടി : മക്കിമല ഗവ.ആശ്രമം സ്കൂളിനോട് അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും സ്കൂൾ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ഒന്ന് മുതൽ പത്ത് വരെയുള്ള പട്ടിക വർഗ വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ 2013-2014 കാലയളവിലെ യുഡിഎഫ് സർക്കാർ വയനാടിന് അനുവദിച്ചതായിരുന്നു ആശ്രമം സ്കൂൾ.ഇതിനായി മക്കിമലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തോട്ടത്തിലെ പത്ത് ഏക്കർ സ്ഥലം നിർമാണം ഏറ്റെടുത്ത കിറ്റ്കോക്ക് കൈമാറുകയും ചെയ്തിരുന്നു.ഗേൾസ്, ബോയ്സ് ഹോസ്റ്റലുകളടക്കമുള്ളവയുടെ നിർമാണത്തിനായി 19.20 കോടി രൂപയായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്. 2016…

        Read More

        ചരിത്രശേഷിപ്പുകൾ തേടി വടകര മുണ്ടക്കുറ്റി ദേശപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ പഴശ്ശിഗ്രന്ഥാലയം സന്ദർശിച്ചു.

        മാനന്തവാടി :_ വടകര മുണ്ടക്കുറ്റി ദേശപോഷണി ലൈബ്രറി ബാലകൈരളി പ്രവർത്തകർ പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു. മാനന്തവാടി പഴശ്ശി കുടീരം പുൽപ്പള്ളി മാവിലാംതോട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി ഗ്രന്ഥാലയത്തിൽ എത്തിയതായിരുന്നു പ്രസ്തുത ലൈബ്രറി പ്രവർത്തകർ. ‘പഴശ്ശിഗ്രന്ഥാലയത്തിന്റെ പ്രവർത്തന രീതികളും പഴശ്ശി സമര ചരിത്രങ്ങളും ശേഖരിച്ച് ഗ്രന്ഥാലയത്തിൽ ഒട്ടനവധി സമയം ചെലവഴിച്ചിട്ടാണ് ദേശപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ മടങ്ങിയത്. ദേശപോഷിണി ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ നാണു മുണ്ടക്കുറ്റി’എക്സികുട്ടീവ് അംഗം ശ്രീ രഘുനാഥ് പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, സ്വപ്ന…

        Read More

        ശ്രേയസ്സിൽ നിന്ന് കോടികൾ തട്ടിയ ആരോപണം; സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രാജിവെക്കണം: ഡി.വൈ.എഫ്.ഐ.

        പുൽപ്പള്ളി :ശ്രേയസ് പദ്ധതിയിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് പുൽപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ സിനി സാബു മെമ്പർ സ്ഥാനം രാജിവെക്കണമെന്നും പൊലീസ് ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേണിച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രേയസ് യൂണിറ്റിന് കീഴിലുള്ള 125 സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളായ വീട്ടമ്മമാർ ലോൺ തിരിച്ചടയ്ക്കുന്നതിനായി നൽകിയ പണമാണ് സിനി തട്ടിയെടുത്തതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. രേഖകൾ പരിശോധിക്കുമ്പോൾ 1.75 കോടി…

        Read More

        ലോക അനാട്ടമി ദിനാചാരണം; ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ

        മേപ്പാടി: ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 16 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാൽമുട്ടുകൾ, ഹൃദയത്തിന്റെ ഉൾവശം, കരളും പിത്തസഞ്ചിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടൽ, വൻകുടൽ, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോർ,…

        Read More

          പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറണം; സെപ്റ്റംബർ 3ന് വാഹന പ്രചരണം സംഘടിപ്പിക്കും: എസ്.ഡി.പി.ഐ

          മാനന്തവാടി – പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ 03 ന് മണ്ഡലത്തിൽ വാഹന പ്രചരണം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) പൂർണ്ണമായി നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് കക്ഷികൾ, അധികാരത്തിലെത്തിയപ്പോൾ മുൻ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാവുമെന്ന് എം. പി…

          Read More

            എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

            ചുങ്കം : സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം പാർട്ടി ജില്ലാ പ്രസിഡന്റ് എ യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളുടെ അവകാശങ്ങൾക്കായി ശക്തമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ പാർട്ടി തുടരുമെന്നും പുതിയ ഓഫീസ് പ്രാദേശിക തലത്തിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരണം ശക്തിപ്പെടുത്താനുമുള്ള കേന്ദ്രമായി മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ…

            Read More